Flash News

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി ഒക്കലഹോമ ക്രോസ് പോയിന്റ് ചര്‍ച്ച്

May 1, 2020

IMG-20200224-WA0000ഒക്കലഹോമ: മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ഫസ്റ്റ് ഐപിസി ചര്‍ച്ചും നിലവിലുണ്ടായിരുന്ന ഐപിസി ഒക്ലഹോമ സിറ്റി ചര്‍ച്ചും സംയുക്തമായി ക്രോസ് പോയിന്‍റ് ചര്‍ച്ച് എന്ന പേരില്‍ പുതിയ സഭയ്ക്ക് രൂപം കൊടുത്തു. പാസ്റ്റര്‍ പി. സി. ജേക്കബ് (പാസ്റ്ററും പ്രസിഡന്‍റും), പാസ്റ്റര്‍ ജിജി തെക്കേടത്ത് (വൈസ് പ്രസിഡന്‍റ്), ബ്രദര്‍ ജോസ് സാമുവല്‍ (സെക്രട്ടറി), ബ്രദര്‍ മാത്യു ചാണ്ടി (ജോ. സെക്രട്ടറി), ബ്രദര്‍ കുര്യന്‍ സക്കറിയ (ട്രഷറര്‍) എന്നിവര്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

Screenshot_20200501-151655_Gmailസഭയുടെ കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമിന്‍റെ ഭാഗമായി കോവിഡ് 19 ബാധിച്ച നിരവധി കുടുംബങ്ങള്‍ക്ക് ആവശ്യമായ സ്റ്റേഷനറി ആഹാര സാധനങ്ങള്‍ വിതരണം ചെയ്തു. പലചരക്ക് സാധനങ്ങള്‍ക്കൊപ്പം, ബൈബിളും സുവിശേഷ ലഘുലേഖകളും ഉള്‍പ്പെടുത്തിയ കിറ്റുകളും ആവശ്യക്കാര്‍ക്ക് നല്‍കി. ഇതുകൂടാതെ ഇന്ത്യയിലെ മിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന 400 ലധികം ശുശ്രൂഷകന്മാരുടെ കുടുംബങ്ങള്‍ക്ക് സഭയുടെ സാമ്പത്തിക പിന്തുണയും കൈമാറുവാന്‍ കഴിഞ്ഞതായി ഭാരവാഹികള്‍ പറഞ്ഞു.

IMG-20200425-WA0036ആശുപത്രികളില്‍ ജോലി ചെയ്യുന്ന 24/7 മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന, വൈറസുമായി പോരാടുന്ന മെഡിക്കല്‍ പ്രൊഫഷണലുകളോടുള്ള നന്ദി അറിയിക്കുന്നതിനായി ഏപ്രില്‍ 12 ഞായറാഴ്ച സഭയില്‍ പ്രത്യേകമായി അഭിനന്ദിക്കുകയും അങ്ങനെയുള്ളവരെ ആദരിക്കുകയും ചെയ്തു. ‘നിങ്ങളുടെ എല്ലാ വൈദഗ്ധ്യത്തിനും നന്ദി.’ നിങ്ങളുടെ ദയ, സ്നേഹം, പരിചരണം തുടങ്ങിയവ സഭയും സമൂഹവും വിലമതിക്കുന്നതാണെന്ന് പാസ്റ്റര്‍ പി.സി. ജേക്കബ് പറഞ്ഞു.

സഭയുടെ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹോദരന്മാരായ ജോര്‍ജ്ജ് ഫിലിപ്പ്, റോഷന്‍ വര്‍ഗീസ്, ലിജോ ജോസഫ്, ജോസെലിന്‍ ജോസഫ് എന്നിവരും സഭയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നല്‍കി.

വാര്‍ത്ത: നിബു വെള്ളവന്താനം

IMG-20200425-WA0027 IMG-20200425-WA0040 IMG-20200425-WA0042IMG-20200419-WA0000


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top