Flash News

കോവിഡ് രോഗ മുക്തരുമായി WMC ന്യൂജേഴ്‌സി പ്രൊവിന്‍സ് ഏപ്രില്‍ 25 നു ചര്‍ച്ച സംഘടിപ്പിക്കുന്നു

April 25, 2020 , ജിനേഷ് തമ്പി

Covid Survivors picന്യൂജേഴ്‌സി : കോവിഡ് മഹാമാരിയില്‍ നിന്നും രോഗമുക്തി നേടിയ മലയാളി സമൂഹത്തിലെ അംഗങ്ങളുമായി വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് ചര്‍ച്ച സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 25 ശനിയാഴ്ച രാത്രി 8:00 മണിക്ക് സൂം (zoom) വഴിയാണ് ഈ പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ മലയാളി സമൂഹത്തിലെ ആരോഗ്യമേഖല ഉള്‍പ്പടെ വിവിധ കര്‍മ്മമണ്ഡലങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളില്‍ അനേകര്‍ അടുത്തിടെ കോവിഡ് രോഗബാധിതരായിരുന്നു. രോഗമുക്തി നേടിയ ചിലരുടെ കോവിഡ് അനുഭവങ്ങളും, രോഗശമനത്തിന് വേണ്ടി ഇവര്‍ കൈകൊണ്ട ശ്രുശൂഷാ രീതികളുമാവും വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജഴ്‌സി പ്രൊവിന്‍സ് സംഘടിപ്പിക്കുന്ന മീറ്റിങ്ങില്‍ ചര്‍ച്ചയാവുന്നത്.

കോവിഡിനെ നേരിടുന്നതിന് ജനങ്ങളെ, പ്രത്യേകിച്ച് മലയാളി സമൂഹത്തെ ബോധവത്കരിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന ഈ മീറ്റിംഗിലേക്കു എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി WMC ന്യൂജേഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ. ഗോപിനാഥന്‍ നായര്‍, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി ഡോ. ഷൈനി രാജു, ട്രഷറര്‍ രവികുമാര്‍ ഉള്‍പ്പെടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് മൊട്ടക്കലും അറിയിച്ചു.

മീറ്റിംഗ് ലോഗിന്‍ ചെയ്യാനുള്ള വിവരങ്ങള്‍ ചുവടെ:

Join Zoom Meeting: https://Zoom.us/j/7329158813
Meeting ID: 732 915 8813
Dial-in by phone: +1 929 205 6099
Meeting ID 732-915-8813
Password: 123456


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top