അമേരിക്കയില്‍ കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ താണ്ഡവമാടിയത് ന്യൂയോര്‍ക്ക് സംസ്ഥാനത്താണ്. നിലവില്‍ ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്ഏകദേശം മൂന്നു ലക്ഷത്തി അമ്പതിനായിരത്തിലധികം ആള്ക്കാര് വൈറസിന്റെ പിടിയിലകപ്പെട്ടിട്ടുണ്ട്. അതില്‍ തന്നെ ഏകദേശം ഒരു ലക്ഷത്തി എഴുപത്തിമൂവായിരം ആള്ക്കാര് ന്യൂയോര്‍ക്ക് സിറ്റിയില്‍ തന്നെയാണ്. സ്വാഭാവികമായും കൂടുതല്‍ ആള്ക്കാര് അമേരിക്കയില്‍ ഈ രോഗത്തിന് പിടിയിലകപ്പെട്ടത് ഈ സംസ്ഥാനത്തുനിന്ന് ആയതുകൊണ്ട് കൂടുതല്‍ ആള്ക്കാര് ഈ രോഗത്തില്‍ നിന്നും രക്ഷപ്പെട്ടു വന്നതും ഈ സംസ്ഥാനത്ത് തന്നെയാണ് . ഇപ്പോഴും ഈ ഈ വൈറസിന് ഫലപ്രദമായ ഒരു വാക്സിന് കണ്ടുപിടിക്കാത്തതു മൂലം പലവിധത്തിലുള്ള ഇന്വെസ്റ്റിഗേഷണല് ട്രീറ്റ്മെന്റുകളാണ് ചെയ്തുകൊണ്ടിരിക്കുത്. അതില്‍ എഫ് ഡി എ യുടെ അപ്പ്രൂവലോടു കൂടിയ ഒരു ഇന്വെസ്റ്റിഗേഷനല് ട്രീറ്റ്മെന്റ് ആണ് കാന്വലസന്റ് പ്ലാസ്മാ തെറാപ്പി. രോഗം വന്ന ആളുടെ പ്ലാസ്മ മറ്റൊരാള്‍ക്ക് കൊടുക്കുന്നതു വഴി വേറൊരു രോഗിയെ ഈ വൈറസിന്റെ ഭീകരതയില്‍ നിന്നും രക്ഷിക്കാം എന്നുള്ളതാണ് ഈ ചികിത്സാരീതി.
ഈ അവസരത്തില്‍ പ്ലാസ്മ ഡൊണേഷന്റെ മൂല്യങ്ങളും മാനുഷിക വശങ്ങളും തിരിച്ചറിഞ്ഞുകൊണ്ടും ഒരാളുടെ പ്ലാസ്മ രണ്ടോ മൂന്നോ രോഗികളെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ കഴിയും എന്ന തിരിച്ചറിവില്‍ നിന്നും ആണ് പ്ലാസ്മ ശേഖരണത്തിനു വേണ്ടിയുള്ള ഒരു ക്യാമ്പയിന് ഫോമാ തുടക്കമിടുന്നത്. ഫോമാ മെട്രോ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നതും ന്യൂയോര്‍ക്ക് സിറ്റിയിലും ലോങ്ങ് ഐലന്റിലും ആണ്. ഇക്കാരണത്താല്‍ തന്നെ മെട്രോ റീജിയന് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്കാന് കഴിയും.
ഫോമാ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിലുള്ള ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഫോമാ മെട്രോ റീജിയന് ആര് വി പി കുഞ്ഞു മാലിയില്‍, റീജണല്‍ ടാസ്ക് ഫോഴ്സ് കോര്‍ഡിനേറ്റര്‍ ജേക്കബ് തോമസ്, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ചാക്കോ കോയിക്കലേത്ത്, ബെഞ്ചമിന്‍ ജോര്‍ജ്, കമ്മ്യൂണിറ്റി കോഡിനേറ്റര്‍ സ്റ്റാന്‍ലി കളത്തില്‍, മെഡിക്കല്‍ ടീം കോര്‍ഡിനേറ്റര്‍ തോമസ് മാത്യു, അഡ്വൈസറി ബോര്‍ഡ് ചേയര്‍പേഴ്സണ്‍ തോമസ് ടി ഉമ്മന്‍, അഡ്വൈസറി ബോര്‍ഡ് ജോയിന്റ് സെക്രട്ടറി സാബു ലൂക്കോസ് റിജിയന് സെക്രട്ടറി ജെയിംസ് മാത്യു, റീജിയന് ട്രഷറര്‍ പൊന്നച്ചന് ചാക്കോ, ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗം ഷാജി എഡ്വേര്‍ഡ്, റീജിയണ്‍ പിആര്‍ഒ ഫിലിപ്പ് മഠത്തില്‍ എന്നിവരോടൊപ്പം എല്ലാ അംഗ സംഘടനകളുടെയും പ്രവര്‍ത്തകരും ഈ മഹത്തായ ഉദ്യമത്തിന് പുറകില്‍ ഒറ്റക്കെട്ടായി നിലയുറപ്പിച്ചിരിക്കുന്നു.
ഏകദേശം നൂറില്‍പരം ആളുകളെ കണ്ടെത്തുകയും അവരെ പ്ലാസ്മാ സംഭാവന ചെയ്യുന്നതു കൊണ്ടുള്ള മൂല്യങ്ങള്‍ എന്താണെന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക എന്നുള്ള ഒരു വലിയ ഉദ്യമത്തിനാണ് ഫോമായും മെട്രോ റീജിയണും തുടക്കമിടുന്നത്. ക്രമേണ ഇത് മറ്റ് റീജിയണുകളിലേക്കു വ്യാപിപ്പിക്കുകയും അങ്ങനെ ഒരു ദേശീയതലത്തില്‍ കൊറോണക്കെതിരെയുള്ള യുദ്ധത്തില്‍ പങ്കാളികളാവുകയും ചെയ്യുക എന്നുള്ളതാണ് ഈ ബൃഹത്തായ പദ്ധതിയുടെ ലക്ഷ്യം.
അമേരിക്കയിലും മറ്റു നിരവധി രാജ്യങ്ങളിലും അനവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സേവാ എന്ന അന്തര്‍ദേശീയ ചാരിറ്റി ഓര്‍ഗനൈസേഷനുമായി സഹകരിച്ചുകൊണ്ടാണ് ഫോമാ ഈ പദ്ധതിക്ക് തുടക്കമിടുന്നത്. ഈ പദ്ധതിയിലൂടെ അമേരിക്കയില്‍ അങ്ങോളമിങ്ങോളമുള്ള മലയാളി സുഹൃത്തുക്കളെ മാത്രമല്ല മറ്റു നിരവധി ആള്‍ക്കാരെ രക്ഷിക്കാന്‍ കഴിയുമെന്ന് ടാസ്ക് ഫോഴ്സ് നാഷണല്‍ കോര്‍ഡിനേറ്റര്‍ ജിബി തോമസ് അഭിപ്രായപ്പെട്ടു. മാനുഷിക മൂല്യങ്ങളില്‍ ഊന്നിയുള്ള ഈ പ്ലാസ്മ ശേഖരണ ക്യാമ്പയിന് എല്ലാ സുഹൃത്തുക്കളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജെയിന് കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.