Flash News

ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സ്ഥാപക ദിനം ആചരിച്ചു

May 1, 2020 , റബീ ഹുസൈന്‍ തങ്ങള്‍

flagമലപ്പുറം: ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സ്ഥാപക ദിനത്തില്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ വിവിധ പരിപാടികള്‍ നടന്നു. ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിയമങ്ങള്‍ പാലിച്ച് കൊണ്ടാണ് പരിപാടികള്‍ നടന്നത്.

ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. പ്രതിജ്ഞ ചൊല്ലി. സ്ഥാപക ദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടിയില്‍ ജില്ലാ പ്രസിഡന്‍റ് കെ.കെ അഷ്റഫ് പതാക ഉയര്‍ത്തി നിര്‍വഹിച്ചു.

മലപ്പുറം ജില്ലാ ആസ്ഥാനത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഫയാസ് ഹബീബ് പതാക ഉയര്‍ത്തി. ആക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി സനല്‍ കുമാര്‍, വാഴക്കാട് ജില്ലാ വൈസ് പ്രസിഡന്‍റ് ജസീം സുല്‍ത്താന്‍, പുല്‍പ്പറ്റയില്‍ ജില്ലാ വൈസ് പ്രസിഡന്‍റ് ബഷീര്‍ തൃപ്പനച്ചി, മങ്കടയില്‍ ജില്ലാ സെക്രട്ടറി റബീ ഹുസൈന്‍ തങ്ങള്‍, പാണ്ടിക്കാട് ജില്ലാ സെക്രട്ടറി സി.പി ശരീഫ് എന്നിവര്‍ പതാക ഉയര്‍ത്തി.

മങ്കട ചേരിയം കോളനിയില്‍ പച്ചക്കറിയും മാസ്കുകളും വിതരണം ചെയ്തു. മലപ്പുറം പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ ഭിന്നശേഷിക്കാരായ ഇരുപതോളം രോഗികളെ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് ആവശ്യാനുസരണം നിര്‍ധന കുടുംബങ്ങള്‍ക്ക് വേണ്ടത് ചെയ്യാന്‍ തീരുമാനിച്ചു.

സ്ഥാപക ദിനാചരണത്തിന്‍റെ ഭാഗമായി വിവിധ ഇടങ്ങളില്‍ ശുചീകരണ, സേവന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ജില്ലയിലുടനീളം പ്രവര്‍ത്തകരുടെ വീടുകളില്‍ സ്ഥാപക ദിനം ആചരിച്ചു.

IMG_20200430_101354

ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടിയില്‍ ജില്ലാ പ്രസിഡന്റ് കെ.കെ അഷ്റഫ് പതാക ഉയര്‍ത്തി നിര്‍വഹിക്കുന്നു



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top