ന്യൂഡല്‍ഹി: കൊവിഡ്-19 രോഗത്തോട് പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദരവ് പ്രകടിപ്പിച്ച് ഇന്ത്യന്‍ സൈന്യം. ആശുപത്രികള്‍ക്ക് മുകളില്‍ പുഷ്പവൃഷ്ട നടത്തിയും നാവികസേന കപ്പലുകളില്‍ ലൈറ്റ് തെളിയിച്ചുമാണ് ആദരവ് അറിയിക്കുന്നത്.
ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയും ദിബ്രിഗഡ് മുതല്‍ കച്ച് വരെയുമുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് വിമാനങ്ങള്‍ പറക്കും. കൊറോണ വൈറസ് രോഗികള്‍ക്ക് ചികിത്സ നല്കുന്ന ആശുപത്രികള്‍ക്ക് മുകളിലാണ് പുഷ്പവൃഷ്ടി നടത്തുന്നത്.
വ്യോമസേനയുടെ ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളും മിഗ് യുദ്ധവിമാനങ്ങളും ഫ്ളൈ പാസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്. സേനയുടെ ബാന്‍ഡ് മേളവും വിവിധയിടങ്ങളില്‍ നടക്കും. ആദരസൂചകമായി നാവികസേന കപ്പലുകള്‍ ദീപാലകൃതമാക്കി. ദീപാലംകൃതമാക്കുന്നതിന്റെ റിഹേഴ്സല്‍ ഇന്നലെ മുംബൈയില്‍ നാവിക സേന നടത്തിയിരുന്നു.
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ ബിപിന്‍ റാവത്ത് നേരത്തെ പ്രഖ്യാപിച്ച പ്രകാരം ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) യുദ്ധവിമാനങ്ങളും യാത്രാ വിമാനങ്ങളും ഞായറാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പറക്കും. ഫ്ളൈ പാസ്റ്റിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
വിവിധയിടങ്ങളില്‍ പുഷ്പവൃഷ്ടി നടത്തി. രാവിലെ 9നും പത്തിനുമിടയ്ക്ക് അഹമ്മദാബാദിലെയും ഗാന്ധിനഗറിലെയും ആശുപത്രികള്‍ക്ക് മുകളിലാണ് വ്യോമസേന പുഷ്പവൃഷ്ടി നടത്തി. ഇറ്റാനഗര്‍, ഗുവാഹത്തി, ഷില്ലോങ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ 10.30നും വ്യോമസേന പുഷ്പവൃഷ്ടി നടത്തി. യുപിയില്‍ 10.15നും 10.30നുമിടയ്ക്കാണ് പുഷ്പവൃഷ്ടി. ഡല്‍ഹിയില്‍ 10നും 11നുമിടയ്ക്ക് വിമാനങ്ങള്‍ പറക്കും. കേരളത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനും ജനറല്‍ ആശുപത്രിയ്ക്കും മുകളിലാണ് വ്യോമസേനയുടെ പുഷ്പവൃഷ്ടിയുണ്ടാവുക.
Print This Post
To toggle between English & Malayalam Press CTRL+g
Read More
നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
കഞ്ചാവ് വില്പനക്കാരില് നിന്ന് പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു; മാനന്തവാടി പോലീസ് സ്റ്റേഷന് അണുവിമുക്തമാക്കുന്നു
സംസ്ഥാനത്തെ എട്ട് ജില്ലകള്‍ കോവിഡ് മുക്തമായി, ഇന്ന് പുതിയ കേസുകള്‍ ഒന്നുമില്ല, ഏഴ് പേര് രോഗമുക്തി നേടി
കൊറോണ ചികിത്സയ്ക്കായി ഗംഗാ ജലത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഐസിഎംആര്‍ നിരസിച്ചു
കൊവിഡ്-19 ഗവേഷകന് താമസസ്ഥലത്ത് തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍
കുട്ടികളെ ഒറ്റയ്ക്ക് കടയില്‍ പറഞ്ഞയച്ച പിതാവിനെ അറസ്റ്റു ചെയ്തു
കോവിഡ്-19: പ്രധാനമന്ത്രിയുടെ ‘അത്മനിര്‍ഭര്‍ ഭാരത് അഭിയാന്’ പദ്ധതി ഗുണം ചെയ്യുന്നത് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക്
സംസ്ഥാനത്ത് കോവിഡ്-19 വീണ്ടും പിടിമുറുക്കുന്നു, ഇനിയുള്ള കാലം ജാഗ്രതയോടെ ജീവിക്കണമെന്ന് മുഖ്യമന്ത്രി
‘ഗബ്രിയേല്‍ അവാര്‍ഡു’കള്‍ പ്രഖ്യാപിച്ചു: ‘ശാലോം വേള്‍ഡ്’ ഏറ്റവും മികച്ച കാത്തലിക് ടി.വി ചാനല്‍
ഐപിഎല്‍ ആറാം വാര്‍ഷികം മെയ് 12-ന്, ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പ മുഖ്യാഥിതി
ഡീക്കന്‍ മെല്വിന് പോളിന്റെ പൗരോഹിത്യ സ്വീകരണം മെയ് 16 ശനിയാഴ്ച്ച ചിക്കാഗോയില്‍
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം വൈറസുകളെ ഉല്പാദിപ്പിക്കുകയില്ല
ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ജനറൽ ബിപിൻ റാവത്ത്
കോവിഡ്-19 പ്രതിരോധ വാക്സിന് ഉണ്ടാക്കിയാലും ഇല്ലെങ്കിലും അമേരിക്ക ഉടന്‍ വീണ്ടും തുറക്കും: ട്രംപ്
കണക്കുകൂട്ടലുകള്‍ തെറ്റുന്നു, രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ ദിനംപ്രതി കൂടുന്നു, രോഗികളുടെ എണ്ണം 67,000 കവിഞ്ഞു
യു എസ് ഇപ്പോഴും ഇറാന് ആണവ കരാറിന്റെ ഭാഗമാണെന്ന വാദത്തെ റഷ്യ അപലപിച്ചു
ഓണ്‍ലൈന്‍ മദ്യ വില്പനയ്ക്ക് ധാരണയായി, അടുത്ത ആഴ്ച മദ്യശാലകള്‍ തുറക്കും
സഹനത്തിന്റെ പാതയില്‍ സധൈര്യം മുന്നേറുവാന്‍ ദൈവീകശക്തി അനിവാര്യം: ഫിലക്സിനോസ് എപ്പിസ്കോപ്പ
മാതൃദിനം വ്യത്യസ്ഥമായി ആഘോഷിച്ച് കെസിസിഎന്‍സി, അനുഗ്രഹാശിസ്സുകളുമായി പ്രമുഖര്‍
ഇന്നലെയും ഇന്നുമായി നാട്ടിലെത്തിയ പ്രവാസികളില്‍ 5 പേര്‍ക്ക് കൊവിഡ് ലക്ഷണം; ആശുപത്രികളിലാക്കി
ഗര്‍ഭിണിയായ ഭാര്യയെ കുത്തി പരിക്കേല്പിച്ച് ഒരു വയസ്സുള്ള മകളെ കൊലപ്പെടുത്തുകയും ചെയ്ത 49-കാരനെ അറസ്റ്റു ചെയ്തു
മെയ് പതിമൂന്നു മുതല്‍ കള്ളുഷാപ്പുകള്‍ തുറക്കും
കൊവിഡ്-19 അണുബാധ കേസുകള്‍ ഇന്ത്യയില്‍ 90,000 കടക്കുന്നു, അഞ്ച് നഗരങ്ങളിലായി 46,000 രോഗികള്‍
Leave a Reply