കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലനെയും താഹയെയും അറിയില്ലെന്ന് കഴിഞ്ഞ ദിവസം മാവോവാദി ബന്ധം ആരോപിച്ച് എന്‍ഐഎ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്ത്തകന് അഭിലാഷ് പടച്ചേരി. പന്തരീങ്കാവ് കേസുമായി തനിക്ക് ഒരു ബന്ധവുമില്ല. സിപി ഉസ്മാനെ സഹായിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്താനാണ് എന്‍ഐഎ നീക്കം നടത്തുന്നത്. കെട്ടുകഥകളുണ്ടാക്കി കേസില്‍ പെടുത്താനാണ് എന്‍ഐഎ ശ്രമമെന്നും അഭിലാഷ് ആരോപിച്ചു. പന്തീരങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ കഴിഞ്ഞ ദിവസം കോഴിക്കോട്ടും മലപ്പുറത്തും റെയ്ഡുകള്‍ നടത്തിയിരുന്നു.
കോഴിക്കോട്ടെ വീട്ടില്‍ 7 മണിക്കൂര്‍ പരിശോധന നടത്തിയ ശേഷമാണ് അഭിലാഷിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. പൊലീസ് ഏറ്റുമുട്ടലില്‍ വയനാട്ടില്‍ കൊല്ലപ്പെട്ട സിപി ജലീലിന്റെ സഹോദരന് സിപി റഷീദിന്റെ വീട്ടിലും പരിശോധനകള്‍ നടന്നു. 9 മൊബൈല്‍ ഫോണുകള്‍, രണ്ട് ലാപ്പ്ടോപ്പുകള്‍, ഇ റീഡര്‍, ഹാര്‍ഡ് ഡിസ്ക്, സിം കാര്‍ഡുകള്‍, മെമ്മറി കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇവിടെ നിന്ന് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. കോഴിക്കോട് ചെറുകുളത്തൂരിനടുത്ത് പെരിയങ്ങാട് നടന്ന റെയ്ഡില്‍ രണ്ട് പേരെയും എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു.
ഇന്നലെ രാവിലെ മുതല്‍ പൊലീസിന്റെ സഹായത്തോടെ റെയ്ഡ് നടത്തിയ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. തേജസ് ന്യൂസിലെ മാധ്യമപ്രവര്ത്തകന് അഭിലാഷ് പടച്ചേരി, പെരുവയലില്‍ ബിടെക് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ട്യൂഷന് സ്ഥാപനം നടത്തുന്ന വിജിത്ത് വിജയന്, എല്‍ദോസ് വിത്സന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിജിത്തിനെയും എല്‍ദോയെയും ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നാണ് സംഘം കസ്റ്റഡിയിലെടുത്തത്. അഭിലാഷിനെ ചോദ്യം ചെയ്യാനെന്ന പേരില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം അലന് ഷുഹൈബിനെയും താഹ ഫസലിനെയും സിപിഐ മാവോയിസ്റ്റില്‍ ചേര്‍ത്തത് അഭിലാഷും വിജിത്തും എല്ദോയുമാണെന്ന് എന്‍ഐഎ അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply