Flash News

മിഷിഗണിലെ പ്രതിഷേധം അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മോശമായ സംഭവം: ഗവര്‍ണ്ണര്‍ ഗ്രെച്ചന്‍ വിറ്റ്മര്‍

May 3, 2020

Gretchen Whitmerമിഷിഗണ്‍: കഴിഞ്ഞയാഴ്ച ലാന്‍സിംഗിലെ സ്റ്റേറ്റ് കാപ്പിറ്റോളില്‍ നടന്ന പ്രതിഷേധത്തിനിടെ നാസി ചിഹ്നങ്ങളും കോണ്‍ഫെഡറേറ്റ് പതാകകളും റൈഫിളുകളും തോക്കുകളുമായി ലോക്ക്ഡൗണിനെതിരെ പ്രകടനം നടത്തിയവരെ മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മര്‍ വിമര്‍ശിച്ചു. ഇത് നമ്മുടെ ചരിത്രത്തിലെ ഏറ്റവും മോശം വംശീയതയെയും ഭയാനകമായ ചില സംഭവങ്ങളേയും ഓര്‍മ്മിപ്പിക്കുന്നുവെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു.

നൂറുകണക്കിന് പ്രകടനക്കാരാണ് വ്യാഴാഴ്ച ലാന്‍സിംഗില്‍ ഒത്തുകൂടിയത്. അവരില്‍ ഒരു കൂട്ടം പ്രതിഷേധക്കാര്‍ തോക്കുകളും റൈഫിളുകളും നാസി ചിഹ്നങ്ങളടങ്ങിയ ബാനറുകളും കോണ്‍ഫഡറേറ്റ് പതാകകളും ലോക്ക്ഡൗണ്‍ വിരുദ്ധ ബാനറുകളുമായി സംസ്ഥാനത്തെ നിയമസഭാ കെട്ടിടത്തിലേക്ക് പ്രവേശിച്ചു. ഞായറാഴ്ച സിഎന്‍എന് നല്‍കിയ അഭിമുഖത്തിലാണ് വിറ്റ്മര്‍ ഈ പ്രകടനങ്ങളെ വിമര്‍ശിച്ചത്.

കൊറോണ വൈറസ് പാന്‍ഡെമിക് ഇപ്പോഴും പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്നുവെന്ന് വിറ്റ്മര്‍ ആവര്‍ത്തിച്ചു. ഇത് ഒരു രാഷ്ട്രീയ വിഷയമായി ചര്‍ച്ച ചെയ്യേണ്ട ഒന്നല്ല. 70,000 ത്തോളം അമേരിക്കക്കാരുടെ ജീവന്‍ അപഹരിച്ച പൊതുജനാരോഗ്യ പ്രതിസന്ധിയാണിതെന്ന് അവര്‍ പറഞ്ഞു.

Michigan protestപ്രതിഷേധക്കാര്‍ പ്രകടിപ്പിച്ച നിരാശ മനസിലാക്കാന്‍ കഴിയും, പക്ഷെ പൊതുജനാരോഗ്യ ഉദ്യോഗസ്ഥരുടെയും ശാസ്ത്രജ്ഞരുടെയും ഉപദേശം പിന്തുടരാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു എന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു.

പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് മിഷിഗണിലെ പ്രകടനക്കാര്‍ക്കും രാജ്യത്തുടനീളം മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കും പിന്തുണ അറിയിച്ചിട്ടുണ്ട്.

‘മിഷിഗണ്‍ ഗവര്‍ണര്‍ അല്പം കൂടി ക്ഷമ കാണിക്കണം. ആളിക്കത്തുന്ന തീ അണയ്ക്കണം. അവര്‍ വളരെ നല്ല ആളുകളാണ്, പക്ഷേ അവര്‍ ദേഷ്യത്തിലാണ്. അവര്‍ക്ക് അവരുടെ ജീവിതം വീണ്ടും സുരക്ഷിതമായി തിരികെ വേണം, സുരക്ഷിതമായി! അവരെ കാണുക, അവരോട് സംസാരിക്കുക, ഒരു കരാര്‍ ഉണ്ടാക്കുക,’ ട്രം‌പ് വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു.

michigan protest1മിഷിഗണിലെ ലോക്ക്ഡൗണ്‍ മെയ് 28 വരെ നീട്ടി. സാമൂഹിക അകലം പാലിയ്ക്കല്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും റെസ്റ്റോറന്‍റുകളില്‍ ഡൈന്‍ ഇന്‍ സേവനം ഇപ്പോഴും നിരോധിച്ചിരിക്കുന്നു. അതേസമയം ബാറുകളും കാസിനോകളും പൊതു പരിപാടികളും സംസ്ഥാനത്ത് അടച്ചിട്ടില്ല.

വൈറ്റ് ഹൗസിലെ കൊറോണ വൈറസ് പ്രതികരണ സംഘത്തിന്‍റെ കോഓര്‍ഡിനേറ്റര്‍ ഡോ. ഡെബോറ ബിര്‍ക്സ് മിഷിഗണിലെ പ്രതിഷേധത്തെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചു.

പ്രതിഷേധം ദേശീയ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും, മിഷിഗണിലെ ഒന്നിലധികം അഭിപ്രായ വോട്ടെടുപ്പുകള്‍ കാണിക്കുന്നത് സംസ്ഥാനത്തെ ഭൂരിപക്ഷം വോട്ടര്‍മാരും പകര്‍ച്ചവ്യാധിയോടുള്ള ഗവര്‍ണറുടെ പ്രതികരണത്തെ പിന്തുണയ്ക്കുന്നു എന്നാണ്. ട്രംപിന്‍റെ പ്രതികരണത്തെ അംഗീകരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജീവനക്കാര്‍ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ വിറ്റ്മര്‍ എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് പോളിംഗ് വ്യക്തമാക്കുന്നു.

michigan
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top