മലയാളി ഹെല്‍പ് ലൈന്‍ ‘സല്യൂട്ട് ഔര്‍ ഹീറോസ്’ മെയ് 2 ശനിയാഴ്ച രാവിലെ

saluteoh1ന്യൂയോര്‍ക്ക് : കോവിഡ് അണുബാധയെത്തുടര്‍ന്ന് ലോകം പ്രതിസന്ധിയിലായ കാലത്തു മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന നഴ്സുമാരെയും ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും പോലീസ് ഫയര്‍ ഫോഴ്സ് തുടങ്ങിയ സേനകളില്‍ പ്രവര്‍ത്തിക്കുന്നവരെയും മലയാളി ഹെല്പ് ലൈനിന്‍റെ ആഭിമുഖ്യത്തില്‍ വിളിച്ചു ചേര്‍ക്കുന്ന ടെലി വീഡിയോ കോണ്‍ഫ്രന്‍സില്‍ അഭിനന്ദിക്കുകയും ആദരവുകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു.!

മെയ് 2 ശനിയാഴ്ച രാവിലെ സംഘടിപ്പിക്കുന്ന പ്രസ്തുത കോളില്‍ കേരളത്തിലെയടക്കം മന്ത്രിമാര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, സിനിമാ താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

ലോകമൊട്ടാകെ കൊറോണാ ബാധയേറ്റു വിറങ്ങലിച്ചു പോയ വേളയില്‍ സ്വന്തം ജീവനെപ്പോലും തൃണവല്‍ഗണിച്ചുകൊണ്ടു രോഗശുശ്രൂഷയേറ്റെടുത്തു ജീവനുകളെ സംരക്ഷിച്ചു പിടിച്ച ഈ സുമനസുകളില്‍ പലര്‍ക്കും രോഗബാധയേല്‍ക്കുകയും ചിലര്‍ നമ്മെ വിട്ടുപോവുകയുമുണ്ടായി. പലയിടങ്ങളിലും രോഗമേല്‍ക്കുതില്‍ നിന്നും സ്വയം സംരക്ഷിക്കുവാന്‍ ഉള്ള മാസ്കുകളും ഗൗണുകളും പോലും ഇല്ലാതിരുന്നിട്ടു കൂടി പിന്മാറാതെ രോഗികളെ പരിചരിച്ച ആ മാലാഖമാര്‍ക്ക് നന്ദി അര്‍പ്പിക്കണമെന്ന സമൂഹത്തിന്‍റെ ആവശ്യം മുന്‍നിര്‍ത്തിയാണ് മലയാളി ഹെല്പ് ലൈന്‍ ഇതിനു മുന്‍കൈ എടുക്കുന്നത്.

മേഘാലയ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള, കേരളത്തിന്‍റെ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ജോസ് കെ മാണി എം പി, പി ബി നൂഹ് ഐ എ എസ്, പി വിജയന്‍ ഐ പി എസ് കൂടാതെ രാജ്യസഭാ മെമ്പറും സിനിമാതാരവുമായ സുരേഷ് ഗോപി എം പി, ഗായകന്‍ എം ജി ശ്രീകുമാര്‍, പ്രമുഖ സിനിമാ താരങ്ങളായ മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ പങ്കെടുക്കുന്ന വീഡിയോ കോണ്‍ഫ്രറന്‍സില്‍ ജോണ്‍ സി വര്‍ഗീസ് കോര്‍ഡിനേറ്റര്‍ ആയിരിക്കും. എ കെ എം ജി മുന്‍ പ്രസിഡന്‍റ് ഡോക്ടര്‍ സുനില്‍ കുമാര്‍, നൈന പ്രസിഡന്‍റ് ആഗ്നസ് തേറാടി, ഡോക്ടര്‍ മിസ്സ് ജെയ്മോള്‍ ശ്രീധര്‍ തുടങ്ങിയവര്‍ കോ കോര്‍ഡിനേറ്റര്‍മാര്‍ ആയിരിക്കും.

ലോകമാകെ ആയിരക്കണക്കിന് വരുന്ന മലയാളി നഴ്സുമാരും ഡോക്ടര്‍മാരും കൂട്ടായി നടത്തുന്ന സേവനങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുവാന്‍ വേണ്ടി സല്യൂട്ട് ഔര്‍ ഹീറോസ് എന്ന പേരില്‍ നടത്തപ്പെടുന്ന ഈ കോണ്‍ഫ്രന്‍സിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മലയാളി ഹെല്‍പ് ലൈനിന്‍റെ മുന്‍നിര പ്രവര്‍ത്തകരായ അനിയന്‍ ജോര്‍ജ്, ഡോക്ടര്‍ മിസ്സ് ജഗതി നായര്‍, ബൈജു വര്‍ഗീസ് തുടങ്ങിയവര്‍ അറിയിച്ചു.

കോളില്‍ പങ്കെടുക്കുന്നതിനുള്ള വിശദവിവരങ്ങള്‍:

Time: May 2, 2020 11:00 AM Eastern Time (US and Canada)
Join Zoom Meeting
Meeting ID: 310 165 332
One tap mobile
+13017158592,,310165332# US
+19292056099,,310165332#US
Meeting ID: 310 165 332
saluteoh

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News