Flash News

പാക്കിസ്താന്‍ ചിത്രമായ ‘ഖുദാ കേ ലിയേ’യിലെ തന്‍റെ വേഷത്തെക്കുറിച്ച് നസീറുദ്ദീന്‍ ഷാ

April 26, 2020

542598_71350123മുതിര്‍ന്ന ബോളിവുഡ് നടന്‍ നസീറുദ്ദീന്‍ ഷാ 13 വര്‍ഷം മുന്‍പ് താന്‍ അഭിനയിച്ച പാക്കിസ്താന്‍ ചിത്രമായ ‘ഖുദാ കേ ലിയേ’ യില്‍ തന്‍റെ ചെറുതും എന്നാല്‍ നിര്‍ണായകവുമായ വേഷത്തെക്കുറിച്ച് പ്രതികരിച്ചു.

‘കഥാപാത്രമല്ല, മറിച്ച് കഥ പറയുന്നതിനു പിന്നിലെ ഉദ്ദേശ്യമാണ് ഏറ്റവും പ്രധാനം’ എന്നാണ് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞത്.

‘ഖുദാ കേ ലിയേ’ താലിബാനെ മഹത്വവത്കരിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കില്‍, കഥയുടെ ഭാഗമാകാന്‍ ഞാന്‍ വരില്ലായിരുന്നു,’ ഷാ അനുസ്മരിച്ചു.

‘വളരെ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. കുട്ടിക്കാലത്ത്, ഇസ്ലാമാണ് ഏറ്റവും വലിയ മതമെന്നും അമുസ്ലിംകളെല്ലാം കാഫിറുകളാണെന്നുമാണ് എന്നെ പഠിപ്പിച്ചിരുന്നത്. എന്നാല്‍, ആ ചിന്തകള്‍ വളര്‍ന്നു ഒരു മുതിര്‍ന്ന വ്യക്തിയായപ്പോള്‍ എന്നെ അസ്വസ്ഥനാക്കി. നമ്മളുടെ മാതാപിതാക്കളെയും നാം ജനിച്ച മതത്തെയും നമ്മള്‍ തിരഞ്ഞെടുക്കുന്നില്ല. എന്തുകൊണ്ടാണ് സംഗീതം നിരോധിക്കേണ്ടത്?’ അദ്ദേഹം പറയുന്നു.

‘ഈ ചോദ്യങ്ങളെല്ലാം ഖുദാ കേ ലിയേയില്‍ അഭിസംബോധന ചെയ്യപ്പെട്ടു. ഒരു നടനെന്ന നിലയില്‍, കഥ കാണിക്കുന്ന പ്രത്യയശാസ്ത്രത്തോട് എനിക്ക് യോജിപ്പുണ്ടായിരുന്നു, ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തോടല്ല,’ അദ്ദേഹം പറഞ്ഞു.




Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top