Flash News

അറക്കല്‍ ജോയിയുടെ മരണം ആത്മഹത്യയല്ല, സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളെന്ന് സഹോദരന്‍

April 30, 2020

joy-arakkal-780x405പ്രമുഖ പ്രവാസി വ്യവസായി അറക്കല്‍ ജോയിയുടെ മരണം ആത്മഹത്യയല്ലെന്നും, സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്നും ജോയിയുടെ കുടുംബം. മറ്റൊരു വ്യവസായി ബി ആര്‍ ഷെട്ടിയുമായി ജോയിക്ക് സാമ്പത്തിക ഇടപാടുകളൊന്നുമില്ലായിരുന്നുവെന്നും കുടുംബം പറയുന്നു.

ജോയി ആത്മഹത്യ ചെയ്തതാണെന്ന ദുബായ് പോലീസിന്റെ കണ്ടെത്തലിനെതിരെ പ്രതികരിക്കുകയായിരുന്നു സഹോദരന്‍ ജോണിയും പറയുന്നത്. സഹോദരന്റെ മരണത്തിൽ ക്രിമിനൽ ഗൂഢാലോചനയില്ലെന്നും ജോണി പറഞ്ഞു.

ഏപ്രില്‍ 23നാണ് അറക്കല്‍ ജോയി മരണപ്പെട്ടത്. ഹൃദയാഘാതമായിരുന്നു മരണകാരണം എന്നായിരുന്നു വാര്‍ത്തകള്‍. അതോടൊപ്പം തന്നെ വ്യവസായി ബി ആര്‍ ഷെട്ടിയുമായുള്ള സാമ്പത്തിക ഇടപാടിനെക്കുറിച്ചും പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍, ജോയി തന്റെ ബിസിനസ് ബേയിലെ 14ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബുര്‍ ദുബായ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുള്ള ഖാദിം ബിന്‍ സൊറൗര്‍ പറഞ്ഞതായി വിവിധ ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ വിവിധ തരത്തിലുള്ള വാര്‍ത്തകൾ പ്രചരിച്ചിരുന്നെങ്കിലും ഔദ്യോഗികമായ ഒരു സ്ഥിരീകരണം ലഭിച്ചത് ദുബായ് പോലീസില്‍ നിന്നാണ്.

joy_arrakal_660_300420081740ജോയിയുടേത് ആത്മഹത്യ തന്നെയാണെന്നും, അന്വേഷണം പൂർത്തിയായ സ്ഥിതിക്ക് മൃതദേഹം ഇന്ത്യയിലേക്ക് അയച്ചു എന്നും ദുബായ് പോലീസ് അറിയിച്ചിരുന്നു. സംഭവസമയത്ത് ജോയിയോടൊപ്പം സുഹൃത്തും മകനും ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നു. പുകവലിക്കാനായി പുറത്തേക്ക് പോയശേഷം കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചതായി മാധ്യമങ്ങള്‍ പറയുന്നു. ഗോള്‍ഡ് കാര്‍ഡ് വിസ കൈവശമുള്ള ജോയ് അറയ്ക്കല്‍ മരിച്ചത് സാമ്പത്തിക കാരണങ്ങള്‍ കൊണ്ടാണെന്നും പൊലീസ് വ്യക്തമാക്കിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാൽ ജോയിക്ക് സാമ്പത്തിക ബാധ്യതകളൊന്നുമുണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ലെന്നും പറയുന്നു. വ്യവസായി ബി ആർ ഷെട്ടിയുമായി ജോയിക്ക് യാതൊരു ബന്ധവുമില്ലെന്നും ജോയിയുടെ സഹോദരന്‍ അറക്കല്‍ ജോണി പ്രതികരിച്ചു.

ദുബായിലും കേരളത്തിലും മരണത്തെ സംബന്ധിച്ച് നടക്കുന്ന അന്വേഷണങ്ങളോട് പൂർണമായും സഹകരിക്കും. സമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനമില്ലാത്തതാണെന്നും, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജോണി വ്യക്തമാക്കി. വയനാട് മാനന്തവാടി സ്വദേശിയായ പ്രമുഖ വ്യവസായി ജോയി അറക്കൽ ഏപ്രിൽ 23 നാണ് ദുബായിൽ മരിച്ചത്.

images_InPixioവയനാട്ടില്‍ ജനിച്ച്, യുഎഇയില്‍ അക്കൗണ്ടന്‍റായി ലോകത്തെ ഏറ്റവും മികച്ച റിഫൈനറികളില്‍ ഒന്നിന്‍റെ ഉടമയായി മാറിയ ജോയിയുടെ ജീവിത വിജയം വിസ്മയകരമാണ്. മധ്യപൂര്‍വേഷ്യയിലേക്ക് പെട്രോളിയം ഉല്‍പങ്ങള്‍ കൊണ്ടുപോകാനായി ചരക്കുകപ്പലുകള്‍ സ്വന്തമാക്കിയതോടെ കപ്പല്‍ ജോയി എന്ന വിളിപ്പേരും സമ്പാദിച്ചു. 40000 ചതുരശ്രയടിയിലാണ് മാനന്തവാടിയില്‍ അറയ്ക്കല്‍ പാലസ് എന്ന വീട് ജോയി നിര്‍മ്മിച്ചത്. റോഡുനിരപ്പില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന വിശാലമായ നാലേക്കറിലാണ് വീടും ലാന്‍ഡ്സ്കേപ്പും ഒരുക്കിയിരിക്കുന്നത്. 2018 ഡിസംബര്‍ 29നാണ് ജോയിയും സഹോദരന്‍ ജോണിയും കുടുംബസമേതം ഇവിടേക്ക് താമസം മാറ്റിയത്.

യു.എ.ഇ.യിലും ഇതര ജി.സി.സി. രാജ്യങ്ങളിലുമായി പതിനൊന്ന് കമ്പനികളാണ് ജോയിയുടെ ഉടമസ്ഥതയിലുള്ളത്. വയനാട്ടിലും സ്വന്തമായി ഒട്ടേറെ വ്യവസായസംരംഭങ്ങളുണ്ട്. തൊണ്ണൂറുകളിലാണ് സന്ദര്‍ശക വിസയില്‍ ജോയ് ദുബായിലെത്തയത്. എം.കോം. ബിരുദധാരിയായ ജോയ് ട്രെെസ്റ്റാര്‍ ട്രാന്‍സ്പോര്‍ട്ടിങ് എന്ന കമ്പനിയില്‍ അക്കൗണ്ടന്‍റ് ആയാണ് ഗള്‍ഫിലെ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് അതേ കമ്പനിയില്‍ ഓപ്പറേഷന്‍ മാനേജരായി. തുടര്‍ന്ന് ആബലോണ്‍ ട്രാന്‍സ്പോര്‍ട്ട് എന്ന കമ്പനിയിലെ പങ്കാളിയായി.

2003 മുതല്‍ 2008 വരെ ആബലോണില്‍ പ്രവര്‍ത്തിച്ചു. പിന്നീടാണ് സ്വന്തമായി ‘ട്രോട്ടേഴ്സ്’ എന്ന എണ്ണക്കമ്പനി ആരംഭിക്കുന്നത്. ട്രോട്ടേഴ്സില്‍ നിന്ന് ഇന്നോവ റിഫൈനറി ഗ്രൂപ്പ് ഓഫ് കമ്പനി സ്ഥാപിച്ചു. ബില്‍ഡ് മാക്സ് എന്ന മറ്റൊരു സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ട്. ഷാര്‍ജ ഹംറിയ ഫ്രീസോണില്‍ വന്‍കിട റിഫൈനറി പ്രോജക്ട് അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് ജോയിയുടെ മരണം. ദുബായില്‍ സ്വന്തമായി എണ്ണക്കപ്പലുകളും അറയ്ക്കല്‍ ജോയിയുടെ ഉടമസ്ഥതയിലുണ്ട്.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top