അമേരിക്കന്‍ മലയാളികള്‍ക്ക് സാന്ത്വനമായി ഫോക്കാനയുടെ അനുസ്മരണ ചടങ്ങില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്

WhatsApp Image 2020-05-01 at 12.09.27 PMന്യൂജേഴ്സി: കോവിഡ് 19 ദുരന്തത്തില്‍ മരിച്ച അമേരിക്കന്‍ മലയാളികളുടെ ആത്മശാന്തിക്കായി ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖരെ ഉള്‍പ്പെടുത്തി നടത്തിയ പ്രാത്ഥന മീറ്റിംഗും അനുസ്മരണച്ചടങ്ങും വികാരനിര്‍ഭരമായി.

മലയാളം ഉള്‍പ്പെടെ 14 ഭാഷകളില്‍ ഗാനവിരുന്നു നടത്തുന്ന മലയാളത്തിന്‍റെ പ്രശസ്ത ഗായകന്‍ ചാര്‍ളി ആന്‍റണിയുടെ പ്രാര്‍ത്ഥനാ ഗാനങ്ങളോടെ ആരംഭിച്ച പ്രാര്‍ത്ഥന ശിശ്രുഷയില്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, ന്യൂജേഴ്സിയുടെ നല്ല സമരിയക്കാരന്‍ ഫാ. മാത്യു കുന്നത്ത്, സ്വാമി പ്രാത്ഥസാരഥിപിള്ള, നന്മയുടെ നേതാവും മുസ്ലിം ലീഗ് നേതാവുമായിരുന്ന യു.എ നസീര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സര്‍വമത പ്രാര്‍ത്ഥനാ ശിശ്രൂഷയും നടന്നു.

ഫൊക്കാന പ്രസിഡണ്ട് മാധവന്‍ ബി നായര്‍ സ്വാഗതമരുളിയ ചടങ്ങില്‍ രാജ്യസഭാ എം.പി. ബിനോയ് വിശ്വം, കമ്മ്യൂണിറ്റി അഫയേഴ്സ് കോണ്‍സല്‍ ജയകൃഷ്ണന്‍ നായര്‍, വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷണര്‍ തോമസ് കോശി തുടങ്ങിയ പ്രമുഖര്‍ കോവിഡില്‍ കീഴടങ്ങിയ മലയാളികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

കോവിഡ് 19 കാലത്ത് മരണമടഞ്ഞ അമേരിക്കയിലെ മലയാളികളായ ഫൊക്കാന മുന്‍ സെക്രട്ടറി ടെറണ്‍സണ്‍ തോമസിന്‍റെ പിതാവ് പി.സി തോമസ്, മുന്‍ ന്യൂയോര്‍ക്ക് ആര്‍.വി.പി. സുനില്‍ നായരുടെ പിതാവ് ഗോവിന്ദന്‍കുട്ടി നായര്‍, ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് ജോസഫ് മാത്യു (അപ്പച്ചന്‍), ഡോ. ടി.എം. തോമസ് (ന്യൂയോര്‍ക്ക്), ഫൊക്കാന അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ടി.എസ്. ചാക്കോയുടെ സഹോദരന്‍ ടി.എസ് മത്തായി, സിസിലിയാമ്മ ജോസഫ് (ന്യൂയോര്‍ക്ക്), കാലിഫോര്‍ണിയയിലെ യുവ ഐ.ടി. എഞ്ചിനീയര്‍ ഷാജിനേഷ് പൂത്താലംകുന്നത്ത്, പാസ്റ്റര്‍ കെ.എ. കോരുത് (ഡാളസ്), ഏലിയാമ്മ ചാക്കോ (ഒക്കലഹോമ), ഏലിയാമ്മ തോമസ് (ഡാളസ്), സൂസമ്മ മത്തായി (ഡാളസ്), ഏലിയാമ്മ മാത്യു (ന്യൂയോര്‍ക്ക്), ഗ്രേസി ചെറുകാട്ടൂര്‍, ഏലിയാമ്മ ജോസഫ് (ന്യൂയോര്‍ക്ക്), ആണ്ടിപ്പള്ളില്‍ സുശീല ദേവി (ന്യൂയോര്‍ക്ക്), മറിയാമ്മ ഫിലിപ്പ് (ന്യൂയോര്‍ക്ക്),സൂസമ്മ ചാക്കോ (ന്യൂയോര്‍ക്ക്), ജെയിംസ് ആരംമ്പുളിക്കന്‍ (ന്യൂയോര്‍ക്ക്) തുടങ്ങിയ 22 പേര്‍ക്കാണ് പ്രാത്ഥനാ യോഗവും അനുസ്മരണവും നടത്തിയത്.

ഫൊക്കാന ട്രഷററും മീറ്റിംഗ് സജിമോന്‍ ആന്‍റണിയും ടെക്സാസ് ആര്‍. വി.പി. ഡോ. രഞ്ജിത്ത് പിള്ളയും മോഡറേറ്റര്‍മാരായിരുന്നു. ഫൊക്കാന ബോര്‍ഡ് ട്രസ്റ്റി വൈസ് ചെയര്‍ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന മുന്‍ പ്രസിഡണ്ട് പോള്‍ കറുകപ്പള്ളില്‍, കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് എന്നിവരായിരുന്നു പ്രാര്‍ത്ഥനഅനുസ്മരണ യോഗത്തിന്‍റെ കോര്‍ഡിനേറ്റര്‍മാര്‍. ഫൊക്കാന അസോസിയേറ്റ് ട്രഷറര്‍ പ്രവീണ്‍ തോമസ് നന്ദി പറഞ്ഞു.

അമേരിക്കന്‍ മലയാളികള്‍ക്ക് ഏറെ പ്രതീക്ഷകളും പിരിമുറുക്കങ്ങളില്‍ നിന്ന് ഏറെ അയവും വരുത്തുന്ന തലത്തില്‍ ഗോപിനാഥ് മുതുകാട് നടത്തിയ ഹൃസ്വമായ സന്ദേശം ഏറെ മോട്ടിവേഷന്‍ ഉളവാക്കി. പ്രതിസന്ധി ഘട്ടങ്ങളില്‍ വീണു പോകുന്നവരാണ് മലയാളികള്‍ ഏറെയും. എന്നും മരണങ്ങളുടെ അലയൊലി കേട്ടുണരുന്ന അമേരിക്കയിലെ പ്രിയ മലയാളി സഹോദരങ്ങള്‍ ഈ പ്രതിസന്ധികാലത്തെ അതിജീവിച്ചു നേടിയ മനക്കരുത്തില്‍ അഭിമാനം തോന്നുന്നുവെന്ന് പറഞ്ഞ മുതുകാട് ആത്മധൈര്യം കൈവിടാതെ വൈറസിനെ തോല്‍പ്പിക്കും വരെ പൊരുതണമെന്ന് ആഹ്വാനം ചെയ്തു.

ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി. ജേക്കബ്, ഫോമാ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തില്‍, മുന്‍ പ്രസിഡന്‍റുമാരായ ഡോ. എം. അനിരുദ്ധന്‍, മറിയാമ്മ പിള്ള, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ലോക കേരള സഭാംഗം കുര്യന്‍ പ്രക്കാനം, വൈസ് ചെയര്‍ സണ്ണി മറ്റമന, ഫൊക്കാന മുന്‍ സെക്രട്ടറി ടെറണ്‍സണ്‍ തോമസ്, ഫൊക്കാന അഡ്വൈസറി ബോര്‍ഡ് ചെയര്‍ ടി.എസ്. ചാക്കോ, ഫൊക്കാന ന്യൂയോര്‍ക്ക് മുന്‍ ആര്‍.വി.പി. സുനില്‍ നായര്‍, ഫൊക്കാന ആര്‍.വി.പിമാരായ ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് (ചിക്കാഗോ), ജോണ്‍ കല്ലോലിക്കല്‍ (ഫ്ലോറിഡ), ബൈജു പകലോമറ്റം (കാനഡ), ബൈജു തുമ്പില്‍ (ന്യൂ ഇംഗ്ലണ്ട് ), ഗീത ജോര്‍ജ് (കാലിഫോര്‍ണിയ), നാഷണല്‍ കമ്മിറ്റി അംഗങ്ങളായ സജി എം.പോത്തന്‍, വര്‍ഗീസ് തോമസ് (ജിമ്മിച്ചന്‍), കെ.സി.എസ്.എം.ഡബ്ള്യു. പ്രസിഡണ്ട് അനില്‍ കുമാര്‍, ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ലിംക പ്രസിഡണ്ട് ബോബന്‍ തോട്ടം, കൈരളി ഫ്ലോറിഡ പ്രസിഡണ്ട് വര്‍ഗീസ് ജേക്കബ്, റിച്ച്മണ്ട് ഗ്രാമം പ്രസിഡണ്ട് നബീല്‍ എം, പമ്പ പ്രസിഡന്‍റ് അലക്സ് തോമസ്, മിസ്സിസാഗാ കാനഡ പ്രസിഡണ്ട് പ്രസാദ് നായര്‍, അല ട്രഷറര്‍ ഡോ. ജേക്കബ് തോമസ്, ഫൊക്കാന ബോര്‍ഡ് മെമ്പര്‍ ഡോ. മാത്യു വര്‍ഗീസ് തുടങ്ങിവയവര്‍ അനുശോചന യോഗത്തില്‍ പങ്കെടുത്തു.

Print Friendly, PDF & Email

Related News

Leave a Comment