Flash News

സ്ത്രീകള്‍ക്ക് നേരെ ആക്രമണം; ലോക്ക്ഡൗണ്‍ ആനുകൂല്യത്തില്‍ ജയില്‍ മോചിതനായ ‘ബ്ലാക്ക്‌മാന്‍’ പോലീസ് പിടിയില്‍

May 3, 2020

1q_1കോഴിക്കോട്: ലോക്ക്ഡൗണ്‍ കാലത്ത് നഗരത്തില്‍ ജനങ്ങള്‍ക്കും പൊലീസിനും തലവേദനയായി ബ്ലാക്ക്മാന്‍ പിടിയില്‍. നഗരത്തില്‍ ചുറ്റിക്കറങ്ങി സ്ത്രീകളുടെ താമസയിടങ്ങളില്‍ കയറി നഗ്നതാ പ്രദര്‍ശനം നടത്തി മോഷണം നടത്തുന്ന ബ്ലാക്ക്മാനെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. കസബ എസ്‌ഐയുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അറസ്റ്റ്. കണ്ണൂര്‍ പാറാട്ട് മുക്കം സ്വദേശിയായ അജ്മലാണ് ബ്ലാക്ക്മാന്‍ എന്ന പേരില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി കറങ്ങി നടന്നത്. ഇയാളുടെ പേരില്‍ പത്ത് മോഷണക്കേസുകളുണ്ട്.

നഗരത്തിലെ സ്ത്രീകളുടെ ഹോസ്റ്റലുകള്‍, വീടുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ രാത്രിയില്‍ നഗ്നമായി മുഖം മറച്ചെത്തി സ്ത്രീകളെ ആക്രമിക്കുകയാണ് ഇയാളുടെ രീതി. ലൈംഗിക വൈകൃതങ്ങളും കാണിക്കും. ഇതിനിടയില്‍ കയ്യില്‍ കിട്ടുന്നത് മോഷ്ടിച്ച് സ്ഥലം വിടുകയും ചെയ്യും.

ഇത്തരം പരാതികള്‍ വര്‍ധിച്ചതോടെയാണ് ഏത് വിധേനയും ബ്ലാക്ക്മാനെ കീഴ്‌പ്പെടുത്താന്‍ പൊലീസ് ഇറങ്ങിത്തിരിച്ചത്. നഗരത്തിലെ ഒരു ഷോപ്പിങ് കോംപ്ലക്‌സിന്റെ പരിസരത്ത് വെച്ചാണ് ഇയാളെ കസബ എസ്‌ഐ സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്. കസബ സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ രണ്ട് കേസുകളും ടൗണ്‍ സ്‌റ്റേഷനില്‍ എട്ട് കേസുകളും നടക്കാവ് സ്‌റ്റേഷനില്‍ ഒരു കേസും ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൊയിലാണ്ടിയില്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷം മോഷണം നടത്തിയെന്ന കേസില്‍ കണ്ണൂരിലെ ജയിലില്‍ ശിക്ഷയനുഭവിച്ച് വരികയായിരുന്നു അജ്മല്‍. ലോക്ക്ഡൗണിന് മുമ്പ് കിട്ടിയ കൂട്ട പുറത്ത് വിടലിലൂടെയാണ് ഇയാള്‍ ജയില്‍ മോചിതനാകുന്നത്. പിന്നീട് കോഴിക്കോട്ടെത്തി ആനിഹാള്‍ റോഡനടുത്തുള്ള ഒഴിഞ്ഞ വീടിന്റെ ജനല്‍ ചില്ല തകര്‍ത്ത് വീട്ടിനുള്ളില്‍ കയറി താമസമാക്കി. ചെറുപ്പം മുതലേ രതിവൈകൃതം കാണിച്ച് പോരുന്ന ഇയാളെ വീട്ടുകാര്‍ അടുപ്പിക്കാറില്ല.

കഴിഞ്ഞ ദിവസം രാവിലെ കല്ലായിയിലെ ഒരു വീട്ടില്‍ കള്ളന്‍ കയറിയതിനെ തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അജ്മല്‍ പിടിയിലായത്. പല സ്ഥലങ്ങളിലും ഇയാള്‍ വിവസ്ത്രനായി എത്തിയതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പിന്‍വാതില്‍ കുത്തിതുറന്നാണ് വീടിനുള്ളില്‍ കയറിയത്. ഇവിടെ പൊലീസ് നടത്തിയ പരിശോധനയില്‍ 24 മൊബൈല്‍ ഫോണുകളും സ്വര്‍ണാഭരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top