Flash News

രാജ്യത്ത് കൊവിഡ് മരണം 1001; 24 മണിക്കൂറിനുള്ളില്‍ 70 മരണങ്ങള്‍

April 29, 2020

Corona-Kerala2_171a69b2bcd_largeന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം ആയിരം കടന്നു. മരിച്ചവരുടെ എണ്ണം 1001 ആയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 30,000 ത്തിനടുത്തെത്തി. രാജ്യത്ത് കൊവിഡ് മരണവും രോഗം ബാധിക്കന്നതും അനുദിനം വര്‍ധിക്കുന്നത് കൂടുതല്‍ ആശങ്ക പരത്തുന്നുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ മാത്രം 729 പേര്‍ക്ക് രോഗവും 31 മരണവും സ്ഥിരീകരിച്ചു. ഇവിടെ ആകെ കൊറോണ കേസുകള്‍ 9318 ഉം മരണം 400 ഉം ആയി. മുംബൈില്‍ 393 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 25 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ രോഗബാധിതരുടെ എണ്ണം 5982 ആയി. ധാരാവിയില്‍ ഇന്ന് നാല് മരണവും 42 കെറോണ കേസും സ്ഥിരീകരിച്ചു. ഇതോടെ ഇവിടുത്തെ ആകെ രോഗികളുടെ എണ്ണം 330 ഉം മരണം 18ഉം ആയി. പൂനെയില്‍ മൂന്ന് മരണവും 143 കേസും റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 80 പേര്‍ കൊറോണ പോസിറ്റീവ് ആയതോടെ 750 പേരെ നിരീക്ഷണത്തിലാക്കി. 500 പേരെ കൂടി നിരീക്ഷണത്തില്‍ ആക്കുമെന്ന് നാഗ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. രോഗം ബാധിച്ചവരെ പൂര്‍ണമായും കണ്ടെത്താനായില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നിയന്ത്രിത മേഖലകളുടെ എണ്ണം 1036 ആയി. മഹാരാഷ്ട്ര സെക്രട്ടറിയേറ്റിലെ നാല് ജീവനക്കാര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ മരണ നിരക്ക് 4.30 ശതമാനം ആയി.

രാജസ്ഥാനില്‍ 102 കേസും രണ്ട് മരണവും സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളില്‍ 28 പുതിയ കൊറോണോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒഡീഷയില്‍ 7 പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയതോടെ ആകെ രോഗികളുടെ എണ്ണം 118 ആയി. ഒരു മരണരവും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ രോഗബാധിതരുടെ എണ്ണം 3774 ആയി. മരണം 181 കടന്നു. മധ്യപ്രദേശില്‍ രോഗം സ്ഥിരീകരിച്ചവര്‍ 2387ഉം മരണസംഖ്യ 120ഉം ആണ്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top