മതസ്വാതന്ത്ര്യ ലംഘനത്തിന് മോദിയും അമിത് ഷായും രാജ്നാഥ് സിംഗും ഉപരോധം നേരിടേണ്ടി വരുമെന്ന് യു എസ് കമ്മീഷന്‍

Rajnath-Modi-Amit-600x338വാഷിംഗ്ടണ്‍: ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ നടന്ന അപകടകരമായ മതസ്വാതന്ത്ര്യ ലംഘനത്തിന് ഉത്തരവാദികളായ പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ക്കെതിരെ കര്‍ശനമായ നയതന്ത്ര ഉപരോധം ഏര്‍പ്പെടുത്താന്‍ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനുള്ള യുഎസ് കമ്മീഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.

മതസ്വാതന്ത്ര്യത്തിനെതിരായ ആസൂത്രിതമായ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ മനഃപ്പൂര്‍വ്വം അനുവാദം നല്‍കിയതായും ന്യൂഡല്‍ഹി മതസ്വാതന്ത്ര്യത്തിന്‍റെ അന്താരാഷ്ട്ര നിയമത്തിന്‍റെ ഗുരുതരമായ ലംഘനങ്ങള്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ സര്‍ക്കാര്‍, സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നയതന്ത്ര, ഭരണപരമായ ഉപരോധം ഏര്‍പ്പെടുത്തണമെന്നും മതസ്വാതന്ത്ര്യം നിഷേധിക്കുന്നവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കണമെന്നും യുഎസിലേക്കുള്ള പ്രവേശനം നിരോധിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാമ്പത്തിക, വിസ അധികാരികളെ നിര്‍ബന്ധിതരാക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

യുഎസ് കമ്മീഷന്‍റെ ശുപാര്‍ശകളെത്തുടര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. അതേസമയം, ബിജെപി, ആര്‍എസ്എസ്, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും നിയന്ത്രണങ്ങള്‍ നേരിടേണ്ടിവരും.

ചൊവ്വാഴ്ച അമേരിക്കന്‍ ഐക്യനാടുകളിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. അതില്‍ ആദ്യമായി ഇന്ത്യ ന്യൂനപക്ഷങ്ങള്‍ക്ക് അപകടകരമായ രാജ്യമായി പ്രഖ്യാപിക്കപ്പെടുകയും പാക്കിസ്താന്റെ കാര്യത്തില്‍ അനുകൂലമായ നിരവധി സംഭവവികാസങ്ങള്‍ അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു.

ലഭ്യമായ വിവരങ്ങളനുസരിച്ച്, മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് കമ്മീഷന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട് ഇന്ത്യയെ ന്യൂനപക്ഷങ്ങള്‍ക്ക് അപകടകരമായ രാജ്യമായി സൂചിപ്പിക്കുന്നു. ഇന്ത്യയുള്‍പ്പടെ മറ്റു രാജ്യങ്ങളെ പ്രത്യേക പരിഗണന (സിപിസി) പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിവാദമായ ഇന്ത്യന്‍ പൗരത്വ ബില്‍, ബാബ്രി മസ്ജിദ് സംബന്ധിച്ച ഇന്ത്യന്‍ സുപ്രീം കോടതിയുടെ തീരുമാനം, അധിനിവേശ കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കല്‍ എന്നിവ യുഎസ് കമ്മീഷന്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ശക്തമായി വിമര്‍ശിക്കുന്നു. ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് വാദം കേള്‍ക്കുന്നത് തുടരാന്‍ റിപ്പോര്‍ട്ട് യുഎസ് കോണ്‍ഗ്രസിനെ ഉപദേശിക്കുന്നുണ്ട്.

മറുവശത്ത്, ഇതേ റിപ്പോര്‍ട്ട് പാക്കിസ്താനില്‍ നടത്തിയ നിരവധി അനുകൂല സംഭവവികാസങ്ങള്‍ അംഗീകരിക്കുന്നു. അതില്‍ മുഖ്യമായത് സിഖ് തീര്‍ഥാടകര്‍ക്കായി കര്‍താര്‍പൂര്‍ ഇടനാഴി തുറന്നു കൊടുത്തതും, പാക്കിസ്താനില്‍ ആദ്യത്തെ സിഖ് സര്‍വകലാശാല ആരംഭിച്ചതും, ഒരു ഹിന്ദുക്ഷേത്രം വീണ്ടും തുറന്നതും, മതനിന്ദാ കുറ്റം ചുമത്തി സുപ്രീം കോടതി വിധികള്‍ പുനഃപ്പരിശോധന, ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനപരമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുതിനെതിരായ നടപടി, പാക്കിസ്താന്‍ സര്‍ക്കാര്‍ എടുത്ത മറ്റു നടപടികള്‍ എന്നിവ ഉള്‍പ്പെടുന്നു.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് 2019 ല്‍ ഇന്ത്യയുടെ മതിപ്പ് കുത്തനെ ഇടിഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടാം തവണ അധികാരത്തില്‍ വന്ന ശേഷം ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) മുസ്ലീങ്ങളെ ലക്ഷ്യമിട്ട് അതിക്രമങ്ങളും പള്ളികളും ആരാധനാലയങ്ങളും കൈയ്യേറലും നശിപ്പിക്കലും പരസ്യമായി അനുവദിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ബിജെപി സര്‍ക്കാരിനു കീഴില്‍ ഒരു മാനദണ്ഡമായി മാറിയെന്നും, പോലീസിന്റെ സാന്നിധ്യത്തില്‍ നിരപരാധികളെ ആക്രമിക്കുകയും പരസ്യമായി കൊല്ലുകയും ചെയ്യുന്നുവെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ന്യൂനപക്ഷ വിരുദ്ധ നയങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നാണ് റിപ്പോര്‍ട്ട്.

പ്രത്യേക പരിഗണനയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താനും മതസ്വാതന്ത്ര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരെ നിരോധിക്കാനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു ഫണ്ട് രൂപീകരിക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ യുഎസ് എംബസി ന്യൂനപക്ഷ സമുദായങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും രാജ്യത്ത് ന്യൂനപക്ഷ വിരുദ്ധ കുറ്റകൃത്യങ്ങളെ എതിര്‍ക്കണമെും റിപ്പോര്‍ട്ടില്‍ പറയുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News