Flash News

സര്‍ദാര്‍ പട്ടേല്‍ (അദ്ധ്യായം പതിനൊന്ന്), പട്ടേല്‍ ഒന്നാക്കിയ ഇന്ത്യ

April 27, 2020 , കാരൂര്‍ സോമന്‍

871046-sardar-vallabhaiഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ ഏകികരണത്തിന്‍റ ശില്പികളില്‍ പ്രമുഖനുമായ സര്‍ദാര്‍ വല്ലഭഭായി പട്ടേലിനെ മുഗള്‍ ഭരണത്തിലെ ഏറ്റവും മഹാനായ ബാബര്‍ എന്ന വിളിപ്പേരുള്ള സഹീര്‍-ഉദ്-ദീന്‍ മുഹമ്മദുമായി ബന്ധപ്പെടുത്തുന്നതിന്‍റ പ്രധാന കാരണം രണ്ടുപേരും ചിന്നിച്ചിതറികിടന്ന നാട്ടുരാജ്യങ്ങളെ ഒരു കുടക്കിഴില്‍ കൊണ്ടുവന്നതാണ്. ബാബര്‍ ഇരുന്നൂറിനടത്തു നാട്ടുരാജ്യങ്ങളെ ഒന്നാക്കിയെങ്കില്‍ പട്ടേല്‍ അതിന്‍റ രണ്ടിരട്ടിയോളം വരുന്ന നാട്ടുരാജ്യങ്ങളെയാണ് ഒന്നാക്കിയത്. അറേബ്യയില്‍ ബാബര്‍ എന്നതിന്‍റ അര്‍ത്ഥം കടുവ എന്നെങ്കില്‍ സര്‍ദാര്‍ പട്ടേല്‍ എന്ന വാക്കിനര്‍ത്ഥം തലവന്‍ അല്ലെങ്കില്‍ നയിക്കുന്നവന്‍ എന്നാണ്. ബാബര്‍ സംഗീതപ്രിയനും കവിയുമായിരുന്നെങ്കില്‍ പട്ടേല്‍ നല്ലൊരു സാഹിത്യപ്രേമിയും വായനക്കാരനുമായിരുന്നു. അതിനാല്‍ രണ്ടുപേരും ഇന്ത്യന്‍ മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നു.

എല്ലാ സമരമുറകളും ഗാന്ധി ആവിഷ്ക്കരിച്ചത് അഹിംസയിലൂടെയാണ്. ഈ പോരാട്ടങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം അപകടഭീഷണി ഉയര്‍ന്നത് നാട്ടു രാജാക്കന്മാരുടെ ഇടയില്‍ നിന്നുള്ള എതിര്‍പ്പായിരുന്നു. നാട്ടില്‍ നാടുവാഴികളെ, ജന്മികളെ വളര്‍ത്തുക മാത്രമല്ല ഒരു പൗരന്‍റ് സ്വാതന്ത്ര്യ മൂല്യങ്ങളേക്കാള്‍ ജാതിയും മതവും വിഭാഗിയതയെല്ലാം അവര്‍ ആളിക്കത്തിച്ചുകൊണ്ടിരുന്നു. ഈ കൂട്ടരേ പട്ടേല്‍ നേരിട്ടത് ശത്രുവിന്‍റ് ശത്രു മിത്രമെന്ന നിലയിലാണ്. 1928 ലെ ബര്‍ദോളി സത്യാഗ്രഹത്തിലൂടെയാണ് പട്ടേല്‍ ഇന്ത്യയിലെങ്ങും ശക്തനായി ഉയര്‍ന്നത്. 1928. 1938, 1946 കാലയളവില്‍ കോണ്‍ഗ്രെസ്സിന്‍റ പ്രസിഡന്‍റ് പദം നെഹുറുവിനായി ഗാന്ധിയുടെ ആഗ്രഹപ്രകാരം ഒഴിഞ്ഞുകൊടുത്തത് പദവികളോട് അത്യാര്‍ത്തി ഇല്ലാത്തതുതന്നെയാണ്. ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹം ഉപപ്രധാനമന്ത്രിയായത്. അദ്ദേഹം ആഗ്രഹിച്ചിരുന്നുവെങ്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തില്‍ വരെ എത്തുമായിരുന്നു. ഇത് സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് ഒരു ഗുണപാഠമാണ്.

രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് സഖ്യകക്ഷികള്‍ക്കുണ്ടായ വിജയവും വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തോറ്റു ക്ലമന്‍റ് ആറ്റ്ലി പ്രധാനമന്ത്രിയായി ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നതും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വഴിയൊരുങ്ങി. ഇതിനുള്ള ശ്രമങ്ങള്‍ 1946 ല്‍ തന്നെ തുടങ്ങിയതിന്‍റെ ഫലമായിട്ടാണ് ഒരു ക്യാബിനെറ്റ് മിഷനെ ഇന്ത്യയിലേക്ക് അയച്ചത്. ഇന്ത്യയുടെ അവസാന വൈസ്രോയിയും ഇദ്ദേഹമായിരുന്നു. അധികാരം കൈമാറുന്നതിന്‍റെ ഭാഗമായി 1947 മാര്‍ച്ച് 24 ന് പുതിയ ഇന്ത്യന്‍ വൈസ്രോയിയായി മൗണ്ട് ബാറ്റന്‍ പ്രഭൂവിനെ ഇന്ത്യയിലേക്ക് അയച്ചു. ഇന്ത്യയുടെ ഭാവി ഭദ്രതക്കുവേണ്ടി ഗാന്ധി, പട്ടേല്‍, നെഹ്റു, മൗലാന ആസാദ്, ദാദാഭായ് നവറോജി, അബ്ദുള്‍ കലാം ആസാദ്, ഗോപാലകൃഷ്ണ ഗോഖലെ, ഡോ. ബി.ആര്‍. അംബേദ്കര്‍, കൃപാലിനി, ,സി.രാജഗോപാലാചാരി, രവീന്ദ്ര നാഥ ടാഗോര്‍, മുഹമ്മദലി ജിന്ന, അരവിന്ദഘോഷ്, മലയാളികളായ വി.കെ.കൃഷ്ണമേനോന്‍, വി.പി. മേനോന്‍, ജോണ്‍ മത്തായി ഇങ്ങനെ ധാരാളം പ്രമുഖ വക്തികളുമായി വൈസ്രോയ് കുടിക്കാഴ്ചകള്‍ നടത്തിയെങ്കിലും നാട്ടുരാജാക്കډാര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാനോ അവരുടെ പരമാധികാരത്തില്‍ കൈ കടത്താനോ അനുവദിക്കില്ലെന്നു തുറന്നു പറഞ്ഞു. വൈസ്രോയി നാട്ടു രാജാക്കډാരുടെ കാര്യത്തില്‍ കൂടുതല്‍ ഇടപെട്ടില്ല. ഗാന്ധി, പട്ടേല്‍, നെഹ്റു തുടങ്ങിയവര്‍ ഇംഗ്ളണ്ടില്‍ പഠിച്ചതുകൊണ്ട് വൈസ്രോയിക് അവരുടെ നിലപാടുകളുമായി കുറച്ചൊക്കെ ഒന്നിച്ചുപോകാന്‍ കഴിഞ്ഞു. ഇന്ത്യയുടെ ആദ്യത്തെ ഗവര്‍ണ്ണര്‍ ജനറലായി ചുമതലയേറ്റ സി.രാജഗോപാലാചാരിക്കും മൗണ്ട് ബാറ്റന്‍ പ്രഭൂ വേണ്ടുന്ന പ്രചോദനം നല്‍കി.

karoor-soman-photo-3

കാരൂര്‍ സോമന്‍

ഇന്ത്യയ്ക്കു നാട്ടുരാജാക്കന്മാര്‍ ഒരു തിരിച്ചടിയായി നില്‍ക്കുമ്പോഴാണ് 1940 ല്‍ ലാഹോര്‍ കോണ്‍ഗ്രസില്‍ വെച്ച് മുഹമ്മദ് അലി ജിന്നയുടെ നേതൃത്വത്തില്‍ മുസ്ലിങ്ങള്‍ക്കായി ഒരു പുതിയ രാജ്യം വേണമെന്നുള്ള ആവശ്യം മുന്നോട്ട് വെച്ചത്. ഇതിന് ജിന്നെയും കൂട്ടരെയും പ്രേരിപ്പച്ചത് ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളായ മുസ്ലിങ്ങളെ ഭൂരിപക്ഷക്കാരായ ഹിന്ദുക്കള്‍ ആക്രമിക്കുന്നു എന്നണ്. അതിനവര്‍ പ്രധാനമായും മുന്നോട്ട് വെച്ചത് 1946 ഓഗസ്റ്റ് മാസം കല്‍ക്കട്ടയില്‍ നടന്ന ഹിന്ദു-മുസ്ലിം കൂട്ടക്കൊലയാണ്. പാകിസ്ഥാന്‍ ഒരു സ്വതന്ത്ര രാഷ്ട്രമായപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ വേദനിച്ചത് ഗാന്ധിയായിരുന്നു. ഇത് ദൈവ നിന്ദയെന്നും ചിലരുടെ നിഷിപ്ത താല്പര്യങ്ങള്‍ രണ്ട് രാജ്യങ്ങളുടെ ഭാവിക്ക് ദുരന്തം വിതക്കാനേ ഉപകരിക്കുമെന്നും അദ്ദേഹമറിയിച്ചു.

ഇന്ത്യ 1947 ആഗസ്ത് 14 ന് പാകിസ്ഥാനും 15 ന് ഇന്ത്യയും സ്വതന്ത്ര രാഷ്ട്രങ്ങളായി. അതിര്‍ത്തി രേഖകള്‍ നിര്‍ണ്ണയിക്കാനുള്ള റാഡ്ക്ലിഫ് കമ്മീഷന്‍ നിലവില്‍ വന്നു. കമ്മീഷന്‍ ചെയര്‍മാനായിരുന്ന സര്‍ സിറിള്‍ റാഡ്ക്ലിഫിന്‍റ പേരിലാണ് അതറിയപെടുന്നത്. പഞ്ചാബിന്‍റെ കിഴക്കന്‍ പ്രദേശങ്ങളില്‍ കുടുതലും സിഖ് മതക്കാരും ഹിന്ദുക്കളുമായിരുന്നു. മുസ്ലിംങ്ങള്‍ കൂടുതലുള്ള ഇന്ത്യയും പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ പാകിസ്താനിലും ചേര്ന്നു. അതുപോലെ പശ്ചിമ ബംഗാള്‍ ഇന്ത്യക്കൊപ്പവും ഈസ്റ്റ് ബംഗാള്‍ പാകിസ്താനൊപ്പം ചേര്‍ന്നു. 1971 ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തോടെ ഈസ്റ്റ് പാകിസ്ഥാന്‍ ബംഗ്ളാദേശ് ആയി.

ഇന്ത്യയുടെ വിഭജനത്തോടെ ഒരു കോടിയിലധികം ജനങ്ങള്‍ പലായനം ചെയ്യുക മാത്രമല്ല ജീവനും, സമ്പത്തും, ഭവനങ്ങള്‍ നഷ്ടപ്പെട്ട് നിരാലംബരായവര്‍ ലക്ഷക്കണക്കിനാണ്. ലാഹോര്‍, റാവല്‍പിണ്ടി, മുള്‍ട്ടാന്‍, ഇസ്ലാമാബാദിനടുത്തുള്ള കുറെ പ്രദേശങ്ങളിലെ സിഖ്, ഹിന്ദുക്കള്‍ ഒറ്റയായും കൂട്ടമായും ആക്രമിക്കപ്പെട്ടു. ഇതുപോലെ പഞ്ചാബ്, ഡല്‍ഹി, വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും മുസ്ലിങ്ങളും പീഡനങ്ങള്‍ക്കു ഇരയായി. ഈ സമയങ്ങളില്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ നേരിട്ടത് സ്ത്രീകളും കുട്ടികളുമായിരുന്നു. പാകിസ്ഥാന്‍ സിന്ധ് പ്രാവശ്യയില്‍ നിന്ന് ഇന്ത്യയിലേക്കു വന്നത് കണക്കുപ്രകാരം എട്ടുലക്ഷമല്ല അതിനപ്പുറമെന്നാണ്. ഓരോ ദേശത്തുനിന്നും കടന്നു വന്ന ലക്ഷകണക്കിന് അഭയാര്‍ത്ഥികളെ മാതൃഭൂമിയുടെ സംരക്ഷണം കൊടുത്താണ് പട്ടേല്‍ സ്വീകരിച്ചത്. അവരുടെ ഉല്‍കരുത്ത് ഓരോ ദിവസവും വര്‍ദ്ധിച്ചു. ഒറ്റപ്പെടല്‍ മാറി വന്നു. ആ കരുത്തിന് കാരണക്കാരന്‍ ഉരുക്കുമനുഷ്യന്‍റ നിസ്വാര്‍ത്ഥസേവനമായിരുന്നു. മതത്തിന്‍റ പേരില്‍ അദ്ദേഹം ആരെയും അസ്വസ്ഥനും നിരാശനുമാക്കിയില്ല. ഇവിടേയും അദ്ദേഹം എല്ലാം നഷ്ടപ്പെട്ടവരുടെ അടിത്തറ പടുത്തുയര്‍ത്തുകയാണ് ചെയ്തത്. ഗുജറാത്തിലെ തന്‍റെ ഗ്രാമങ്ങളില്‍ പ്ളേഗ് പടര്‍ന്നുപിടിച്ചപ്പോഴും പട്ടേല്‍ ഭയപ്പെട്ടില്ല. നിലവിളിക്കുന്നവര്‍ക്കൊപ്പം പൗരബോധത്തോടെ ഒരു ദയാലുവിനെപോലെ പ്രവര്‍ത്തിച്ചു. അന്ന് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചവരും പട്ടേലിനെ വാഴ്ത്തി പറഞ്ഞിട്ടുണ്ട്.

പ്രമുഖ നാട്ടുരാജ്യങ്ങളായ ഹൈദ്രബാദ്, മൈസൂര്‍, ജുനുഗഡ്, കാശ്മീര്‍, കൊച്ചി, തിരുവിതാംകൂര്‍, ബനാറസ് , റാംപുര്‍, ഉദയ് പുര്‍, മയൂര്‍ഭഞ്ജു, ജയ്പൂര്‍, ബിക്കാനീര്‍, പുതുക്കോട്ട, കൊല്‍ഹാപ്പൂര്‍ ഇവര്‍ക്കൊപ്പം മുഗള്‍ ഭരണത്തിന്‍റ തകച്ചയെ തുടര്‍ന്ന് ജډമെടുത്ത രാജ്യങ്ങളാണ് ഗ്വാളിയര്‍ , ബറോഡ, പാട്ട്യാല , ഏറ്റവും വലുതും പ്രമുഖങ്ങളുമായിരുന്ന പ്രാവശ്യകളായ പഞ്ചാബ്, സിന്ധ് ബലൂചിസ്ഥാന്‍, ആസ്സാം, ബംഗാള്‍, ബീഹാര്‍, ബോംബെ, മദ്രാസ് , ഒറീസ, സെന്‍ട്രല്‍, യുണൈറ്റഡ് പ്രൊവിന്‍സ്, അതിര്‍ത്തി പ്രവിശ്യകള്‍ തുടങ്ങി ചെറുതും വലുതുമായ എഴുതിയതും എഴുതാത്തതുമായ നാട്ടുരാജ്യങ്ങള്‍ ബ്രിട്ടന്‍റ് മുന്നില്‍ വണങ്ങി നിന്നെങ്കില്‍ ഇന്ത്യയുടെ പരമാധികാരത്തെയും ഭരണാധിപډാരെയും വിരട്ടിയോടിക്കാനാണ് അവര്‍ തീരുമാനിച്ചത്. കാരിരുമ്പിന്‍റെ കരുത്തുള്ള ഒരു ഭരണാധിപന്‍റെ ആത്മബോധം ഇവിടെയാണ് കണ്ടത്.

പട്ടേല്‍ ഉപപ്രധാനമന്ത്രിയും പിന്നീട് ആഭ്യന്തര മന്ത്രിയുമായി ചുമതലയേറ്റു. യുദ്ധവും അക്രമവും പോലെ രണ്ട് സങ്കിര്‍ണ്ണ പ്രശ്നങ്ങളാണ് അന്ന് മുളച്ചുപൊന്തിയത്. ഒന്നാമത് അറുന്നൂറിനടുത്തു വരുന്ന നാട്ടുരാജ്യങ്ങളെ ഇന്ത്യയുടെ കുടകിഴില്‍ കൊണ്ടുവരിക. രണ്ടാമത് പാകിസ്ഥാനില്‍ നിന്നെത്തിയ ലക്ഷകണക്കിന് അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുക. ഒരിടത്തു് വിനാശത്തിന്‍റ മുഖ0 മറുഭാഗത്തു് ഹൃദയഭേദകമായ എല്ലാം നഷ്ടപ്പെട്ടവരുടെ ദീനരോദനങ്ങള്‍. ഇവിടെ സ്നേഹത്തിന്‍റ, കരുത്തിന്‍റെ, കര്‍ത്തവ്യബോധമുള്ള ഒരു ഭരണാധികാരിയെയാണ് പട്ടേലില്‍ കണ്ടത്. അധികാരത്തിന്‍റ ഗര്‍വ്വും അമര്‍ഷവും കോപവുമായി കഴിഞ്ഞവരുടെ മനസ്സിലെ മുറിവുണക്കാനാണ് പട്ടേല്‍ ആദ്യ0 ശ്രമിച്ചത്. അതിന് ഇന്ത്യയുടെ ഭരണതന്ത്രജ്ഞാനായിരുന്ന പാലക്കാട്ട് കോതകകുര്‍ശ്ശി ഗ്രാമത്തില്‍ ജനിച്ച വി.പി. മേനോന്‍റ പങ്ക് ഒരിക്കലും മറക്കാനാകില്ല. 1914 ല്‍ ഡല്‍ഹി സെക്രെട്ടറിയേറ്ററില്‍ ഒരു ക്ലാര്‍ക്കായി ജോലി ആരംഭിച്ച മേനോന്‍ തന്‍റെ കഠിനാധ്വാനത്തിലൂടെ 1936 ല്‍ റിഫോംസ് കമ്മീഷണറുടെ ഓഫീസില്‍ ഡെപ്യൂട്ടി കമ്മീഷണറും, പിന്നിട് കമ്മീഷണനറുമായി. ഒരു ഇന്ത്യകാരന് ലഭിച്ച ആദ്യ അംഗീകാരമായിരുന്നത്. വൈസ്രോയിയായ വേവല്‍ പ്രഭൂവിന്‍റ ഉപദേഷ്ടാവായി. സ്വാതന്ത്ര്യ ലബ്ധിയെ തുടര്‍ന്ന് നാട്ടുരാജ്യവകുപ്പ് സെക്രെട്ടറിയായി പട്ടേലിനൊപ്പം പ്രവര്‍ത്തിച്ചു.

ഒരോ നാട്ടുരാജാക്കډാരുമായി പട്ടേലും മേനോനും കുടികാഴ്ചകള്‍ നടത്തി. 1920 ല്‍ നാഗ്പൂരില്‍ നടന്ന കോണ്‍ഗ്രസ് വാര്‍ഷിക സമ്മളനത്തില്‍ എല്ലാ നാട്ടുരാജ്യങ്ങളിലും കോണ്‍ഗ്രസ് കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ തീരുമാനമെടുത്തിരുന്നു. കേരളത്തിലും കമ്മിറ്റികളുണ്ടായി. അപ്പോഴാണ് സര്‍ സി.പി.ഒരു വിളംബരം നടത്തിയത്. ‘ഇന്ത്യ സ്വാതന്ത്രമായാലും തിരുവിതാംകൂര്‍ ഒരു സ്വതന്ത്ര രാജ്യമായി നിലനില്‍ക്കും’. സര്‍ സി.പി.യുടെ ദുര്‍ ഭരണത്തില്‍ അമര്‍ഷവുമായി കഴിഞ്ഞവര്‍ പ്രതിഷേധ പ്രകടനങ്ങളുമായി മുന്നോട്ട് വന്നു. അത് പുന്നപ്ര-വയലാര്‍ ലഹളയില്‍വരെയെത്തിച്ചു. തിരുവനന്തുപുരത്തു് സ്വാതിതിരുനാള്‍ അക്കാദമിയില്‍ വെച്ച് നടന്ന സതവത്സരാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ സര്‍ സി.പി.യെ ചിലര്‍ വെട്ടി പരുക്കേല്‍പ്പിച്ചു. അതോടെ സര്‍ സി.പി. നാടുവിട്ടുപോയി. കേരളം ഒരു നവോത്ഥാന-പുരോഗമന ചിന്തയുള്ള നാടായി മാറിക്കഴിഞ്ഞിരുന്നു. ഇതുപോലുള്ള പല അനുഭവങ്ങള്‍ ഇന്ത്യയിലെ നാട്ടുരാജാക്കډാര്‍ക്കുണ്ടായി. കൊച്ചി ഭരിച്ചിരുന്ന ദിവാന് ഈ ഗതിയുണ്ടായില്ല. അവിടെ ജനകീയ ഭരണത്തിന് തുടക്കം കുറിച്ചിരുന്നു. ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ ഏറ്റവും കൂടുതല്‍ വിസ്സമ്മതം പ്രകടിപ്പിച്ചത് ഹൈദ്രബാദ്, കാശ്മീര്‍, തിരുവിതാകൂര്‍ രാജ്യങ്ങളായിരുന്നു. 1947 സെപ്തംബര് നാലിന് തിരുവിതാകൂര്‍ മഹാരാജാവ് ഒരു ഉത്തരവാദഭരണം അനുവദിച്ചുകൊണ്ട് വിളംബരമിറക്കി. മാത്രവുമല്ല കമ്മ്യൂണിസ്റ്റ് അടക്കമുള്ള എല്ലാ രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ചു. ഇല്ലെങ്കില്‍ അദ്ദേഹം അകത്തുകിടക്കുമായിരുന്നു.

ഇന്ത്യന്‍ ഭരണത്തിന് ഒട്ടും വഴങ്ങാതെ വെല്ലുവിളികള്‍ ഉയര്‍ത്തികൊണ്ടിരുന്ന ഹൈദരാബാദിനെ ഒപ്പം കുട്ടന്‍ ശക്തമായ നിലപാടുകള്‍ പട്ടേലിന് എടുക്കേണ്ടി വന്നു. എല്ലാ മതങ്ങളോടും സ്നേഹവും സഹിഷ്ണതയും പുലര്‍ത്തിയിരുന്ന പട്ടേല്‍ പാകിസ്താന്‍റെ സഹായത്തോടെ മതകലഹങ്ങള്‍ അഴിച്ചുവിടുന്ന ഹൈദരാബാദിലെ അത്യാഗ്രഹിയെ ഓപ്പറേഷന്‍ കാറ്റര്‍ പില്ലര്‍ എന്ന സൈനിക നടപടിയിലൂടെ പട്ടേല്‍ കിഴടക്കി ഇന്ത്യയോട് ചേര്‍ത്തു.അതോടെ ഇന്ത്യയുടെ അടിത്തറ പട്ടേല്‍ അരക്കിട്ടുറപ്പിച്ചു. മഹാരാജാക്കന്മാര്‍ക്കും മഹാറാണിമാര്‍ക്കും അന്തപുരത്തിലെ സുന്ദരിമാര്‍ക്കും വേദനയുണ്ടായങ്കിലും ഇന്ത്യക്കാരന് പൂനിലാവ് ലോകമെങ്ങും പരന്നതുപോലെയായിരുന്നു. പൂമണത്തിന്‍റ ലഹരിപൂണ്ട വണ്ടുകളെപോലെയാവര്‍ ഇന്ത്യയിലെങ്ങും ആടിപ്പാടി ആഘോഷിച്ചു. ഇത് ഇന്ത്യയില്‍ വിനാശം വിതക്കാന്‍ മതമെന്ന വികാരമുയര്‍ത്തി കരുത്തു പകര്‍ന്നുകൊണ്ടിരുന്ന പാക്കിസ്ഥാനുള്ള തിരിച്ചടികൂടിയായിരുന്നു. ഫ്രഞ്ച് ഭരണത്തിലായിരുന്ന പോണ്ടിച്ചേരി 1954 ലും പോര്‍ച്ചുഗീസ് ഭരണത്തിലായിരുന്നു ഗോവ 1961 ലും നടന്ന പൊതുതെരഞ്ഞടുപ്പിലൂടെയാണ് ഇന്ത്യയ്ക്കൊപ്പം അണിനിരന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി രകതം ചിന്തിയവര്‍ ആയിരക്കണക്കിനാണ്. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരമായ 1857 ലെ ശിപായി ലഹള, ഇന്ത്യയുടെ ധീരപോരാളിയായിരുന്നു ഭഗത് സിംഗിനെ 1931 മാര്‍ച്ച് 23 ന് ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിക്കൊന്നത്. ഇന്ത്യയിലെങ്ങും പ്രതിഷേധമുണ്ടാക്കി. അതിന് മുന്നില്‍ നിന്നവരാണ് പട്ടേല്‍, നെഹ്റു, സുബാഷ് ചന്ദ്രബോസ്. അന്ന് സുബാഷ് ചന്ദ്രബോസ് പറഞ്ഞ വാക്കുകള്‍ ‘ആ ചൈതന്യം അജയ്യമാണ്. ആ ചൈതന്യം കൊളുത്തിയ അഗ്നിനാളം ഒരിക്കലും അണയില്ല’. വ്യത്യസ്തമാര്‍ന്ന ദുഃഖ ദുരിതങ്ങള്‍ ഇന്ത്യക്കാര്‍ക്ക്ണ്ടായപ്പോള്‍ പ്രകടനങ്ങളും നശീകരണ പ്രവര്‍ത്തനങ്ങളും നടന്നു. ഹിംസയെ, അക്രമത്തെ ഗാന്ധിയെന്നും എതിര്‍ത്തിരുന്നു. ബ്രിട്ടീഷ് സേനക്കെതിരെ നേതാജി സുബാഷ് ചന്ദ്രബോസ് സഹിച്ച ത്യാഗങ്ങള്‍ കുറച്ചൊന്നുമല്ല. ആദ്യം രൂപീകരിച്ച ആസാദ് ഹിന്ദ് പ്രസ്ഥാനം, പിന്നീട് രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ഐ.എന്‍.എ,), അവര്‍ ബ്രിട്ടീഷ് സൈന്യത്തിനെതിരെ ബര്‍മ്മയിലും, ഇന്ത്യയിലും നടത്തിയ പോരാട്ടങ്ങള്‍, ബ്രിട്ടീഷ് ഭരണത്തിനെതിരെ ബാല ഗംഗാധര തിലകന്‍റ സ്വരാജ്, ‘സ്വരാജ് എന്‍റെ ജډാവകാശമാണ്. ഞാനത് നേടു’മെന്നുള്ള അദ്ദേഹത്തിന്‍റ വാക്കുകള്‍ ഇന്ത്യയിലെങ്ങും ശക്തമായി., ഗാന്ധിയുടെ ക്വിറ്റ് ഇന്ത്യ സമരത്തില്‍ ബോംബയിലെ ഗോവലിയ ടാങ്ക് മൈതാനത്തു നടത്തി പ്രസംഗത്തില്‍ പറഞ്ഞ വാക്കുകള്‍ ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക ‘, രാജാ റാം മോഹന്‍ റോയിയുടെ ബ്രډസമാജം, സ്വാമി ദയാനന്ദ് സരസ്വതിയുടെ ആര്യ സമാജം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, രാഷ്ട്രീയ സ്വയംസേവക് സംഘ്, സ്വാമി വിവേകാന്ദന്‍, രാമകൃഷ് പരമഹംസന്‍, ബങ്കിം ചന്ദ്ര ചാറ്റര്‍ജി, ബുദ്ധിജീവികള്‍, ആധ്യാത്മിക -സംസ്കാരിക പ്രവര്‍ത്തകര്‍, വിവിധ തുറകളില്‍ നിന്നുള്ള സാമൂഹ്യ സംഘടനകള്‍, വിപ്ലവകാരികള്‍, രാജ്യദ്രോഹികളായി മുദ്രകുത്തപ്പെട്ടൂ ആന്‍ഡമാന്‍ നിക്കോബാര്‍ അടക്കം രാജ്യത്തെങ്ങുമുള്ള കാരാഗൃഹവാസമനുഭവിച്ചവര്‍, ജനകിയ വിപ്ലവങ്ങള്‍, ലഹളകള്‍, ബ്രിട്ടീഷ് ഇന്ത്യന്‍ സേനയില്‍ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളെല്ലാം ഇന്ത്യയുടെ സമ്പുര്‍ണ്ണ സ്വാതന്ത്ര്യത്തിനുള്ള പ്രേരകശക്തികളായിരുന്നു.

സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ഒരു മഹാനായി വളര്‍ത്തിയത് അദ്ദേഹത്തിന്‍റ പ്രസംഗമല്ലായിരുന്നു മറിച്ചു് പ്രവര്‍ത്തികളായിരുന്നു. ജീവിതത്തില്‍ ധാരാളം ദുഃഖദുരിത സംഘര്ഷങ്ങളിലൂടെ ജീവിച്ചെങ്കിലും 1948 ജനുവരി 30 ന് തനിക്കൊപ്പം സഞ്ചരിച്ച പ്രിയപ്പെട്ട മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ ബിര്‍ള മന്ദിരത്തിലെ പ്രാര്ഥനയോഗത്തില്‍ വെച്ച് ഒരു മതഭ്രാന്തന്‍ വെടിവെച്ചു കൊന്നതായിരുന്നു പട്ടേലിനെ ഏറ്റവും കൂടുതല്‍ ദുര്‍ബ്ബലനാക്കിയ നിമിഷങ്ങള്‍.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top