Flash News

ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബ് ആല്‍ബര്‍ട്ട ചാപ്റ്ററിന് നവ നേതൃത്വം

April 24, 2020 , ഡോ. മാത്യു ജോയ്സ്

Committee Members Layout V01നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ഡോ അമേരിക്കന്‍ പ്രസ്ക്ലബ് (ഐഎപിസി) ആല്‍ബര്‍ട്ട ചാപ്റ്ററിനു പുതിയ ഭാരവാഹികളായി. ഐഎപിസി ഫൗണ്ടര്‍ ചെയര്‍മാനും ഡയറക്ടറുമായ ജിന്‍സ്മോന്‍ പി. സക്കറിയ, ഡയറക്റ്റര്‍ ബോര്‍ഡ് സെക്രട്ടറി ഡോ. മാത്യു ജോയിസ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ മാത്തുക്കുട്ടി ഈശോ, പി.വി. ബൈജു, തമ്പാനൂര്‍ മോഹനന്‍ (വാന്‍കൂവര്‍), ഐഎപിസി ഭാരവാഹി ആഷ്ലി ജോസഫ് (നയാഗ്ര) എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ജോസഫ് ജോണിനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു.

മറ്റുഭാരവാഹികള്‍ : വൈസ് പ്രസിഡന്‍റുമാര്‍ – ബിനോജ് മേനോന്‍ കുറുവായില്‍, രവിരാജ് രവീന്ദ്രന്‍, സെക്രട്ടറി – വിവിക് ഇരുമ്പഴി, ജോയിന്‍റ് സെക്രട്ടറി – റിജേഷ് പീറ്റര്‍, ട്രഷറര്‍ – ഡോ. ആന്‍ എബ്രഹാം, അഡ്വൈസറി കമ്മിറ്റി ചെയര്‍പേഴ്സണ്‍ – ഷാഹിദ റഫീഖ്, അഡ്വൈസറി കമ്മിറ്റി അംഗങ്ങള്‍ – ജിജി പടമാടന്‍, രാജീവ് ചിത്രഭാനു, തോമസ് പുല്ലുകാട്ട്, നോബിള്‍ അഗസ്റ്റിന്‍.

പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ് ജോണ്‍ ഒരു corrosion specialist ഉം ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകനും, ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ കാല്‍ഗറി റിപ്പോര്‍ട്ടറും ആണ്. വിദ്യാഭ്യാസ കാലഘട്ടത്തില്‍ കേരള ശാസ്ത്ര സാഹിത്യപരിഷത്തിലൂടെ പരിസ്ഥിതി പ്രവര്‍ത്തകനായും, മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് ജില്ലാ പ്രസിഡന്‍റായും ടെക്നിക്കല്‍ സ്റ്റുഡന്‍റസ് കോണ്‍ഗ്രസ് ജില്ലാ കണ്‍വീനറായും, മറ്റു പ്രാദേശിക സാമൂഹിക സംഘടനകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കാല്‍ഗറി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റായ ഇദ്ദേഹം കാല്‍ഗറിയിലെ സാഹിത്യ കുതുകികളുടെ കൂട്ടായ്മയായ കാവ്യസന്ധ്യയുടെ സംഘാടകരില്‍ ഒരാളും, നമ്മള്‍ മീഡിയയുടെ (നോര്‍ത്തമേരിക്കന്‍ മീഡിയ സെന്‍റര്‍ ഫോര്‍ മലയാളം ആര്‍ട്സ് ആന്‍ഡ് ലിറ്ററേച്ചര്‍) സ്ഥാപകാംഗവുമാണ്. NACE കാല്‍ഗറി ചാപ്റ്റര്‍ ഭാരവാഹിയായ ഇദ്ദേഹം, കനേഡിയന്‍ ഫ്രീലാന്‍സ് ഗില്‍ഡ് അംഗവുമാണ്.

വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ബിനോജ് മേനോന്‍ കുറുവായില്‍ ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ എഡ്മന്‍റണ്‍ റിപ്പോര്‍ട്ടറാണ്. രവിരാജ് രവീന്ദ്രന്‍ നമ്മള്‍ മീഡിയയുടെ (നോര്‍ത്തമേരിക്കന്‍ മീഡിയ സെന്‍റര്‍ ഫോര്‍ മലയാളം ആര്‍ട്സ് ആന്‍ഡ് ലിറ്ററേച്ചര്‍) സ്ഥാപകാംഗവും ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ കാല്‍ഗറി റിപ്പോര്‍ട്ടറുമാണ്.

സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വിവേക് ഇരുമ്പഴി ധ്വനി ന്യൂസ് കാനഡയുടെ ഡയറക്ടര്‍ /പാര്‍ട്ണര്‍ ആയിരുന്നു. കൂടാതെ CANMA എന്‍റര്‍ടൈന്മെന്‍റിന്‍റെ ഡയറക്ടര്‍ പാര്‍ട്ണറുമായ ഇദ്ദേഹം ഒരു നടനും, അവതാരകനും വീഡിയോഗ്രാഫറുമാണ്. ഇപ്പോള്‍ കനേഡിയന്‍ മലബാറി എന്ന യുട്യൂബ് ചാനല്‍ ചെയ്യുന്നു.

ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റിജേഷ് പീറ്റര്‍ പ്രിന്‍റ് ആന്റ് ഗ്രാഫിക്സ് പ്രൊഫഷണല്‍ ആണ്. ഇന്ത്യന്‍ കറന്‍റ് മാഗസിനില്‍ ഗ്രാഫിക് ഡിസൈനര്‍ ആയിട്ടും, ഡല്‍ഹിയിലെ പ്രമുഖ ക്രീയേറ്റീവ് ഹോട്സ്പോട്ട്കെ ഫാക്ടര്‍ അസിസ്റ്റന്‍റ് ആര്‍ട്ട് ഡയറക്ടറുമായി സേവനം ചെയ്തിട്ടുള്ള ഇദ്ദേഹം കാല്‍ഗറി സെന്‍റ് മദര്‍ തെരേസ സിറോ മലബാര്‍ ചര്‍ച്ച് സുവനീറിന്‍റെയും മലയാളി അസോസിയേഷന്‍ സുവനീറിന്‍റെയും എഡിറ്റോറിയല്‍ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്നു.

ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ആന്‍ എബ്രഹാം ഒരു കനേഡിയന്‍ മാഗസിന്‍റെ പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്കാദമിക് ജേര്‍ണല്‍ റെവ്യൂറും, എഡ്യൂക്കേഷണല്‍ റിസേര്‍ച്ചറുമായ ആന്‍, കാല്‍ഗറി സെന്‍റ് മദര്‍തെരേസ സീറോ മലബാര്‍ ചര്‍ച്ചിന്‍റെ സുവനീറിന്‍റെയും കുട്ടികളുടെ മാഗസിന്‍റെയും എഡിറ്റോറിയല്‍ ബോര്‍ഡിലും പ്രവൃത്തിച്ചിരുന്നു. കൂടാതെ നമ്മള്‍ (നോര്‍ത്തമേരിക്കന്‍ മീഡിയ സെന്‍റര്‍ ഫോര്‍ മലയാളം ആര്‍ട്സ്ആന്‍ഡ് ലിറ്ററേച്ചര്‍) മീഡിയയുടെ അംഗം കൂടിയാണ്.

അഡ്വൈസറി കമ്മിറ്റി ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ഷാഹിദ റഫീഖ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തന രംഗത്തു സജീവമാണ്. ഒരു ബ്ലോഗ് എഴുത്തുകാരിയായ ഇവര്‍ ഒരു നോണ്‍ പ്രോഫിറ്റ് സംഘടനയിലെ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ആയി ജോലി ചെയ്യുന്നു.

അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ ജിജി പടമാടന്‍ ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ എഡ്മന്‍റണ്‍ ബ്യൂറോ റിപ്പോര്‍ട്ടറാണ്. ആല്‍ബര്‍ട്ട ഹെല്‍ത്ത് ഡിപ്പാര്‍ട്മെന്‍റില്‍ ഹെല്‍ത്ത് തെറാപ്പിസ്റ്റ് ആയി ജോലിചെയ്യുന്നു. 10 വര്‍ഷത്തിനു മേലെയായി മലയാളികളുടെ ഐഡന്‍റിറ്റിക്കും വികസനത്തിനുമായി വിവിധ പരിപാടികള്‍ക്കു നേതൃത്വം കൊടുക്കുകയും സഹകരിക്കുകയും ചെയ്തു വരുന്നു.

കാല്‍ഗറിയില്‍ എഞ്ചിനീയറായി ജോലിചെയ്യുന്ന രാജീവ് ചിത്രഭാനു അമേരിക്കയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളി മാഗസിന്‍ തുടങ്ങി ചില നോര്‍ത്ത് അമേരിക്കന്‍ ആനുകാലികങ്ങളില്‍ ചെറിയ രീതിയില്‍ ജീവിതക്കാഴ്ചകളെക്കുറിച്ച് ഭാവനയും കൂടുതല്‍ യാഥാര്‍ഥ്യവും ചേര്‍ത്ത് എഴുതാറുണ്ട്. കാല്‍ഗറി മലയാളി അസോസിയേഷന്‍ കോഓര്‍ഡിനേറ്റര്‍ ആയിരുന്ന ഇദ്ദേഹം കാല്‍ഗറിയിലെ സാഹിത്യ കുതുകികളുടെ കൂട്ടായ്മയായ കാവ്യസന്ധ്യയുടെ സംഘാടകരില്‍ ഒരാളുകൂടിയാണ്. കനേഡിയന്‍ പ്രസിദ്ധീകരണങ്ങളായ എഡ്മന്റണ്‍ ജേര്‍ണല്‍, എഡ്മന്റണ്‍ സണ്‍ എന്നിവയില്‍ 25 വര്‍ഷമായി സേവനം ചെയ്യുന്ന വ്യക്തിയാണ്.

തോമസ് പുല്ലുകാട്ട്, സമീക്ഷ മാഗസിന്‍റെ ചീഫ് എഡിറ്ററായ നോബിള്‍ അഗസ്റ്റിന്‍ ഇംഗ്ലീഷ് അദ്ധ്യാപകനും, കാല്‍ഗറി സീറോ മലബാര്‍ നൈറ്റ്സ് ഓഫ് കൊളംബസ് ഫൈനാന്‍ഷ്യല്‍ സെക്രട്ടറി, പി ആര്‍ ഒ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. ആല്‍ബെര്‍ട്ട ചാപ്റ്ററിന്‍റെ നവ സാരഥികളെ ഐഎപിസി യുടെ ചെയര്‍മാന്‍ ഡോ. ജോസഫ് ചാലില്‍, നാഷണല്‍ പ്രസിഡന്‍റ് ഡോ എസ് എസ് ലാല്‍ തുടങ്ങിയവര്‍ അനുമോദിച്ചു.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top