തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് കേരളത്തിലേക്ക് മടങ്ങിവരാനുള്ള അവസരം ഒരുങ്ങുമ്പോഴും ഭൂരിപക്ഷം പേര്‍ക്കും മടങ്ങാന്‍ സാധിക്കുന്നില്ല. സ്വന്തം വാഹനം ഉള്ളവര്‍ക്കോ ടാക്സി വിളിച്ചു പോകുന്നവര്‍ക്കോ മാത്രമാണ് നിലവില്‍ അതിര്‍ത്തി കടക്കാന്‍ പാസ് കിട്ടുന്നത്. ഇതിന് കഴിയാത്തവര്‍ക്ക് നാട്ടിലേക്കുള്ള മടക്കം സാധ്യമാകുന്നില്ല. ഇവരെ നാട്ടിലെത്തിക്കാന്‍ തീവണ്ടിയുടെ സാധ്യതകള്‍ കേരള സര്‍ക്കാര്‍ തേടിയിട്ടുമില്ല.
ഡല്‍ഹിയിലും മഹാരാഷ്ട്രയിലും കര്‍ണാടകയിലുമാണ് ഏറ്റവും കൂടുതല്‍ മലയാൡകള്‍ കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് വേണ്ടി പ്രത്യേക തീവണ്ടി വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. കേരളത്തില്‍ നിന്നും അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നത് തീവണ്ടിയിലാണ്. ഇവരുടെ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് ഇത്തരം ഒരു സംവിധാനം കേന്ദ്രം അനുവദിച്ച് നല്‍കിയത്. എന്നാല്‍ മലയാൡകള്‍ക്ക് വേണ്ടി പ്രത്യേക തീവണ്ടി അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ല. അങ്ങിനെ ആവശ്യമെത്തിയാല് ഡല്‍ഹി, ബെംഗളൂരു, പൂനെ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം കുടുങ്ങിക്കിടക്കുന്ന മലയാൡകള്‍ക്ക് നാട്ടിലെത്താന്‍ സാധിക്കും.
നിലവില്‍ റോഡ് വഴി മാത്രമാണ് മലയാളികള്‍ക്ക് കേരളത്തിലേക്കെത്താന്‍ കഴിയുന്നത്. എന്നാല്‍ തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകള്‍ മലയാളികളുടെ യാത്രയ്ക്ക് രാത്രി വൈകുംവരെയും അനുമതി നല്‍കിയിട്ടില്ല. അതേസമയം ആന്ധ്ര, തെലങ്കാന സര്‍ക്കാരുകള്‍ അനുമതി നല്‍കുകയും ചെയ്തു. യാത്രാപാസ് ലഭിച്ച ശേഷമേ യാത്ര തുടങ്ങാവൂ എന്ന് കേരള സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ രജിസ്ട്രേഷന് മാത്രമാണ് നടന്നത്. നേരത്തെ നോര്‍ക്ക വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പാസ് നല്‍കുന്നത്. ഇഞ്ചിവിള (തിരുവനന്തപുരം), ആര്യങ്കാവ് (കൊല്ലം), കുമളി (ഇടുക്കി), വാളയാര്‍ (പാലക്കാട്), മുത്തങ്ങ (വയനാട്), മഞ്ചേശ്വരം (കാസര്‍കോട്) എന്നിവിടങ്ങളില്‍ വഴി മാത്രമാണ് പ്രവേശനം. പാസിന് covid19jagratha.kerala.nic.in എന്ന വെബ്സൈറ്റ് വഴി പ്രത്യേകം അപേക്ഷിക്കണം. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും അപേക്ഷിക്കാം.
യാത്രയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍…
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന മലയാൡള്‍, ക്യൂ ആര് കോഡ് സഹിതമുള്ള ഡിജിറ്റല്‍ പാസ് മൊബൈല്‍ നമ്പറിലും ഇമെയിലിലും ലഭിച്ച ശേഷമേ യാത്ര പുറപ്പെടാവൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
യാത്രക്കാരുടെ എണ്ണം: 5 സീറ്റ് വാഹനത്തില്‍ 4, ഏഴ് സീറ്റ് വാഹനത്തില്‍ 5, വാനില്‍ 10, ബസില്‍ 25
അതിര്‍ത്തിവരെ വാടകവാഹനത്തിലും ശേഷം മറ്റൊരു വാഹനത്തിലും യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ വാഹനങ്ങള്‍ ക്രമീകരിക്കണം. കൂട്ടിക്കൊണ്ടുപോകാനുള്ള വാഹനത്തില്‍ ഡ്രൈവര്‍മാത്രമേ പാടുള്ളൂ. ഈ ഡ്രൈവര്‍ വെബ്സൈറ്റിലൂടെ അതത് കളക്ടര്‍മാരില്‍ നിന്ന് എമര്‍ജന്‍സി പാസ് വാങ്ങണം
ഇതരസംസ്ഥാനങ്ങളിലെ കുടുംബാംഗങ്ങളെ കൂട്ടിക്കൊണ്ടുവരാന്‍ പോകുന്നവര്‍ അവര്‍ താമസിക്കുന്ന ജില്ലയിലെ കളക്ടറില്‍ നിന്ന് അനുമതി വാങ്ങണം.
രോഗലക്ഷണം ഇല്ലാത്തവര്‍ വീടുകളിലും മറ്റുള്ളവര്‍ ആശുപത്രികളിലോ കൊവിഡ് കെയര്‍ സെന്ററിലോ ക്വാറന്റീനില്‍ കഴിയണം.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply