Flash News

കൊറോണ വൈറസ്: യുഎസ് വിചാരിച്ചതിലും കൂടുതല്‍ മരണങ്ങള്‍, ഇതുവരെ 56000 പേര്‍

April 28, 2020

corona second stageവാഷിംഗ്ടണ്‍: ലോകത്താകമാനം കോവിഡ്-19 ബാധിച്ച് 20 ദശലക്ഷത്തിലധികം ആളുകള്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു. അമേരിക്കയില്‍ കൊറോണ വൈറസ് മൂലം മരണമടഞ്ഞവരുടെ എണ്ണം 60,000 ആയിരിക്കുമെന്ന് വൈറ്റ് ഹൗസ് നേരത്തെ കണക്കാക്കിയിരുന്നുവെങ്കിലും മരണത്തിന്‍റെ വേഗത അതിലും കൂടാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവില്‍ 55,000ത്തിലധികം ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത് വൈറ്റ് ഹൗസിന്റെ കണക്കുകളെ മറികടക്കും.

യുഎസില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വൈറസ് ബാധിച്ച് 1330 പേരാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ന്യൂയോര്‍ക്കിലാണ്. ഞായറാഴ്ച 367 പേരാണ് മരിച്ചത്. കൊറോണ പകര്‍ച്ചവ്യാധി അതിന്‍റെ പാരമ്യത്തിലെത്തിയപ്പോള്‍, ന്യൂയോര്‍ക്കില്‍ പ്രതിദിനം 800 ലധികം ആളുകളാണ് മരിച്ചത്. ഇതുവരെ ഇവിടെ 22,000ത്തിലധികം പേര്‍ മരിച്ചു.

അതേസമയം, പല സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കുറച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ്. എല്ലാവരുടെയും പൊതു ലക്ഷ്യം സമ്പദ്‌വ്യവസ്ഥ പുനഃസ്ഥാപിക്കുക എന്നതാണ്.

ചില നഗരങ്ങളില്‍ സലൂണുകളും റെസ്റ്റോറന്‍റുകളും വീണ്ടും തുറന്നു. മറ്റിടങ്ങളില്‍ ഏതാനും ആഴ്ചകള്‍ക്ക് ശേഷം നടപടികള്‍ കൈക്കൊള്ളുമെന്ന് അറിയുന്നു. യുഎസില്‍ മൊത്തം 138,990 പേര്‍ക്ക് കൊറോണ വൈറസ് ഭേദമായി. ഇതുവരെ 5,696,928 പരിശോധനകള്‍ നടത്തി. ലോകത്ത് 3,064,255 കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top