Flash News

കോവിഡ്-19 രോഗിയാണെന്ന് പറഞ്ഞ് പോലീസിനു നേരെ തുപ്പിയ ഇന്ത്യന്‍ വംശജന് എട്ട് മാസം തടവ് ശിക്ഷ

April 28, 2020

yuലണ്ടന്‍: കൊറോണ പോസിറ്റീവ് രോഗിയാണെന്ന് പറഞ്ഞ് പോലീസിനു നേരെ തുപ്പിയ ഇന്ത്യന്‍ വംശജനായ 23 കാരനെ എട്ടു മാസം തടവിന് ശിക്ഷിച്ചു. സൗത്ത് ലണ്ടനിലെ ക്രൊയേഷ്യയില്‍ താമസിക്കുന്ന കരണ്‍ സിംഗിനെയാണ് ക്രൊയേഷ്യ ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. വാദം കേട്ട ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണം, നീചമായ പെരുമാറ്റം, നിരോധിത മയക്കുമരുന്ന് കൈവശം വയ്ക്കല്‍ തുടങ്ങി നിരവധി കേസുകളാണ് ഇയ്യാള്‍ക്കെതിരെ ചാര്‍ത്തിയിരുന്നത്.

മാര്‍ച്ച് 14 ന് പോലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ പട്രോളിംഗ് നടത്തുമ്പോള്‍ സിംഗ് കാറില്‍ ഇരിക്കുന്നത് അവര്‍ കണ്ടു.  സംശയാസ്പദമായ രീതിയില്‍ കാറിലിരിക്കുന്ന സിംഗിനോട് ലൈസന്‍സ് ആവശ്യപ്പെട്ടപ്പോള്‍ സസ്പെന്‍ഡ് ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് തനിക്ക് തിരികെ ലഭിച്ചതായി സിംഗ് പറഞ്ഞെങ്കിലും പോലീസിന്റെ പരിശോധനയില്‍ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തിരിക്കുകയാണെന്ന് കണ്ടെത്തി.

ഉദ്യോഗസ്ഥന്‍ സിംഗുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, കാറിനുള്ളില്‍ നിന്നും കഞ്ചാവിന്റെ ഗന്ധം വന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ കഞ്ചാവ് വലിക്കുകയായിരുന്നു എന്നാണ് സിംഗ് മറുപടി പറഞ്ഞത്. മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റു ചെയ്യപ്പെട്ട സിംഗിനെ സൗത്ത് ലണ്ടനിലെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്യലിനിടെ അധികാരികളോട് മോശമായി പെരുമാറിയ സിംഗ് ലോക്കപ്പില്‍ കയറാന്‍ വിസമ്മതിച്ചെന്നു മാത്രമല്ല, ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് തുപ്പുകയും ചെയ്തു. തന്നെയുമല്ല, തനിക്ക് കോറോണ പോസിറ്റീവ് ആണെന്ന് പറയുകയും ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ താന്‍ നുണ പറഞ്ഞതാണെന്നും സക്കതിച്ചു.

സിംഗിന്റെ പ്രവൃത്തി പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്ന് കോടതി വ്യക്തമാക്കി. മയക്കു മരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും ഔദ്യോഗിക കൃത്യനിര്‍‌വ്വഹണത്തില്‍ പോലീസിനെ ആക്രമിക്കാന്‍ തുനിഞ്ഞതുമെല്ലാം സിഗിന്റെ മേല്‍ കുറ്റം ചാര്‍ത്തിയാണ് ശിക്ഷ.

അതിനിടെ, ദേശീയ ആരോഗ്യ സേവനവുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്കായി യുകെ 60,000 ഡോളര്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചു. കൊറോണ വൈറസ് പ്രതിസന്ധി നേരിടുന്നതില്‍ ജീവന്‍ നഷ്ടപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. രാജ്യത്ത് കൊറോണ വൈറസ് മൂലമുള്ള മരണസംഖ്യ 21,000 കവിഞ്ഞു. ബ്രിട്ടന്‍റെ ആരോഗ്യമന്ത്രി മാറ്റ് ഹാന്‍‌കോക്ക് തിങ്കളാഴ്ച 10 ഡൗണിംഗ് സ്ട്രീറ്റില്‍ (പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി) ഒരു പത്രസമ്മേളനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്.

‘ഒരാളുടെ ജീവന്റെ നഷ്ടം നികത്താന്‍ ഒരു തുകയ്ക്കും കഴിയില്ലെന്ന് ഹാന്‍‌കോക്ക് പറഞ്ഞു. ദുഃഖിതരായ കുടുംബങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യും. അവരുടെ പ്രിയപ്പെട്ടവരെ (ആരോഗ്യ പ്രവര്‍ത്തകരെ) പരിപാലിക്കേണ്ടതുണ്ടെന്ന എന്‍റെ ഉത്തരവാദിത്തം ഞാന്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നു’ അദ്ദേഹം പറഞ്ഞു. ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ മറ്റു പ്രൊഫഷണലുകളെക്കുറിച്ചും ഞങ്ങള്‍ ചിന്തിക്കുന്നുണ്ടെന്ന് ഹാന്‍‌കോക്ക് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top