Flash News

കോവിഡ്-19 ബാധിതരായ രോഗികള്‍ക്കായി നാസ ഉയര്‍ന്ന മര്‍ദ്ദമുള്ള വെന്‍റിലേറ്റര്‍ വികസിപ്പിച്ചു

April 26, 2020

857217-nasa-dp

Photo credits: NASA/JPL-Caltech

കാലിഫോര്‍ണിയ: കൊറോണ വൈറസ് പാന്‍ഡെമിക്കിനെ പ്രതിരോധിക്കാന്‍ നാസ എഞ്ചിനീയര്‍മാര്‍ ഒരു പുതിയ ഉയര്‍ന്ന മര്‍ദ്ദമുള്ള വെന്‍റിലേറ്റര്‍ വികസിപ്പിച്ചു.

VITAL (Ventilator Intervention Technology Accessible Locally) എന്നറിയപ്പെടുന്ന ഈ ഉപകരണം, സതേണ്‍ കാലിഫോര്‍ണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ (ജെപിഎല്‍) എഞ്ചിയര്‍മാരാണ് വികസിപ്പിച്ചെടുത്തത്. പരിമിതമായ പരമ്പരാഗത വെന്‍റിലേറ്ററുകള്‍ക്കു പുറമെ ഗുരുതരമായ കോവിഡ്-19 രോഗികള്‍ക്ക് ഈ വെന്റിലേറ്ററുകള്‍ ഉപയോഗിക്കാവുന്നതാണെന്ന് ജെപിഎല്‍ ഡയറക്ടര്‍ മൈക്കല്‍ വാട്ട്കിന്‍സ് പറഞ്ഞു.

ഞങ്ങള്‍ ബഹിരാകാശവാഹനമാണ് നിര്‍മ്മിക്കുന്നത്, മെഡിക്കല്‍ ഉപകരണങ്ങളല്ല. എന്നാല്‍, മികച്ച എഞ്ചിനീയറിംഗ്, കര്‍ശനമായ പരിശോധന, ദ്രുത പ്രോട്ടോടൈപ്പിംഗ് എന്നിവയാണ് ഞങ്ങളുടെ ചില പ്രത്യേകതകള്‍. ജെപിഎല്ലിലെ എഞ്ചിനീയര്‍മാര്‍ക്ക് മെഡിക്കല്‍ സമൂഹത്തെ എങ്ങനെ സഹായിക്കാമെന്നുള്ള ചിന്തയാണ് ഈ വെന്റിലേറ്റര്‍ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ കോവിഡ്-19ന്‍റെ പ്രഭവകേന്ദ്രമായ ന്യൂയോര്‍ക്കിലെ മൗണ്ട് സിനായ് ആശുപത്രിയിലെ ‘ഇക്കാന്‍ സ്കൂള്‍ ഓഫ് മെഡിസിനില്‍’ വെന്‍റിലേറ്റര്‍ വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കി.

നാസ ഇപ്പോള്‍ ഈ ഉപകരണം എഫ്ഡിഎ യുടെ അടിയന്തിര അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top