സംസ്ഥാനത്തിന് ആശ്വാസം, ഇന്ന് പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, 61 പേര്‍ രോഗവിമുക്തരായി

pinarayi-vijayan-04തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകള്‍ ഇല്ലാതിരിക്കുന്നത്. അതേസമയം 61 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. ഇനി 34 പേര്‍ മാത്രമേ ചികിത്സയിലുള്ളൂ.

ഇടുക്കിയില്‍ 11 പേരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായി. 12 പേരാണ് ജില്ലയില്‍ കോറോണ ബാധിച്ചിട്ടുണ്ടായിരുന്നത്. ഇനി ഒരാളുടെ ഫലം കൂടി ലഭിക്കാനുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കാസര്‍കോട് ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ നിന്നും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നും മൂന്ന് പേര്‍ കൊവിഡ് മുക്തരായി ആശുപത്രി വിട്ടു.

അതേസമയം വിദേശത്ത് മരിക്കുന്ന മലയാളികളുടെ എണ്ണം കൂടുകയാണ്. 80 ലധികം മലയാളികള്‍ വിദേശത്ത് കൊറോണ ബാധിച്ച് മരിച്ചിട്ടുണ്ട്. ലോകത്തിന്റെ പലഭാഗത്തും മലയാൡകള്‍ കൊവിഡിന്റെ പിടിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 515 പേര്‍ കേരളത്തിലേക്ക് തിരിച്ചെത്തി. ഇതുവരെ 5470 പേര്‍ക്ക് പാസുകള്‍ വിതരണം ചെയ്തു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തത് 1,66,263 പേരാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം രാജ്യത്തെ ആകെ കൊവിഡ് മരണം 1389 ആയി. 24 മണിക്കൂറിനുള്ളില്‍ 2573 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Print Friendly, PDF & Email

Related News

Leave a Comment