Flash News

കോവിഡ്-19 പ്രതിരോധ വാക്സിന്‍ പരീക്ഷണത്തിന് വിധേയയായ വനിത മരിച്ചിട്ടില്ലെന്ന് ബ്രിട്ടന്‍

April 27, 2020

95889-elisaലണ്ടന്‍: കോവിഡ്-19 പ്രതിരോധ വാക്സിന്‍ വികസിപ്പിച്ചെന്നും പരീക്ഷണാര്‍ത്ഥം ചിലരില്‍ അത് പ്രയോഗിക്കുമെന്ന വാര്‍ത്ത പുറത്തുവന്നതിനുശേഷം പരീക്ഷണത്തിന് വിധേയയായ മരണപ്പെട്ടു എന്ന വ്യാജവാര്‍ത്തയെ തള്ളി ബ്രിട്ടന്‍.

വാക്സിന്‍ പരീക്ഷിച്ച യുവതി തന്നെയാണ് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. താന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നാണ്
മൈക്രോബയോളജിസ്റ്റായ ഡോ. എലിസ ഗ്രനാറ്റോ പറയുന്നത്. താന്‍ മരിച്ചിട്ടില്ലെന്നും ഇപ്പോഴും സുഖമായിരിക്കുന്നുവെന്നും മരിച്ചതായുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും എലിസ വ്യക്തമാക്കി.

കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി നടത്തിയ വാക്സിന്‍ പരീക്ഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ പങ്കെടുത്ത രണ്ട് പേരില്‍ ഒരാളായിരുന്നു എലിസ. വാക്സിന്‍ പരീക്ഷണത്തിനു പിന്നാലെ എലിസയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും തുടര്‍ന്ന് മരണപ്പെടുകയായിരുന്നുവെന്നുമാണ് വാര്‍ത്ത വന്നത്.

ഈ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ള ആളുകള്‍ സാധാരണ മരുന്നുകള്‍ പോലും കഴിക്കാന്‍ ഭയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് കുഴപ്പമൊന്നുമില്ലെന്നും സുഖമായിരിക്കുന്നുവെന്നും വ്യക്തമാക്കി എലിസ രംഗത്തെത്തിയത്.

വാക്സിന്‍ പരീക്ഷണത്തിന് വിധേയയായ വനിത മരിച്ചുവെന്ന വാര്‍ത്ത തള്ളി ബ്രിട്ടന്‍റെ ആരോഗ്യ വകുപ്പും രംഗത്തെത്തിയിരുന്നു. ഇത്തരം വ്യാജ വാര്‍ത്തകള്‍ പങ്കുവയ്ക്കുന്നതിനു മുന്‍പ് വസ്തുനിഷ്ഠമാണോയെന്ന് പരിശോധിക്കണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top