ന്യൂയോര്‍ക്ക്: മൂവാറ്റുപുഴ മേക്കടമ്പ് കാക്കനാട്ട് വീട്ടില്‍ കെ.ജെ. ബേബിയുടേയും ആലീസ് ബേബിയുടെയും മകളും പെരുമ്പാവൂര്‍ കണ്ണങ്ങനാമാലില് ലിയോ ജയിംസിന്റെ ഭാര്യയുമായ ആഷ ലിയോ (42) ഏപ്രില്‍ 26 ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നിര്യാതയായി. ഏതാനും നാളായി ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു.
വല്‍ഹാല ബ്ലൈത്ഡെയ്ല് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്സായിരുന്നു.
മക്കള്‍: ജെഫ്രി, കൃപ.
സഹോദരിമാര്‍: ഡോ. നീന മനേഷ്, ഡോ. രെഞ്ചു റോബിന്.
സംസ്ക്കാരം പിന്നീട്
കൂടുതല്‍ വിവരങ്ങള്‍ക്ക്: പോള്സന്: 914 374 9518.