എഫ്.ഐ.ടി.യു ലോക തൊഴിലാളി ദിനം ആചരിച്ചു

thasnim
മെയ് ദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം എഫ്.ഐ.ടി.യു മലപ്പുറം ജില്ലാ ആസ്ഥാനത്ത് ജില്ലാ പ്രസിഡന്‍റ് ആരിഫ് ചുണ്ടയില്‍ പതാക ഉയര്‍ത്തി നിര്‍വഹിക്കുന്നു

മലപ്പുറം: അവകാശപ്പോരാട്ടങ്ങളുടെ ചരിത്രം പേറുന്ന തൊഴിലാളികള്‍ ഈ മാഹാമാരിയെയും മറികടക്കുമെന്നും പുതിയ ലോകം പണിതുയര്‍ത്തുമെന്നും പ്രഖ്യാപിച്ച് കൊണ്ട് മെയ്ദിനം ആചരിച്ചു. എഫ്.ഐ.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്‍റ് ആരിഫ് ചുണ്ടയില്‍ ജില്ലാ ഓഫീസില്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കോവിഡ് പ്രതിരോധത്തിന്‍റെ മറവില്‍, രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം തൊഴിലാളികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുളള സര്‍ക്കാര്‍ നീക്കം ചെറുത്ത് തോല്‍പ്പിക്കുവാന്‍ തൊഴിലാളികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ആരിഫ് ചുണ്ടയില്‍ ആഹ്വാനം ചെയ്തു.

തൊഴില്‍ സമയം 8 മണിക്കൂര്‍ എന്നുള്ളത് 12 മണിക്കൂറാക്കാന്‍ നിയമം ഭേദഗതി ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി തൊഴിലാളികളോടുള്ള വഞ്ചനയാണ്. ലോക്ഡൗണ്‍ കാലത്ത് രാജ്യവ്യാപകമായി കുടിയേറ്റതൊഴിലാളികള്‍ക്ക് ഭക്ഷണവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുക, തൊഴിലാളികള്‍, കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവരുടെ കടങ്ങള്‍ എഴുതിതളളുക, അതിസമ്പന്നര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും നികുതി ഏര്‍പ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങള്‍ മുന്നോട്ടു വെച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാറിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ വീടുകളില്‍ കൊടി ഉയര്‍ത്തിയും കുടുംബാംഗങ്ങളോടൊപ്പം പ്രതിഷേധ ബാനറുകള്‍ പിടിച്ചുമാണ് മെയ് ദിനമാചരിച്ചത്.

എഫ്.ഐ.ടി.യു ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി അഫ്സല്‍ വഴിയോര കച്ചവട ക്ഷേമസമിതി ജില്ലാ സെക്രട്ടറി അഹമ്മദ് അനീസ്, കുഞ്ഞിമുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.


Print Friendly, PDF & Email

Related News

Leave a Comment