Flash News

തോല്‍ക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല, വ്യത്യസ്ഥമായൊരു റസ്റ്റോറന്റില്‍ സത്യത്തിലാര്‍ക്കും പ്രവേശനമില്ല

May 2, 2020

image_267കൊറോണയും ലോക്ക്ഡൗണും ഞങ്ങള്‍ക്ക് പ്രശ്നമല്ല, തോല്‍ക്കാനും ഞങ്ങള്‍ക്ക് മനസ്സില്ല. സ്വീഡനിലെ ഒരു റസ്റ്റോറന്റാണ് വ്യത്യസ്ഥ രീതിയില്‍ തങ്ങളുടെ കസ്റ്റമേഴ്സിനെ സന്തോഷിപ്പിക്കുന്നത്. ലോക്ക്ഡൗണില്‍ വീട്ടിലെ ഭക്ഷണം കഴിച്ച് നിരാശരായവര്‍ക്ക് റസ്റ്റോറന്റ് ഭക്ഷണം ഒരുക്കി വിളമ്പുന്നതാണ് കൗതുകരമായ കാഴ്ച. ഹോട്ടല്‍ ഭക്ഷണ പ്രേമികളെ പൂര്‍ണമായി നിരാശപ്പെടുത്താന്‍ തയ്യാറാകാത്ത ഇന്‍ സ്വേസിയ അപ്രെ എന്ന ഈ റസ്റ്റോറന്റ് സാമൂഹിക അകലം പാലിച്ചുകൊണ്ട് തന്നെ ഹോട്ടലിലെത്തി ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

ഇതിനായി ഒരാള്‍ക്ക് മാത്രമായി ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാകത്തിന് ടേബിളുകള്‍ ക്രമീകരിക്കുകയാണ് ഇവര്‍ ആദ്യം ചെയ്തത്. ഒരു ദിവസം ഒരാള്‍ എന്ന രീതിയില്‍ പ്രവേശനവും നിയന്ത്രിച്ചു. അകലം പാലിച്ചുകൊണ്ട് ഭക്ഷണം വിളമ്പാനും ഇവര്‍ വഴി കണ്ടുപിടിച്ചു. പാകമായ ഭക്ഷണം അടുക്കളയില്‍ നിന്നും ഒരു കുട്ടയിലാക്കി കയര്‍ വഴി തീന്‍മേശയിലേക്കെത്തിക്കും. ഈ തീന്‍മേശ ഇട്ടിരിക്കുന്നതാകട്ടെ റെസ്‌റ്റോറന്റിലല്ല, മറിച്ച് അതിനടത്തുള്ള ഒരു പുല്‍മൈതാനത്താണ്.

സ്വീഡനിലെ വാംലാന്‍ഡിലാണ് ഇന്‍ സ്വേസിയ അപ്രെ എന്ന റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്. മെയ് പത്ത് മുതല്‍ ഓഗസ്റ്റ് ഒന്ന് വരെ ഇതുപോലെ റെസ്‌റ്റോറന്റ് പ്രവര്‍ത്തിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ മാത്രമേ പ്രവേശനം അനുവദിക്കൂ.

ഇനി ഇതില്‍ ഏറ്റവും കൗതുകമുള്ള കാര്യമെന്താണെന്ന് വെച്ചാല്‍ ഭക്ഷണം കഴിച്ചിട്ട് ഇഷ്ടമുള്ള തുക തീന്‍മേശയില്‍ വെച്ചിട്ട് പോകാമെന്നതാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top