Flash News

ബോളിവുഡ് നടന്‍ ഋഷി കപൂര്‍ അന്തരിച്ചു

April 30, 2020

rishi_kapoor_660_300420095702മുംബൈ: മുതിര്‍ന്ന നടന്‍ റിഷി കപൂര്‍ വ്യാഴാഴ്ച രാവിലെ മുംബൈയിലെ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായിരുന്നു. ശ്വാസതടസ്സം ബാധിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിഷി കപൂറിന്‍റെ മരണം ഇന്ത്യയെ ഞെട്ടിച്ചു. ബുധനാഴ്ചയാണ് മറ്റൊരു വൈവിധ്യമാര്‍ന്ന നടന്‍ ഇര്‍ഫാന്‍ ഖാന്‍ മരിച്ചത്.

ബോളിവുഡ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അഭിനേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു. നടി നീതു കപൂറിനെയാണ് റിഷി കപൂര്‍ വിവാഹം കഴിച്ചത്. നടന്‍ രണ്‍ബീര്‍ കപൂറും ജ്വല്ലറി ഡിസൈനര്‍ റിദ്ദിമ കപൂര്‍ സാഹ്നിയും ദമ്പതികളുടെ രണ്ട് മക്കളാണ്.

ഫെബ്രുവരിയില്‍ അദ്ദേഹത്തെ രണ്ട് തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ ഒരു കുടുംബച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ അണുബാധയെത്തുടര്‍ന്നാണ് ആദ്യം അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. മുംബൈയില്‍ മടങ്ങിയെത്തിയതിന് പിന്നാലെ വൈറല്‍ പനി ബാധയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

2018 ല്‍ അര്‍ബുദം സ്ഥിരീകരിച്ച ഋഷി കപൂര്‍ ഒരു വര്‍ഷത്തിലേറെയായി യുഎസില്‍ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ സെപ്തംബറിലാണ് ഇന്ത്യയില്‍ മടങ്ങിയെത്തിയത്.

നെറ്റ്ഫ്‌ളിക്‌സില്‍ ‘ദ ബോഡി’ എന്ന വെബ്‌സീരിസിലാണ് ഇമ്രാന്‍ ഹാഷ്മിക്കൊപ്പം ഋഷി കപൂര്‍ അവസാനമായി അഭിനയിച്ചത്. ‘ദ ഇന്റേണ്‍’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കില്‍ ദീപിക പദുക്കോണിനൊപ്പം അഭിനയിക്കാനൊരുങ്ങുകയാണെന്ന വാര്‍ത്തയുണ്ടായിരുന്നു.

1970ല്‍ പിതാവ് രാജ് കപൂര്‍ സംവിധാനം ചെയ്ത മേര നാം ജോക്കര്‍ എന്ന സിനിമയില്‍ ബാലതാരമായാണ് ഋഷി കപൂറിന്റെ അരങ്ങേറ്റം. ഇതിലെ അഭിനയത്തിന് ദേശീയ അവാര്‍ഡും ലഭിച്ചു. 1973ല്‍ ഇറങ്ങിയ ബോബിയിലാണ് നായകവേഷം അണിയുന്നത്. 1973നും 2000ത്തിനും ഇടയില്‍ 92 സിനിമകളില്‍ നായകനായി വേഷമിട്ടു.

അതിന് ശേഷം സഹനടന്റെ റോളിലേക്ക് മാറി. നീതു കപൂറാണ് ഭാര്യ. റിദ്ദിമ കപൂര്‍, ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ മക്കളാണ്. ആര്‍കെ ഫിലിംസ് കമ്പനിയുടെ ഉടമകൂടിയായ ഋഷി കപൂര്‍ സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top