തേനീച്ചയുടെ കുത്തേറ്റ് പതിന്നാലുകാരി മരിച്ചു

New-Project-12-4കൊഴിഞ്ഞാമ്പാറ: തേനീച്ചയുടെ കുത്തേറ്റ പതിന്നാലുകാരി ഹൃദയാഘാതം മൂലം മരിച്ചു. വീടിനു പുറത്തുവച്ച് തേനീച്ചയുടെ കുത്തേറ്റ് അവശനിലയിലായ പെൺകുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൂങ്കിൽമട ശിവരാമഭാരതി കോളനി മുരുകേശന്റെ മകൾ ആർത്തി (14) ആണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണു സംഭവം.

മരണ കാരണം ഹൃദയാഘാതമാണെന്നും, തേനീച്ചയുടെ കുത്തേറ്റ് പേടിച്ചതാണ് ഹൃദയാഘാതം ഉണ്ടാകാന്‍ കാരണമെന്നും ഡോക്ടർ പറഞ്ഞതായി കൊഴിഞ്ഞാമ്പാറ എസ്ഐ എസ്.അൻഷാദ് പറഞ്ഞു. പ്രദേശത്തെ മരങ്ങളിൽ തേനീച്ചകൾ കൂട്ടമായി ഉണ്ടെന്നും രാത്രി വെളിച്ചത്തിലേക്കു വരുന്നതു പതിവാണെന്നും ഇതിനു മുൻപും പലർക്കും പലതവണ കുത്തേറ്റിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ കൂടുതൽ വ്യക്തമാകൂ. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

ചിത്രയാണ് അമ്മ. സഹോദരി: കീർത്തന.

Print Friendly, PDF & Email

Related News

Leave a Comment