ന്യൂയോര്‍ക്ക്: കോവിഡ് 19 വൈറസ് ബാധിച്ച് അമേരിക്കയില്‍ എട്ടു വയസ്സുകാരന് ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി ഗീവര്‍ഗ്ഗീസ് പണിക്കര്‍, മാര്‍ത്തോമ സഭ വൈദികനായ കൊട്ടാരക്കര സ്വദേശി ഫാദര്‍ എം ജോണ്‍, കോട്ടയം സൗത്ത് പാമ്പാടി സ്വദേശി അദ്വൈത് എന്നിവരാണ് മരിച്ചത്.
ഗീവര്‍ഗ്ഗീസും വൈദികന് എം ജോണും ഫിലാഡല്‍ഫിയയിലും അദ്വൈത് ന്യൂയോര്‍ക്കിലുമാണ് മരിച്ചത്. ന്യൂയോര്‍ക്കില്‍ നഴ്സുമാരായി ജോലി ചെയ്തിരുന്ന ദീപയുടെയും സുനീഷ് സുകുമാരന്റെയും മകനാണ് അദ്വൈത്. ദീപയ്ക്കും സുനീഷിനും ജോലി ചെയ്യുന്നതിനിടെ കൊവിഡ് ബാധിച്ചിരുന്നെങ്കിലും പിന്നീട് ചികിത്സിച്ച് ഭേദമായിരുന്നു. അമേരിക്കയില്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലല്ലാത്ത എല്ലാവരോടും വീട്ടില്‍ ഹോം ക്വാറന്റൈനില്‍ തുടരാനാണ് നിര്‍ദേശിക്കാറ്.
മാതാപിതാക്കളില്‍ നിന്നാകാം കുട്ടിയ്ക്ക് രോഗം പകര്‍ന്നതെന്നാണ് സൂചന. കുട്ടിയുടെ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എട്ട് വയസ്സുകാരനായ അദ്വൈത് രണ്ടാം ക്ലാസിലാണ് പഠിച്ചിരുന്നത്. ഒരു സഹോദരനുണ്ട്.
നഴ്സുമാരായ മാതാപിതാക്കള്‍ക്ക് പിന്നാലെ കൊവിഡ് ബാധിച്ച അദ്വൈതിനെ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫിലാഡല്‍ഫിയയിലും പണിക്കര്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമയാണ് ഗീവര്‍ഗ്ഗീസ് എം പണിക്കര്‍.
യുഎഇയിലും ഒരു മലയാളി മരിച്ചിട്ടുണ്ട്. ചാവക്കാട് എടക്കഴിയൂര്‍ നാലാംകല്ല് സ്വദേശി മുഹമ്മദ് ഹനീഫയാണ് യുഎഇയില്‍ മരിച്ചത്. 63 വയസ്സായിരുന്നു. റാസല്‍ഖൈയില്‍ വെച്ചായിരുന്നു മരണം. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 38 ആയി.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
ധനമന്ത്രി ദുരിതാശ്വാസ പാക്കേജിന്റെ രൂപരേഖ തയ്യാറാക്കി, എംഎസ്എംഇ, എന്‍ബിഎഫ്സി എന്നിവയ്ക്ക് സഹായം പ്രഖ്യാപിച്ചു
കൊറോണ ചികിത്സയ്ക്കായി ഗംഗാ ജലത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഐസിഎംആര്‍ നിരസിച്ചു
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
കൊറോണ വൈറസ് മാറാനുള്ള മരുന്ന് കണ്ടുപിടിച്ച് സ്വയം പരീക്ഷിച്ച മരുന്ന് കമ്പനി മാനേജര്‍ മരിച്ചു, സഹപ്രവര്ത്തകന് ഗുരുതരാവസ്ഥയില്‍
കണക്കുകൂട്ടലുകള്‍ തെറ്റുന്നു, രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ ദിനംപ്രതി കൂടുന്നു, രോഗികളുടെ എണ്ണം 67,000 കവിഞ്ഞു
സംസ്ഥാനത്ത് ഏഴു പേര്‍ക്കു കൂടി കൊറോണ വൈറസ്, എല്ലാവരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
കൊറോണ വൈറസ് യു എസില്‍ മാരകമാകാന്‍ കാരണക്കാരന്‍ പ്രസിഡന്റ് ട്രംപാണെന്ന് ഭാഷാശാസ്ത്ര പണ്ഡിതന് ചോംസ്കി
ഫെഡറല്‍ നിര്‍ദ്ദേശം അവഗണിച്ചു സംസ്ഥാനങ്ങള്‍ തുറക്കുന്നു, ന്യൂജേഴ്സി അടഞ്ഞു തന്നെ
കോണ്‍സുലര്‍ ആന്‍ഡ് ട്രാവല്‍ അസിസ്റ്റന്‍സ് ടോക്ക് പ്രോഗ്രാമുമായി ഫോമാ സെന്‍ട്രല്‍ റീജിയന് കമ്മ്യൂണിറ്റി ടാസ്ക് ഫോഴ്സ്
കോവിഡ്-19 മഹാമാരിയുടെ സംഹാരതാണ്ഡവം തുടരുന്നു, അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1635 മരണങ്ങള്, ലോകമൊട്ടാകെ 40 ലക്ഷം രോഗ ബാധിതര്‍
കോവിഡ്-19: അമേരിക്കയില്‍ മരണസംഖ്യ ഒരു ലക്ഷത്തോടടുക്കുന്നു, ന്യൂയോര്‍ക്ക് ടൈംസ് മരണപ്പെട്ടവരുടെ പേരുകള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു
കൊവിഡിനെതിരെ മൂലകോശ ചികിത്സ വികസിപ്പിച്ചു; നിര്‍ണായക നേട്ടവുമായി യുഎഇ
കോവിഡ്-19: റഷ്യയില്‍ മൂന്നു ദിവസം കൊണ്ട് പതിനായിരത്തിലധികം കേസുകള്‍ വര്‍ദ്ധിച്ചു
കോവിഡ് ബാധിതരെ ചികിത്സിച്ച് രോഗം ബാധിച്ച് മരിച്ച ഡോക്ടര്‍മാരായ പിതാവിനും മകള്‍ക്കും ആദരാജ്ഞലിയര്‍പ്പിച്ച് ന്യൂജെഴ്സി ഗവര്‍ണ്ണര്‍
കൊവിഡ്-19 ലോക്ക്ഡൗണ്‍ ലഘൂകരിക്കുന്നു, ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് മെയ് 12 മുതല്‍ പുനരാരംഭിക്കും
സംസ്ഥാനത്തിന് ആശ്വാസം, ഇന്ന് പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, 61 പേര് രോഗവിമുക്തരായി
ക്വാറന്റൈനിലുള്ള പ്രവാസികളുടെ വീടിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിക്കാനുള്ള നീക്കം അപലപനീയം: പിഎംഎഫ്
സമുദ്ര സേതു: മാലദ്വീപില്‍ നിന്ന് 698 പ്രവാസികളുമായി ഐ.എന്‍.എസ്. ജലാശ്വ ഞായറാഴ്ച കൊച്ചിയിലെത്തും, ഗള്‍ഫില്‍ നിന്ന് മൂന്ന് വിമാനങ്ങള്‍ ഇന്ന് എത്തും
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
ദുരിതപ്പലായനങ്ങള്‍ തുടര്ചരിത്രമാവുന്നു; ജാഗ്രതയും ക്ഷമയും ഇനി ആയുധങ്ങളാക്കാം
കുട്ടികളില്‍ കൊറോണ വൈറസ്: ജൂണ്‍ മാസം പ്രതിദിനം ആറായിരം കുട്ടികള്‍ വരെ മരിക്കാന്‍ സാധ്യതയെന്ന് യൂണിസെഫ്
കോവിഡ്-19: നിയന്ത്രിക്കാന്‍ കഴിയാവുന്ന പാന്‍ഡെമിക് ആണെന്ന് ലോകാരോഗ്യ സംഘടന
കോവിഡ്-19: കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ വഴി ആദ്യത്തെ അഞ്ചു ദിവസം 2150 പേരെത്തും, കണ്ണൂരില്‍ ആരേയും ഇറക്കില്ലെന്ന് മുഖ്യമന്ത്രി
Leave a Reply