Flash News

ഇതിഹാസ ഫുട്ബോള്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് കളിക്കാരനുമായ ചുനി ഗോസ്വാമി അന്തരിച്ചു

May 1, 2020

goswamiകൊല്‍ക്കത്ത: 1962 ലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയ ടീമിന്‍റെ ക്യാപ്റ്റനായിരുന്ന മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം സുബിമല്‍ ‘ചുനി’ ഗോസ്വാമി വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 82 വയസുള്ള ഇദ്ദേഹത്തിന് ഡയബറ്റിക്സ്, പ്രോസ്റ്റേറ്റ്, നാഡി പ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അസുഖങ്ങള്‍ ബാധിച്ചിരുന്നു. ഭാര്യ: ബസന്തി, മകന്‍ സുദിപ്തൊ.

ഒന്നില്‍ കൂടുതല്‍ കായികവിനോദങ്ങള്‍ കളിച്ച അപൂര്‍വ കായികതാരങ്ങളില്‍ ഒരാളാണ് ഗോസ്വാമി. ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഫുട്ബോള്‍ കളിക്കാരില്‍ ഒരാളായി മാത്രമല്ല, ബംഗാളിന് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുകയും 1971-72 ലെ രഞ്ജി ട്രോഫിയുടെ ഫൈനലിലേക്ക് അവരെ നയിക്കുകയും ചെയ്തു.

ചുനി ഗോസ്വാമിയുടെ അന്താരാഷ്ട്ര കരിയര്‍ ആരംഭിക്കുന്നത് 1957ലാണ്. 1964 വരെയുള്ള കാലത്ത് ഇന്ത്യയ്ക്ക് വേണ്ടി 50 മാച്ചുകള്‍ കളിച്ചിട്ടുണ്ട്. മോഹന്‍ ബഗാനുവേണ്ടിയും അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ 1964ലെ ടൂര്‍ണമെന്റില്‍ ചുനി ഗോസ്വാമിയുടെ നേതൃത്വത്തില്‍ ഇന്ത്യ റണ്ണേഴ്‌സ് അപ്പ് ആവുകയും ചെയ്തിരുന്നു. ബര്‍മയ്‌ക്കെതിരെയാണ് അന്ന് ഇന്ത്യ ഫൈനലില്‍ പരാജയപ്പെട്ടത്. 1964ല്‍ 27-ാം വയസ്സില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു.

ക്രിക്കറ്റ് താരവുമായിരുന്നു ചുനി ഗോസ്വാമി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1962 മുതല്‍ 1973 വരെയുള്ള കാലത്ത് ബംഗാളിന് വേണ്ടി കളിച്ചിട്ടുണ്ട്. 1966ല്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിനെ തോല്‍പ്പിച്ച ഈസ്റ്റ് സോണ്‍ ടീമില്‍ അംഗമായിരുന്നു. ഈ ടൂര്‍ണമെന്റില്‍ അദ്ദേഹം എട്ട് വിക്കറ്റ് നേടിയിരുന്നു. 1971-72 കാലത്ത് ബംഗാള്‍ രഞ്ജി ടീമിന്റെ ക്യാപ്റ്റനായിരുന്നു. പത്മശ്രീ, അര്‍ജുന അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു.

Football_171cb689a49_large


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top