Flash News
കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****    ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി   ****   

വൈസ്മെന്‍ ഇന്‍റര്‍നാഷണല്‍ ക്ലബ്ബ്, ന്യൂയോര്‍ക്കിലെ കോവിഡ് പ്രതിരോധ നിരയില്‍, ആരോഗ്യ പരിപാലന രംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചവരെ ആദരിച്ചു.

May 4, 2020 , കോരസണ്‍

ysന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ കോവിഡ് പ്രതിരോധ നിരയില്‍, ആരോഗ്യ പരിപാലന രംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിച്ച 91 വൈസ്മെന്‍ അംഗങ്ങളെ ആദരിച്ചു. ക്ലബ്ബിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഇതുപോലൊരു ചടങ്ങിന് വേദിയാകുന്നതെന്ന് അന്തര്‍ദേശീയ ക്ലബ്ബിന്‍റെ സെക്രട്ടറി ജനറല്‍ ജോസ് വര്‍ഗീസ് പറഞ്ഞു.

അതിജീവനം മാത്രം തിരഞ്ഞെടുക്കാനുള്ള സാഹചര്യത്തില്‍ കാലം ഓര്‍ത്തുവെയ്ക്കാന്‍ നല്‍കുന്ന അവസരങ്ങളിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഈ പരീക്ഷണഘട്ടം ഒരു കുന്നോളം നന്മകളുടെ വസന്തകാലം ആയി പരിണമിക്കട്ടെ എന്ന് ആഗ്രഹിക്കുകയാണ് എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ലോകത്തില്‍ ഏറ്റവും പ്രയാസങ്ങളില്‍ കൂടി കടന്നുപോകുന്ന ന്യൂയോര്‍ക്ക്, അവിടുത്തെ ആതുരരംഗത്തു ധീരരായി പൊരുതുന്ന വൈസ്മെന്‍ അംഗങ്ങള്‍ക്ക് എഴുപതോളം രാജ്യങ്ങളിലെ വൈസ്മെന്‍ അംഗങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെയ് രണ്ടാം തീയ്യതി വൈകിട്ട് 8 മണിക്ക് ആരംഭിച്ച സൂം മീറ്റിംഗില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും അന്തര്‍ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ 125 അംഗങ്ങള്‍ പങ്കെടുത്തു. ഡെന്മാര്‍ക്കില്‍ നിന്നും കാള്‍ ഹേര്‍ട്സ് ജെന്‍സണ്‍ നടത്തിയ പ്രാരംഭ പ്രാര്‍ത്ഥനകളോടെ യോഗം ആരംഭിച്ചു. ഓരോരുത്തരും വളരെ അകലെയാണ്, എന്താണ് ലോകത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിന് യാതൊരു ധാരണയുമില്ല, എങ്കിലും നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്; ദൈവത്തില്‍ വിശ്വസിപ്പിന്‍, എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങള്‍ ഉണ്ട്; ഇല്ലെങ്കില്‍ ഞാന്‍ നിങ്ങളോടു പറയുമായിരുന്നു. ഞാന്‍ നിങ്ങള്‍ക്കു സ്ഥലം ഒരുക്കുവാന്‍ പോകുന്നു എന്ന വേദവാക്യം വളരെ പ്രതീക്ഷയും പ്രത്യാശയും നല്‍കുന്നു എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സങ്കീര്‍ണ്ണമായ ഒരു കാലത്തിലൂടെയാണ് ലോകം കടന്നു പോകുന്നത് എങ്കിലും, കരുണയുടെ നാമ്പുകള്‍ തളിര്‍ത്തുവരുന്നത് ശുഭദായകം ആണെന്ന് ആസ്ട്രേലിയലില്‍ നിന്നും അന്തര്‍ദേശീയ പ്രസിഡന്‍റ് ജെന്നിഫര്‍ ജോണ്‍സ് പ്രസ്ഥാവിച്ചു. ന്യൂയോര്‍ക്കിലെ കോവിഡ് പ്രതിരോധ നിരയില്‍, ആരോഗ്യ പരിപാലന രംഗത്ത് മുന്‍നിരയില്‍ നിസ്വാര്‍ത്ഥമായി പ്രവൃത്തിച്ച വൈസ്മെന്‍ അംഗങ്ങള്‍ എല്ലാവരുടെയും അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് അവര്‍ പറഞ്ഞു. പ്രതിസന്ധികളില്‍ സമൂഹത്തിനു കരുതലായി ഉയരേണ്ടതു ക്ലബ്ബിന്‍റെ പരമപ്രധാനമായ ലക്ഷ്യങ്ങളില്‍ ഒന്നാണെന്നും അവര്‍ എടുത്തു പറഞ്ഞു. യുഎസ് ഏരിയയിലുള്ള എല്ലാ അംഗങ്ങളുടെയും പേരില്‍ ആശംസകള്‍ നേരുന്നുവെന്ന് ഹവായിയില്‍ നിന്ന് യുഎസ് ഏരിയ പ്രസിഡന്‍റ് ബോബി സ്റ്റിവേഴ്സ് അപിക്കി അറിയിച്ചു.

ys1തന്‍റെ പതിറ്റാണ്ടുകള്‍ നീണ്ട പ്രവര്‍ത്തന പരിചയത്തില്‍ ഒരിക്കല്‍ പോലും ഇത്തരം ഒരു സാഹചര്യത്തെ അഭിമുഘീകരിക്കേണ്ടി വന്നിട്ടില്ലെന്ന് നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയന്‍ സെക്രട്ടറിയും സ്റ്റോണിബ്രൂക്ക് ഹോസ്പിറ്റല്‍ ഫാക്കല്‍റ്റി അംഗവുമായ ഡോ. അലക്സ് മാത്യു പറഞ്ഞു. താന്‍ നേരിട്ട ആര്‍ദ്രമായ അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ പലരും വിതുമ്പുന്നതു കാണാമായിരുന്നു. വ്യക്തിഗത സം‌രക്ഷണ സാമഗ്രികള്‍ അണിയുന്നതിനു മുന്‍പേ രോഗിക്കരികിലേക്കു ഓടിപ്പോകേണ്ട അവസ്ഥ, ഒരാളെ പരിചരിക്കുമ്പോള്‍ മറ്റു കിടക്കയില്‍ ഉള്ളവര്‍ സഹായം ആവശ്യപ്പെടുന്നത്, തിരിച്ചു വരുമ്പോള്‍ അവര്‍ ജീവനോടെ കാത്തിരിക്കുമോ എന്ന് അറിയാതെ തിരികെ വരാം എന്ന് പറയേണ്ടി വരുന്ന അവസ്ഥകള്‍, സുഖപ്പെട്ടവര്‍ ആ കൈ ഒന്ന് തൊട്ടോട്ടെ എന്ന് ചോദിക്കുമ്പോള്‍, സാധിക്കില്ല എന്ന് പറയേണ്ട അവസ്ഥകള്‍, ഒക്കെ വിവരിച്ചപ്പോള്‍ സപ്തനാഡികളും തളര്‍ന്ന അവസ്ഥയിലായിരുന്നു അംഗങ്ങള്‍.

ഇനി ഒരിക്കലും ഇങ്ങനെയുള്ള നിമിഷങ്ങള്‍ കടന്നുപോകരുതേ എന്ന് മനസ്സുകൊണ്ട് പ്രാര്‍ഥിച്ച നിമിഷങ്ങളായിരുന്നു തന്‍റെ കോവിഡ് ദിനങ്ങളെന്ന് രോഗവിമുക്തി നേടിയ പോള്‍ ചാക്കോ പറഞ്ഞു. രോഗികളുടെ ബന്ധുക്കള്‍ക്ക് പ്രവേശനം ഇല്ലാത്ത ആശുപതികളില്‍ തങ്ങള്‍ രോഗികളുടെ ബന്ധുക്കളായി മാറിയ അവസ്ഥകള്‍, അവരുടെ അറ്റുപോകുന്ന നിമിഷങ്ങളിലെ, ഏകാന്തതകളില്‍ തങ്ങളുടെ സാന്നിധ്യം, കണ്ണുകൊണ്ടു മാത്രമുള്ള യാത്രപറച്ചിലുകളിലെ അടക്കാനാവാത്ത ഹൃദയമിടിപ്പുകള്‍ ഒക്കെ ഒരു തുടര്‍ക്കഥയായി ഇപ്പോഴും നില്‍ക്കുന്നു എന്ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെട്ട എല്‍മെസ്റ് ഹോസ്പിറ്റലില്‍ നേഴ്സ് ആയി ജോലി ചെയ്യുന്ന ലിയനാ റോസലിന്‍ ഗോമസ് പറഞ്ഞു. എന്നും മുത്തം തന്ന് യാത്രയയക്കുന്ന തന്‍റെ കുട്ടിയെ അവളുടെ സുരക്ഷിതത്വം ഓര്‍ത്തു ഒളിച്ചു മാറിപ്പോകുന്ന ദിവസങ്ങള്‍ എന്തു വേദനാജനകമാണെന്നും അവര്‍ ഓര്‍മ്മിച്ചു. ന്യൂയോര്‍ക്ക് സിറ്റിയില്‍ തന്നെ ഏറ്റവും ദുരിതപൂര്‍ണ്ണമായ കോവിഡ് അനുഭവങ്ങള്‍ ഉള്ള ബ്രുക്ലിന്‍ ഹോസ്പിറ്റലില്‍ ദീര്‍ഘകാലം അനസ്തേഷ്യ വിഭാഗം കൈകാര്യം ചെയ്യുന്ന ഡോക്ടര്‍ ബെഞ്ചമിന്‍ ജോര്‍ജ്, തന്‍റെ അന്‍പതോളം വര്‍ഷങ്ങളില്‍ ഇത്തരം ഒരു ജീവന്മരണ പോരാട്ടത്തിലൂടെ കടന്നുപോയിട്ടില്ല എന്ന് പറഞ്ഞു. തങ്ങളുടെ എല്ലാ സുഖങ്ങളും മറ്റുള്ളവരുടെ സുഖങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നത് ജീവിതത്തിലെ ഒരു പാഠമായി മാറി. മറ്റു ക്ലബ്ബ് അംഗങ്ങള്‍ നല്‍കിയ അന്വേഷണങ്ങള്‍ ആണ് തങ്ങളെ ജീവിതത്തില്‍ പിടിച്ചുനിറുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഡെന്മാര്‍ക്കില്‍ നിന്നും ചേര്‍ന്ന നിയുക്ത ഇന്‍റര്‍നാഷണല്‍ പ്രസിഡന്റ് ജേക്കബ് ക്രിസ്റ്റന്‍സെന്‍, ന്യൂയോര്‍ക്കില്‍ വൈസ്മെന്‍ അംഗങ്ങള്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അന്തര്‍ദേശീയ ക്ലബ്ബിന്‍റെ പിന്തുണ പ്രഖ്യാപിച്ചു. സൗത്ത് കൊറിയയില്‍ നിന്നും മുന്‍ അന്തര്‍ദേശീയ പ്രസിഡന്‍റ് സാങ് ബോങ് മൂണ്‍, 2021 ലെ അന്തര്‍ദേശീയ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. കിം, അന്തര്‍ദേശീയ ട്രഷറര്‍ ഫിലിപ്പ് ചെറിയാന്‍, അമേരിക്ക ഏരിയ സെക്രട്ടറി നാന്‍സി ലിബി, അമേരിക്കന്‍ ഏരിയ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഷാജു സാം, മുന്‍ റീജിണല്‍ ഡയറക്ടര്‍ മാത്യു ചാമക്കാല തുടങ്ങിയവര്‍ പ്രസംഗിച്ചു.

ക്ലബ്ബ് പ്രസിഡന്‍റുമാരായ ഗീവര്‍ഗീസ് വര്‍ഗീസ് (ലോംഗ് ഐലന്‍ഡ് ക്ലബ്ബ്), ചെറിയാന്‍ ജോര്‍ജ്ജ് (ഫ്ലോറല്‍ പാര്‍ക്ക് ക്ലബ്ബ്), ഷോളി കുമ്പിളുവേലി (വെസ്റ്റ്ചെസ്റ്റര്‍ ക്ലബ്ബ്), ഡാന്‍ മോഹന്‍ (ന്യൂജേഴ്സി ക്ലബ്ബ് ), സുഖന്‍ ജോസഫ് (ജാക്സണ്‍ ഹൈറ്റ്സ് ക്ലബ്ബ്), ഡേവിഡ് വര്‍ക്ക്മാന്‍ (വെയ്ക്‌ഫീല്‍ഡ് ക്ലബ്ബ്) എന്നിവര്‍ ഓരോ ക്ലബ്ബില്‍ നിന്നും മെഡിക്കല്‍ രംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന 91 വൈസ്മെന്‍ അംഗങ്ങളുടെ പേരുകള്‍ വായിച്ച് അഭിനന്ദനം അറിയിച്ചു.

ഹാന വര്‍ഗീസ് ആലപിച്ച ഗാനങ്ങള്‍ ശ്രദ്ധേയമായി. അമേരിക്കന്‍ ഏരിയ നേതാക്കളായ ചാര്‍ലി റെഡ്മണ്‍ഡ് , ഡെബ്ബി റെഡ്മണ്ട്, അമേരിക്കന്‍ ഏരിയ സിഎഫ്ഓ എയ്ബ് തോമസ്, അമേരിക്കന്‍ ജനപ്രതിനിധിയായ ഡോ. ആനി പോള്‍, തുടങ്ങി മറ്റു അതിഥികളും യോഗത്തില്‍ പങ്കെടുത്തു.

നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയന്‍ ഡയറക്ടര്‍ ജോസഫ് കാഞ്ഞമല യോഗം നിയന്ത്രിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. അന്തര്‍ദേശീയ നേതൃത്വം അവസരത്തിനൊത്തു ഉയരുകയും ന്യൂയോര്‍ക്കിന്‍റെ പ്രത്യേക പശ്ചാത്തലത്തില്‍ ഒത്തുചേരുകയും ചെയ്തതിലുള്ള സന്തോഷം അദ്ദേഹം രേഖപ്പെടുത്തി. ന്യൂയോര്‍ക്കിലെ ഹെല്‍ത്ത് കെയര്‍ രംഗത്തുള്ള വൈസ്മെന്‍ അംഗങ്ങളെ ആദരിക്കുവാനായി അന്തര്‍ദേശീയ തലത്തിലുള്ള അംഗീകാരവും പുരസ്കാരവും മറ്റൊരു യോഗത്തില്‍ നല്‍കും. സമീപപ്രദേശത്തുള്ള ആശുപത്രികളില്‍ മറ്റു ഹെല്‍ത് കെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ അഭിനന്ദിക്കുവാനും, ന്യൂയോര്‍ക്കിലെ പാവപ്പെട്ടവര്‍ക്കായുള്ള ഭക്ഷ്യവിതരണ കേന്ദ്രങ്ങളില്‍ രണ്ടു ഘട്ടങ്ങളിലായി പതിനായിരം പേര്‍ക്ക് ഭക്ഷണ വിതരണം നടത്തുവാനും തീരുമാനമെടുത്തു എന്നും അദ്ദേഹം അറിയിച്ചു.

ലോക തലസ്ഥാനമായ ന്യൂയോര്‍ക്ക് സിറ്റിയും എളുപ്പത്തില്‍ പരുക്കേല്‍ക്കാവുന്ന ഇടമാണെന്ന് ബോദ്ധ്യപ്പെട്ടു. ഒരിക്കലും ഉറങ്ങാത്ത നഗരം ഇന്ന് ഉണങ്ങാത്ത മുറിവുകളുമായി ഉറക്കം നഷ്ട്ടപ്പെട്ടു. എന്നാലും ഈ നഗരത്തിന്‍റെ പൂര്‍വ്വസ്ഥിതി പ്രാപിക്കാനുള്ള നൈസര്‍ഗ്ഗിക കഴിവ് അപാരമാണ്. ജീവിതം കഠിനമാണ്, പക്ഷേ കുറെയൊക്കെ ഒന്നായി നമുക്ക് പൊരുതാനാവും. ‘യുദ്ധം ദൈവത്തിനുള്ളത്’ എന്ന വേദവാക്യം പ്രതിസന്ധികളില്‍ നങ്കൂരമായിത്തീരട്ടെ എന്ന് ആശംസിച്ചുകൊണ്ട്, അന്തര്‍ദേശീയ ക്ലബ്ബിന്‍റെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ കോരസണ്‍ വര്‍ഗീസ് ഏവര്‍ക്കും നന്ദി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top