മലക്കം മറിഞ്ഞ് മര്‍ഫി, ന്യൂജേഴ്‌സിയില്‍ ഇളവില്ല, നാലാഴ്ചത്തേക്ക് കൂടി നിയന്ത്രണം

April 28 bannerന്യൂജേഴ്‌സി: ഇന്നു മുതല്‍ ലോക്ക്ഡൗണില്‍ ഇളവുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നവര്‍ക്ക് ഇരുട്ടടി സമ്മാനിച്ചു കൊണ്ട് ന്യൂജേഴ്‌സി ഗവര്‍ണറുടെ പ്രഖ്യാപനം വന്നു. തത്ക്കാലത്തേക്ക് നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ല, കര്‍ശന പരിശോധനകള്‍ ഉണ്ടാവും, കോവിഡിനെ തുരത്തുകയാണ് ലക്ഷ്യം, ജനങ്ങളുടെ ജീവന് സംസ്ഥാനം വലിയ വില കല്‍പ്പിക്കുന്നു, ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. കൊറോണയ്‌ക്കെതിരേ സംസ്ഥാനം അടഞ്ഞു കിടക്കുന്ന പശ്ചാത്തലത്തില്‍ പുതിയ ബ്ലൂപ്രിന്റ് ഇന്നു പുറത്തിറക്കുമെന്നാണ് ആഴ്ചാവസാനവും ഗവര്‍ണര്‍ മര്‍ഫി അറിയിച്ചിരുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ നല്‍കിയാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഉപദേശമാണ് മര്‍ഫിയെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. കൂടുതല്‍ ടെസ്റ്റിങ് സെന്ററുകളും, പരിശോധനഫലം വേഗത്തിലാക്കാനുള്ള സംവിധാനത്തിനും പുറമേ, കൂടുതല്‍ പേര്‍ക്ക് പരിശോധന നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനം എന്നു തുറക്കുമെന്നതു സംബന്ധിച്ച് ഒരു വിദഗ്ധ കമ്മീഷനെ നിയമിക്കുകയും അവരുടെ ഉപേദശത്തിനനുസരിച്ചു മാത്രമേ വരുന്ന ആഴ്ചകളില്‍ ഇളവുകള്‍ അനുവദിക്കണമോയെന്നു തീരുമാനിക്കുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഗവര്‍ണര്‍ മര്‍ഫിയുടെ പ്രസ്താവനകള്‍ വളച്ചൊടിച്ച് പലേടത്തും നിയന്ത്രണങ്ങളില്‍ അയവു വരുത്തിയിട്ടുണ്ടെന്ന പ്രചാരണം നടക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, കോവിഡ് 19 മൂലം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 6,004 ആയി ഉയര്‍ന്നു. 111,188 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 80 മുതല്‍ 85% വരെ കേസുകളിലും രോഗികള്‍ ആശുപത്രിയിലാണ്. നിയന്ത്രണങ്ങള്‍ നീക്കുന്നതു സംബന്ധിച്ച് ഇന്നലെ ഗവര്‍ണര്‍ ഉത്തരവിറക്കുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് അദ്ദേഹം സൂചന നല്‍കി. നാല് ആഴ്ചയ്ക്ക് ശേഷം നടക്കുന്ന മെമ്മോറിയല്‍ ദിനത്തില്‍ സംസ്ഥാനത്ത് ഇളവുകള്‍ പ്രതീക്ഷിക്കാമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

Boardwalk closedസംസ്ഥാനം വീണ്ടും തുറക്കാനുള്ള തീരുമാനത്തില്‍ ഇപ്പോള്‍ ഉയര്‍ന്ന തരത്തിലുള്ള പരിശോധന ഉള്‍പ്പെടുന്നുണ്ട്. കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയമാക്കുന്നു. അതു കൊണ്ടു തന്നെ, അത് മെയ് അവസാനത്തോടെ നടപ്പില്‍ വന്നേക്കാം. അതു വരെ സ്‌റ്റേഅറ്റ്‌ഹോം, ബിസിനസ് ക്ലോഷര്‍ ഓര്‍ഡറുകള്‍ അനിശ്ചിതമായി നിലനില്‍ക്കുമെന്നും രോഗവ്യാപനവും മരണവും അവസാനിക്കുന്ന മുറയ്ക്ക് നിയന്ത്രണങ്ങള്‍ ക്രമേണ എടുത്തുകളയുമെന്നും അദ്ദേഹം പറഞ്ഞു.

അനിശ്ചിതത്വത്തെക്കുറിച്ചുള്ള ജനങ്ങളുടെ നിരാശ താന്‍ മനസ്സിലാക്കുന്നുവെന്ന് മര്‍ഫി പറഞ്ഞു, പ്രത്യേകിച്ചും കാലാവസ്ഥ മാറുമ്പോള്‍. ലോക്ക്ഡൗണില്‍ ജനങ്ങള്‍ മടുക്കുകയാണെന്ന് താന്‍ മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ജനങ്ങള്‍ ഇപ്പോഴത്തെ അവസ്ഥയോടു പൊരുത്തപ്പെട്ടേ മതിയാവൂ. ഇപ്പോഴത്തെ അവസ്ഥയില്‍ ജനങ്ങളെ വീട്ടില്‍ നിന്നും നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ഇറക്കിവിട്ടാല്‍ എന്ത് സംഭവിക്കുമെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം.’ ഗവര്‍ണര്‍ മര്‍ഫി പറഞ്ഞു. ഈ അധ്യയന വര്‍ഷം അവസാനിക്കുന്നതിനുമുമ്പ് ന്യൂജേഴ്‌സി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് മുറികളിലേക്ക് മടങ്ങാനുള്ള അവസരമുണ്ടെന്നു ഗവര്‍ണര്‍ പറഞ്ഞെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്‌കൂളുകള്‍ ‘വീണ്ടും തുറക്കാന്‍ കഴിയില്ല’ എന്ന് അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യപ്രവര്‍ത്തകരെ ശുചിയാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍
കൊറോണ വൈറസ് പോരാട്ടത്തിന്റെ മുന്‍നിരയിലുള്ള ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പാരാമെഡിക്കുകളെയും എങ്ങനെ സഹായിക്കാമെന്ന് പോര്‍ട്ട് അതോറിറ്റി പോലീസ് ഉേദ്യാഗസ്ഥര്‍ ചോദിച്ചപ്പോള്‍, അവര്‍ ഒരു ക്ലീനിംഗ് ക്രൂ ആകുമെന്ന് പ്രതീക്ഷിച്ചിരിക്കില്ല.

പോര്‍ട്ട് അതോറിറ്റി പോലീസ് ഉേദ്യാഗസ്ഥര്‍ ആംബുലന്‍സുകള്‍, പാരാമെഡിക്കുകളുടെ ട്രക്കുകള്‍, അടിയന്തിര മെഡിക്കല്‍ സര്‍വീസ് തൊഴിലാളികളുടെ ബൂട്ടും പാന്റും എന്നിവ വൃത്തിയാക്കി.

കോവിഡ് 19 വൈറസ് ഇനി വരില്ലെന്ന് ഉറപ്പാക്കുന്നതിന് ഇത്തരം വൃത്തിയാക്കല്‍ ജോലി പ്രധാനമാണ്, ഹോളണ്ട് ടണല്‍ പോലീസ് കമാന്‍ഡിലെ ഓഫീസര്‍ എറിക് ബ്രോസെക് പറഞ്ഞു. രോഗികളെ ആശുപത്രിയിലെത്തിക്കുന്ന ആംബുലന്‍സിന്റെ ഇന്റീരിയറുകളും മലിനമായ വാതിലുകളും ഉദ്യോഗസ്ഥര്‍ സ്‌പ്രേയിങ് മെഷീനുകള്‍ ഉപയോഗിച്ചാണ് വൃത്തിയാക്കുന്നത്. ഇഎംഎസ് ജീവനക്കാര്‍ ഉപയോഗിക്കുന്ന സ്‌ട്രെച്ചറുകളും അണുവിമുക്തമാക്കി, ബ്രോസെക് പറഞ്ഞു. ആശുപത്രി ജീവനക്കാരുടെ ഷട്ടില്‍ ബസുകളും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സ്വകാര്യ വാഹനങ്ങളും അണുവിമുക്തമാക്കുന്നതിനും ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നു, അതിനാല്‍ കൊറോണ വൈറസിനെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല, അദ്ദേഹം പറഞ്ഞു.

Stay home‘കോവിഡ് 19 നെ മുന്‍നിരയില്‍ നേരിടുന്ന മെഡിക്കല്‍ പ്രൊഫഷണലുകളെ സഹായിക്കാന്‍ ഞങ്ങള്‍ എന്തും ചെയ്യും,’ പോര്‍ട്ട് അതോറിറ്റി പോലീസ് ബെനവലന്റ് അസോസിയേഷന്‍ പ്രസിഡന്റ് പോള്‍ നുന്‍സിയാറ്റോ പറഞ്ഞു. ‘അവര്‍ ജീവന്‍ രക്ഷിക്കുകയാണ്. അവര്‍ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. അവരെ സഹായിക്കേണ്ടത് ഞങ്ങളുടെ കടമയാണ്.’ പോര്‍ട്ട് അതോറിറ്റി പോലീസ് ബെര്‍ഗന്‍ കൗണ്ടി ഷെരീഫിന്റെ ഓഫീസര്‍മാര്‍ രാവിലെ മെഡിക്കല്‍ ജീവനക്കാരുടെ കാറുകള്‍ മൂന്നാം ഷിഫ്റ്റില്‍ നിന്ന് പുറപ്പെടുന്നതിനു മുന്‍പോ അല്ലെങ്കില്‍ പ്രഭാത ഷിഫ്റ്റിലേക്ക് എത്തുമ്പോഴോ അണുവിമുക്തമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഷെരീഫ് ഓഫീസ് വക്താവ് ഡെറക് സാന്‍ഡ്‌സ് പറഞ്ഞു.
‘ഇത് മെഡിക്കല്‍ സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിനു ഞങ്ങള്‍ തിരികെ നല്‍കുന്ന ഒരു സേവനമാണ്. അവര്‍ക്ക് കുടുംബങ്ങളുണ്ട്, ഒപ്പം അവരോടൊപ്പം വൈറസ് വീട്ടിലേക്ക് കൊണ്ടുപോകന്‍ അവര്‍ ആഗ്രഹിക്കുന്നില്ല, അതിന് അവരെ പരമാവധി സഹായിക്കുകയാണ്.’അദ്ദേഹം പറഞ്ഞു. ഇത് ഫലപ്രദമാകുകയാണെങ്കില്‍, മറ്റ് ബെര്‍ഗന്‍ കൗണ്ടി ആശുപത്രികളിലേക്കും ഈ ശ്രമം വ്യാപിപ്പിക്കാന്‍ ഷെരീഫിന്റെ ഉദ്യോഗസ്ഥര്‍ പദ്ധതിയിടുന്നു, അദ്ദേഹം പറഞ്ഞു.

ബഹുമാനാര്‍ത്ഥം ഏരിയല്‍ ഷോകളുമായി വ്യോമസേന
കൊറോണ വൈറസിന്റെ മുന്‍നിരയില്‍ നിന്നു പൊരുതുന്ന അവശ്യ ജീവനക്കാരെ ബഹുമാനിക്കുന്നതിനായി ഏരിയല്‍ ഷോയുമായി വ്യോമസേന. ഇതിനായി ഫ്‌ലൈറ്റ് ഡെമോണ്‍സ്‌ട്രേഷന്‍ സ്‌ക്വാഡുകളായ ബ്ലൂ ഏഞ്ചല്‍സ്, തണ്ടര്‍ബേര്‍ഡ്‌സ് അടുത്തയാഴ്ച ന്യൂജേഴ്‌സിയിലെ രണ്ട് വലിയ നഗരങ്ങളില്‍ പറക്കുമെന്ന് യുഎസ് വ്യോമസേന പ്രഖ്യാപിച്ചു. ഏപ്രില്‍ 28 ന് നടന്നേക്കുമെന്നു കരുതുന്ന ഷോകള്‍ക്കു വേണ്ടി ന്യൂവാര്‍ക്ക്, ട്രെന്റണ്‍, ന്യൂയോര്‍ക്ക് സിറ്റി, ഫിലാഡല്‍ഫിയ എന്നിവിടങ്ങളില്‍ സംയുക്ത ഫ്‌ലൈറ്റുകള്‍ സജ്ജമാക്കി.

Flight path today‘സമൂഹത്തെ സുരക്ഷിതമായി സംരക്ഷിക്കുന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും രാജ്യവ്യാപകമായി ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി വ്യോമസേനയുമായി ആകാശത്തേക്ക് പോകുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.’ യുഎസ് എയര്‍ഫോഴ്‌സ് ലഫ്റ്റനന്റ് കേണല്‍ ജോണ്‍ കാള്‍ഡ്വെല്‍, തണ്ടര്‍ബേഡ് 1, ഫ്‌ലൈഓവറിന്റെ മിഷന്‍ കമാന്‍ഡര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. കോവിഡ് 19 മായുള്ള പോരാട്ടത്തിന്റെ മുന്‍നിരയില്‍ സേവനമനുഷ്ഠിക്കുന്നവരെ ബഹുമാനിക്കുന്ന അമേരിക്കന്‍ ദൃഢ നിശ്ചയത്തിന്റെ പ്രതീകമാണിത്. ‘ന്യൂവാര്‍ക്ക്, ന്യൂയോര്‍ക്ക് സിറ്റി ഫ്‌ലൈ ഓവറുകള്‍ ഉച്ചയ്ക്ക് ആരംഭിച്ച് ഏകദേശം 32 മിനിറ്റ് നീണ്ടുനില്‍ക്കും, ട്രെന്റണ്‍ ഫ്‌ലൈഓവര്‍ ഉച്ചയ്ക്ക് 1:45 ന് ആരംഭിക്കും. ഫിലാഡല്‍ഫിയ ഫ്‌ലൈഓവര്‍ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കും. ഏകദേശം 20 മിനിറ്റ് നീണ്ടുനില്‍ക്കും.’ വ്യോമസേന വക്താവ് പറഞ്ഞു.

വിമാനം മുകളിലൂടെ കടന്നുപോകുമ്പോള്‍ ഫ്‌ലൈറ്റ് പാതയിലെ താമസക്കാര്‍ക്ക് കുറച്ച് സെക്കന്‍ഡ് ജെറ്റ് ശബ്ദം പ്രതീക്ഷിക്കാമെന്നും ഭയപ്പടേണ്ടതില്ലെന്നും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള 12 വിമാനങ്ങള്‍ കൃത്യമായ രൂപീകരണത്തോടെയാവും പറക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. ആളുകള്‍ക്ക് അവരുടെ വീടുകളില്‍ നിന്ന് ജെറ്റുകള്‍ കാണാന്‍ കഴിയുമെന്ന് വ്യോമസേന അറിയിച്ചു, ഏരിയല്‍ ഷോകള്‍ കാണുന്നതിന് വലിയ തോതില്‍ ഒത്തുകൂടരുതെന്ന് മുന്നറിയിപ്പ് നല്‍കി.

റമദാനില്‍ സൗജന്യ ഇഫ്താറുമായി കോര്‍ണര്‍ സ്‌റ്റോണ്‍
ന്യൂജേഴ്‌സിയിലെ റമദാന്‍ ഉപവാസ കാലത്ത് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കോര്‍ണര്‍സ്‌റ്റോണ്‍ എന്ന സംഘടന ദിവസം 30 പേര്‍ക്ക് ഇഫ്താര്‍ വിളമ്പുന്നു. ഫ്രാങ്ക്‌ലിനിലെ ഡഗ്ലസ് പിസ്സയാണ് ഭക്ഷണം ഉണ്ടാക്കുക, ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് അല്ലെങ്കില്‍ ആവശ്യമുള്ള കുടുംബങ്ങളെ അറിയുന്നവര്‍ക്ക് ഭക്ഷണം എടുക്കാന്‍ വരാം. പെന്‍ മെഡിസിന്‍ പ്രിന്‍സ്റ്റണ്‍ മെഡിക്കല്‍ സെന്ററിലേക്ക് 400 ഭക്ഷണവും ന്യൂ ബ്രണ്‍സ്‌വിക്കിലെ സെന്റ് പീറ്റേഴ്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ 200 ഭക്ഷണവും പാക്ക് ചെയ്ത് വിതരണം ചെയ്തു. മാര്‍ച്ച് പകുതിയോടെ, കോര്‍ണര്‍സ്‌റ്റോണ്‍ നിരവധി വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ആരംഭിച്ച് ക്ഷേമ-ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. രക്ഷാകര്‍തൃത്വം, കോപം നിയന്ത്രിക്കല്‍, കുടുംബ ക്ഷേമം, അഭയാര്‍ഥി നിര്‍ദ്ദിഷ്ട സേവനങ്ങള്‍, വൈറസിനെക്കുറിച്ചുള്ള വാര്‍ത്താ അപ്‌ഡേറ്റുകള്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിങ്ങനെ ഓരോ ആഴ്ചയും വ്യത്യസ്തമായ ഒരു വിഷയം ചര്‍ച്ചചെയ്യുന്നു. ലാപ്‌ടോപ്പുകളോ വൈഫൈകളോ ഇല്ലാത്തതിനാലോ പ്രത്യേക ആവശ്യങ്ങളുള്ളതിനാലോ ഭാഷാ വൈദഗ്ദ്ധ്യം ഇല്ലാത്തതിനാലോ നിരവധി അഭയാര്‍ഥി കുട്ടികള്‍ക്ക് അവരുടെ ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോമുകളിലേക്ക് കണക്റ്റുചെയ്യാന്‍ കഴിയില്ലെന്ന് ഈ ഗ്രൂപ്പുകളിലൂടെ വ്യക്തമായെന്ന് കോര്‍ണര്‍സ്‌റ്റോണ്‍ വക്താവ് വെളിപ്പെടുത്തി. മറ്റ് ഓര്‍ഗനൈസേഷനുകളുമായി സഹകരിച്ച് അഭയാര്‍ത്ഥി കുട്ടികളെ സഹായിക്കുന്നതിന് ലാപ്‌ടോപ്പുകള്‍ സംഭാവന ചെയ്തു.

77 വര്‍ഷമായി ബാര്‍ബര്‍ ആയിരുന്നയാള്‍ കോവിഡ് ബാധിച്ചു മരിച്ചു
77 വര്‍ഷമായി പോള്‍സ്‌ബോറോയിലെ ബാര്‍ബര്‍ ആയി ജോലി നോക്കിയിരുന്ന അന്റോണിയോ ടോണി ഡി ലൂയിജി (98) കൊറോണ മൂലം മരിച്ചു. ഗ്ലൗസെസ്റ്റര്‍ കൗണ്ടിയിലെ ഗ്രീന്‍വിച്ചിലെ ഗിബ്സ്റ്റ ൗണില്‍ താമസിച്ചിരുന്ന ഡി ലുയിഗി അവസാന ആറുമാസം വാഷിംഗ്ടണ്‍ ടൗണ്‍ഷിപ്പ് സീനിയര്‍ അസിസ്റ്റഡ് ലിവിംഗിലായിരുന്നു. ഇദ്ദേഹത്തോടുള്ള ആദരസൂചകമായി, ഗിബ്സ്റ്റൗണിലെ സെന്റ് മൈക്കിള്‍സ് പള്ളിയില്‍ ഒരു ഡസനിലധികം കുടുംബാംഗങ്ങളെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കും. സംസ്‌ക്കാരയാത്ര സെന്റ് മൈക്കിള്‍സ് മ്യൂച്വല്‍ ക്ലബിന് മുന്നിലൂടെ കടന്നുപോകും, അവിടെ സോഷ്യല്‍ ക്ലബ് അംഗങ്ങള്‍ സല്യൂട്ട് ചെയ്യും, ഒരു കുടുംബാംഗം പറഞ്ഞു.

Antonio Tony DiLuigi Barber of 77 yearsപോള്‍സ്ബറോയിലെ പ്രാദേശിക തുറമുഖത്തെയും റിഫൈനറിയിലെയും മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും കുടുംബങ്ങളുടെയും മുടി തലമുറകളായി മുറിച്ചിരുന്നത് ഇദ്ദേഹമായിരുന്നുവെന്ന് വിരമിച്ച റിഫൈനറി തൊഴിലാളിയായ അദ്ദേഹത്തിന്റെ മകന്‍ കെവിന്‍ ഡി ലൂയിജി പറഞ്ഞു. അദ്ദേഹത്തിന്റെ ബാര്‍ബര്‍ ഷോപ്പ് ടോണി & ജോണ്‍സ് എന്നും പിന്നീട് ടോണി എന്നും അറിയപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇംഗ്ലണ്ടില്‍ ആര്‍മി എയര്‍ കോര്‍പ്പറേഷനില്‍ ജോലി ചെയ്തിരുന്ന ടോണി തിരിച്ചെത്തിയതിനുശേഷം ഡി ലൂയിജിയും സഹോദരന്‍ ജോണും 1940 കളുടെ പകുതി മുതല്‍ ഷോപ്പ് നടത്തി. 1934 ല്‍ അവരുടെ പിതാവ് ആരംഭിച്ച ഇത് 87 വര്‍ഷമായി പോള്‍സ്‌ബോറോയിലെ ഡെലവെയര്‍ സ്ട്രീറ്റിലെ 700 ബ്ലോക്കിലാണ് സ്ഥിതിചെയ്യുന്നത്. ടോണി തന്റെ എണ്‍പത്തിയെട്ടാം വയസ്സില്‍ ജോലിയില്‍ നിന്നും വിരമിച്ച ശേഷം 2011 ല്‍ ഇത് അടച്ചു.

പോള്‍സ്‌ബോറോ വോളണ്ടിയര്‍ അഗ്‌നിശമന സേനയുടെ മുന്‍ ക്യാപ്റ്റനുമായിരുന്നു ടോണി. കാറുകളെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ഒരു വര്‍ഷം മുമ്പ് ഡ്രൈവിംഗ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നുവെന്നും കെവിന്‍ പറഞ്ഞു. ജീവിതത്തില്‍ 60 ല്‍ അധികം കാറുകള്‍ സ്വന്തമാക്കിയിരുന്ന അദ്ദേഹം ഒരു വര്‍ഷത്തില്‍ ഒരു കാറില്‍ 35,000 മൈല്‍ വരെ സഞ്ചരിച്ചിരുന്നുവത്രേ.

നിയന്ത്രണങ്ങളില്‍ കുടുങ്ങി മലയാളികള്‍
ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രതീക്ഷിച്ചിരുന്ന മലയാളികള്‍ക്ക് ഗവര്‍ണര്‍ മര്‍ഫിയുടെ പ്രഖ്യാപനം ശരിക്കും ഇരുട്ടടിയായി. ഈയാഴ്ച ആദ്യത്തോടെ ന്യൂജേഴ്‌സി സ്‌റ്റേ അറ്റ് ഹോം ഉത്തരവില്‍ ചില ഇളവുകള്‍ നല്‍കുമെന്നായിരുന്നു പരക്കേ വിശ്വാസം. ഇതു സംബന്ധിച്ച സൂചനകളാണ് ഗവര്‍ണര്‍ മര്‍ഫി കഴിഞ്ഞ ചില ദിവസങ്ങളായി നല്‍കി കൊണ്ടിരുന്നതും. അതു കൊണ്ട് തന്നെ വീട്ടിലിരുന്നു ജോലി ചെയ്യുന്നവരുള്‍പ്പെടെയുള്ള മലയാളികള്‍ പുറത്തേക്ക് ഒന്നിറങ്ങാന്‍ തയ്യാറെടുത്തിരിക്കുകയായിരുന്നു. എന്നാല്‍ അടുത്ത നാലാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള അക്കാദമിക്ക് കാര്യങ്ങള്‍ക്ക് ഓണ്‍ലൈന്‍ സ്ട്രീമിങ് സംവിധാനം ഉപയോഗിച്ചാല്‍ മതിയെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഒരു തരത്തിലുമുള്ള ഇളവുകള്‍ ഗവര്‍ണര്‍ പ്രഖ്യാപിച്ചിട്ടില്ലെന്നറിഞ്ഞതോടെ പല മലയാളികളും മ്ലാനതയിലാണെന്നാണ് സൂചന. അതേസമയം, സ്ട്രീമിങ് സംവിധാനം ഉപയോഗിച്ച് പ്രാര്‍ത്ഥനയോഗവും മറ്റു ദൈവീകകാര്യങ്ങളിലും ഏര്‍പ്പെടുന്നവരുടെ വലിയ ഗ്രൂപ്പുകള്‍ ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. മലയാളികളില്‍ പലരും കോവിഡ് 19-നെ വളരെ ജാഗ്രതയോടെയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. പ്രാഥമിക ലക്ഷണങ്ങളുടെ സൂചനയുണ്ടായപ്പോള്‍ തന്നെ പലരും പരിശോധനയ്ക്കായി ടെസ്റ്റിങ് സെന്ററുകളിലെത്തിയിരുന്നു. നിലവില്‍ ഗുരുതരാവസ്ഥയില്‍ ആരും തന്നെ ന്യൂജേഴ്‌സി സംസ്ഥാനത്തുള്ളതായി റിപ്പോര്‍ട്ടുകളില്ല. ലോക്ക്ഡൗണിലും പരസ്പരം സഹായത്തിനും സേവനത്തിനുമായി മലയാളികള്‍ മുന്നില്‍ തന്നെയുണ്ട്. അതു വലിയൊരു കാര്യമാണ്. ഏതു ദുരന്തത്തിലും മലയാളികള്‍ ഇക്കാര്യങ്ങളില്‍ മുന്നിട്ടിറങ്ങുന്നത് കോവിഡ് കാലത്തും കാണാനാവുന്നുണ്ട്.

Print Friendly, PDF & Email

Related News

Leave a Comment