പ്രസിദ്ധ എഴുത്തുകാരന്‍ സക്കറിയ ‘COVID-19-ഉം മതവും’ എന്ന വിഷയത്തെപ്പറ്റി സംസാരിക്കുന്നു

Logo 2019മെയ് 13, 2020 ബുധനാഴ്ച വൈകീട്ട് 9:00 മണിക്ക് (09 PM EST) കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ടെലികോൺഫെറൻസ് നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും അറിയിച്ചുകൊള്ളുന്നു. വിഷയം അവതരിപ്പിക്കുന്നത്: സക്കറിയ. വിഷയം: ‘COVID-19-ഉം മതവും.’

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങി അനേകം പുരസ്കാരങ്ങള്‍ നേടിയ സക്കറിയ (പോള്‍ സക്കറിയ മുണ്ടാട്ടുചുണ്ടയില്‍) 74 വര്‍ഷങ്ങള്‍ക്കുമുമ്പ് കോട്ടയം ജില്ലയില്‍, കാഞ്ഞിരപ്പള്ളി താലൂക്കില്‍, ഉരുളികുന്നം കരയില്‍ ജനിച്ചു. പ്രാധമിക വിദ്യാഭ്യാസത്തിനുശേഷം മൈസൂരും, ബംഗളൂരുവിലും പഠിച്ച് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. നാലു വര്‍ഷം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജ് അധ്യാപകനായിരുന്നു. പിന്നീട് ഇരുപതു വര്‍ഷത്തോളം ഡല്‍ഹിയില്‍ വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷം 1993-ല്‍ ‘ഏഷ്യാനെറ്റ്’ ടെലിവിഷന്‍ ചാനല്‍ സ്ഥാപക ഗ്രൂപ്പിലെ ഒരംഗമായി തിരുവനന്തപുരത്തേക്ക് താമസം മാറ്റി.

ഉപന്യാസ കര്‍ത്താവ്, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് കൂടാതെ പ്രമുഖ ഇംഗ്ലീഷ്, മലയാളം പത്രങ്ങളിലും മാസികകളിലും സ്ഥിരം എഴുത്തുകാരന്‍ എന്നീ നിലകളില്‍ കഴിഞ്ഞ ഏതാണ്ട് ആറ് ദശകങ്ങളോളം സക്കറിയ സാഹിത്യ മേഖലയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ധാരാളം ഓര്‍മ്മക്കുറിപ്പുകളും യാത്രാവിവരണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികളുടെ സാഹിത്യ രംഗത്തും വിവര്‍ത്തന രംഗത്തും അദ്ദേഹം സജീവമായിരുന്നു. ഭാഷാ സാഹിത്യരംഗത്ത് അദ്ദേഹത്തിന്റെ സംഭാവന അതുല്യമാണ്. കേരള സാഹിത്യ അക്കാദമി ഡിസ്റ്റിംഗ്വിഷ്ഡ് ഫെലോഷിപ്പ് (Distinguished Fellowship) നൽകിയും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

അനുരൂപമല്ലാത്ത (non-conforming) ഒരു രാഷ്ട്രീയ നിലപാടാണ് സക്കറിയായ്ക്കുള്ളത്. രണ്ട് പതിറ്റാണ്ടുകളായി പ്രസംഗങ്ങളിലൂടെയും മറ്റും ആ നിലപാടിനെ അദ്ദേഹം പ്രക്ഷേപണം ചെയ്യാറുമുണ്ട്.

sakariah
സക്കറിയ

COVID-19-ഉം മതവുമായി എന്താണ് ബന്ധം എന്ന് ചിന്തിക്കുന്നവരുണ്ട്. മതാനുയായികള്‍ കോവിഡുബാധ ഒഴിവാക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുണ്ട്. അവിടെ നാം നിരീക്ഷിക്കുന്നത്, രോഗത്തെ ഉന്മൂലനം ചെയ്യാന്‍ പ്രാര്‍ത്ഥനയ്ക്ക് ശക്തിയുണ്ട് എന്ന വികലവും അശാസ്ത്രീയവുമായ മതബോധമാണ്. മതങ്ങളെ നിലനിര്‍ത്തികൊണ്ടുപോകുന്ന ആചാരാനുഷ്ഠാനങ്ങള്‍ കോവിഡു കാരണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നതുകൊണ്ട് ഈശ്വരന്‍ കോപിക്കുകയോ മനുഷ്യന്റെ അനുദിന ജീവിതത്തിന് കോട്ടം സംഭവിക്കുകയോ ഉണ്ടായിട്ടില്ല. ആരാധനാലയങ്ങള്‍ പൂട്ടി കിടന്നാലും ദൈവത്തിന്റെ ഇടനിലക്കാര്‍ ഇല്ലെന്നുവന്നാലും ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ലെന്നുള്ള തിരിച്ചറിവ് മനുഷ്യനുണ്ടായി. മതങ്ങള്‍ക്കോ ആചാരങ്ങള്‍ക്കോ കോവിഡിനെ ഇല്ലാതാക്കാന്‍ സാധിക്കുകയില്ലെന്നും ശാസ്ത്രത്തിനേ അതു സാധിക്കൂ എന്ന അവബോധം മനുഷ്യനില്‍ രൂഢമൂലമാകാന്‍ കാരണമായി. ദൈവം നന്മയാണ്; സ്നേഹമാണ്; നന്മയുടെയും അറിവിന്റേയും ആകെത്തുകയാണ്. മതാചാരങ്ങള്‍ കൊണ്ടും പ്രാര്‍ത്ഥനകള്‍ കൊണ്ടും ഈശ്വരനെ സുഖിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് കൊറോണ വൈറസ് നമ്മെ പഠിപ്പിച്ചു.

ലോകം മുഴുവന്‍ കോവിഡു മൂലം ദുരിതം അനുഭവിക്കുന്ന ഈ അവസരത്തില്‍ കോവിഡും-മതവും തമ്മിലുള്ള ബന്ധത്തെ സക്കറിയ വിലയിരുത്തുന്നത് എങ്ങനെയെന്ന് വരുന്ന ടെലികോണ്‍ഫറന്‍സില്‍ നമുക്ക് കേൾക്കാം. അവതരണത്തിനു ശേഷമുള്ള ചോദ്യോത്തര സെഷനിലും ചര്‍ച്ചയിലും പങ്കെടുക്കാന്‍ എല്ലാവരേയും സ്നേഹപൂര്‍വം ക്ഷണിച്ചുകൊള്ളുന്നു.

ടെലികോണ്‍ഫറന്‍സ് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

May 13, 2020 Wednesday evening 09 pm EST (New York Time)
Moderator: Mr. A. C. George
The number to call: 1-605-472-5785; Access Code: 959248#

Please see your time zone and enter the teleconference accordingly.

ഇന്ത്യയില്‍ നിന്ന്‌ ടെലികോണ്‍ഫറന്‍സില്‍ സംബന്ധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉപയോഗിക്കേണ്ട നമ്പര്‍: 0-172-519-9259; Access Code: 959248#

ഇത് ഇന്ത്യയില്‍ നിന്നും ഫ്രീ കാള്‍ ആണെന്നാണ് മനസിലാക്കുന്നത്. നിങ്ങള്‍ക്ക് ചാര്‍ജ് ആകുമൊയെന്ന് നിങ്ങള്‍ പരിശോധിക്കേണ്ടതാണ്.

ഇന്ത്യയില്‍ നിന്നും ടെലികോണ്‍ഫെറന്‍സില്‍ സംബന്ധിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്: May 13, 2020 Wednesday evening 09 pm EST (New York Time) ഇന്ത്യയിൽ May 14, 2020 Thursday morning 06.30 am ആയിരിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News