മാസ്കുകളും പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു

IMG_20200430_155600
പച്ചക്കറി കിറ്റുകളുടേയും വിതരണം കോളനി മൂപ്പന്‍ വേലായുധന്‍ ഫ്രറ്റേണിറ്റി മണ്ഡലം കണ്‍വീനര്‍ നബീല്‍ അമീനില്‍ നിന്ന് ഏറ്റുവാങ്ങി നിര്‍വഹിക്കുന്നു

മങ്കട: ‘സാഹോദര്യ രാഷ്ട്രീയത്തിന്റെ മൂന്ന് വര്‍ഷങ്ങള്‍’ എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌ സ്ഥാപക ദിനത്തോടനുബന്ധിച്ച് മങ്കട മണ്ഡലം കമ്മിറ്റി മങ്കട ചേരിയം മല ആദിവാസി കോളനിയില്‍ മാസ്കുകളും പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു. കോളനി മൂപ്പന്‍ വേലായുധന്‍ ഫ്രറ്റേണിറ്റി മണ്ഡലം കണ്‍വീനര്‍ നബീല്‍ അമീനില്‍ നിന്ന് മാസ്കുകള്‍ ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വഹിച്ചു. മാസ്ക്‌ ഉപയോഗിക്കുന്നതിന്റെ ആവശ്യകത, പൊതുനിരത്തില്‍ ഉപയോഗിക്കാതിരുന്നാലുള്ള ദൂഷ്യഫലങ്ങള്‍, പൊലീസ്‌ നടപടികള്‍ എന്നിവയെപ്പറ്റി ബോധവല്‍കരണം നടത്തി. പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു.

വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട പഞ്ചായത്ത്‌ ട്രഷറര്‍ എം.കെ ജമാലുദ്ദീന്‍, ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌ മലപ്പുറം ജില്ലാ സെക്രട്ടറി റബീ ഹുസൈന്‍ തങ്ങള്‍, മണ്ഡലം അസി. കണ്‍വീനര്‍ പി അസ്‌ലം, ദില്‍ഷാന്‍ കരുവാട്ടില്‍, സി.പി മുഹമ്മദ്‌ ജസീല്‍ എന്നിവര്‍ സംബന്ധിച്ചു.

Print Friendly, PDF & Email

Related News

Leave a Comment