Flash News

ഗവര്‍ണറുടെ ഉത്തരവ് ലംഘിച്ച് കാലിഫോര്‍ണിയയില്‍ വ്യാപാര കേന്ദ്രങ്ങളും ചര്‍ച്ചുകളും മെയ് 1-ന് തുറക്കും

May 1, 2020

08c7b3dd-5943-4228-bd80-62958b1dd807-large16x9_alturaspicമൊഡക്ക് കൗണ്ടി (കാലിഫോര്‍ണിയ): കാലിഫോര്‍ണിയ ഗവര്‍ണറുടെ ഉത്തരവ് മാനിക്കാതെ നോര്‍ത്തേണ്‍ കാലിഫോര്‍ത്തിയ മൊഡക്ക് കൗണ്ടിയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹെയര്‍ സലൂണുകളും ആരാധനാലയങ്ങളും റസ്റ്ററന്‍റുകളും കൗണ്ടിയിലെ ഏക മൂവി തിയേറ്ററും മെയ് ഒന്നു മുതല്‍ പൂര്‍ണ്ണമായും തുറന്ന് പ്രവര്‍ത്തിക്കും.

ഒരൊറ്റ കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ഒറിഗണ്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന കൗണ്ടിയിലെ സ്റ്റേ അറ്റ് ഹോം ഉത്തരവും മെയ് ഒന്നു മുതല്‍ ഇല്ലാതാകും.

കാലിഫോര്‍ണിയ കൗണ്ടികളില്‍ ഇങ്ങനെ പൂര്‍ണ്ണമായും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ച ആദ്യ കൗണ്ടിയാണിത്.
കൗണ്ടി ആരോഗ്യ വകപ്പ് ഉദ്യോഗസ്ഥരുമായി ആലോചിച്ച ബോര്‍ഡ് ഓഫ് സൂപ്പര്‍‌വൈസേഴ്സ് കമ്മിറ്റിയാണ് ഏപ്രില്‍ 29 വ്യാഴാഴ്ച സുപ്രധാന തീരുമാനമെടുത്തതെന്ന് സൂപ്പര്‍വൈസര്‍ നെഡ് കൊ പറഞ്ഞു. ഇതു സംബന്ധിച്ച് ഗവര്‍ണര്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും നെഡ് പറഞ്ഞു.

ഗവര്‍ണറുടെ ഉത്തരവ് ലംഘിച്ചതിന് നിയമ നടപടികള്‍ സ്വീകരിച്ചാല്‍ അതിനെ ഞങ്ങള്‍ ഭയപ്പെടുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ ഓഫീസ് ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ തയാറായില്ല.

പി.പി. ചെറിയാന്‍



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top