Flash News

പി എം എഫ് ഇടപെടല്‍ മാഹി പ്രവാസി മലയാളികള്‍ നോര്‍ക്കയുടെ പരിധിയില്‍

May 3, 2020 , പി.പി. ചെറിയാന്‍

Newsimg1_49680554ന്യൂയോര്‍ക്ക്: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ നാനാ ഭാഗത്തും വിശിഷ്യാ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സ്വദേശത്തേക്കു മടങ്ങാനിരിക്കുന്ന മലയാളികളായ മാഹി പ്രവാസികളെ നോര്‍ക്കയുടെ സേവനം ലഭ്യമാക്കണമെന്ന് നോര്‍ക്ക രെജിസ്‌ട്രേഷന്‍ ആരംഭിച്ച അന്ന് തന്നെ കേരള മുഖ്യ മന്ത്രിക്കും പോണ്ടിച്ചേരി മുഖ്യ മന്ത്രിക്കും നോര്‍ക്ക അധികാരികള്‍ക്കും അയച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്റെ ഇടപെടലിന് ഫലം കണ്ടു.

പോണ്ടിച്ചേരി സംസ്ഥാനത്തില്‍ പെട്ട എന്നാല്‍ ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ വടക്കേ മലബാറില്‍ കണ്ണൂരിന്റെയും കോഴിക്കോടിന്റെയും അതിര്‍ത്തി പങ്കിടുന്ന വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളായ മയ്യഴിക്കാരെ കേരള സര്‍ക്കാര്‍ പരിഗണിക്കണമെന്നും പ്രസ്തുത വിഷയത്തില്‍ പോണ്ടിച്ചേരി സര്‍ക്കാര്‍ കേരള സര്‍ക്കാരുമായി സഹകരിച്ചു വേണ്ട നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കണമെന്നായിരുന്നു നിവേദനത്തില്‍ ഉണ്ടായിരുന്നത്.

മാഹിയിലെ ചില പ്രവാസികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് വിഷയത്തില്‍ തുടക്കത്തില്‍ തന്നെ ഇടപെട്ടതെന്നു മാഹി സ്വദേശിയായ പി എം ഫ് ഗ്ലോബല്‍ പ്രസിഡന്റ് എം പി സലീം അറിയിച്ചു. ഇതോടനുബന്ധിച്ചു മാഹി പ്രവാസികള്‍ക്കായി പോണ്ടിച്ചേരി സര്‍ക്കാര്‍ ഒരു നോര്‍ക്ക മോഡല്‍ രെജിസ്‌ട്രേഷന്‍ ആരംഭിക്കുകയുണ്ടായി. താഴെ കാണുന്ന ലിങ്കില്‍ മാഹി പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

മേലിലും പ്രവാസി മലയാളി ഫെഡറേഷന്റെ ഇടപെടലുകള്‍ ലോകം എമ്പാടുമുള്ള മലയാളികള്‍ക്ക് വേണ്ടി ഉണ്ടാകുമെന്നും ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കലും, ഗ്ലോബല്‍ സെക്രട്ടറി വര്ഗീസ് ജോണ്‍, ഗ്ലോബല്‍ ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം എന്നിവരും സംയുക്ത പത്ര പ്രസ്താവനയില്‍ അറിയിച്ചു.

thumbnail_IMG_1721


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top