Flash News

റെഡ് സോണുകാരനും ഗ്രീന്‍ സോണുകാരിയും ചെക്ക് പോസ്റ്റില്‍ വെച്ച് വിവാഹിതരായി

May 4, 2020

MARRIAGEകൊറോണയും ലോക്ക്ഡൗണും വിവിധ സോണുകളുമൊന്നും വിവാഹത്തിനൊരു തടസ്സമല്ല എന്ന് തെളിയിക്കുകയാണ് ഉത്തര്‍പ്രദേശില്‍ നടന്ന ഈ കൗതുകകരമായ വിവാഹം. വരന്റെ വീട് റെഡ്‌സോണിലും വധുവിന്റെ വീട് ഗ്രീന്‍സോണിലുമായതാണ് പ്രശ്നം. എന്തുവന്നാലും വിവാഹിതരാകാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശ് സ്വദേശിയായ വരനും ഉത്തരാഖണ്ഡ് സ്വദേശിയായ വധുവും പൊലീസ് ഉദ്യോഗസ്ഥരെയടക്കം സാക്ഷിനിര്‍ത്തി ചെക്ക്പോസ്റ്റില്‍ വിവാഹിതരായി. ലോക്ക്ഡൗണിനേത്തുടര്‍ന്ന് സംസ്ഥാനാന്തര യാത്ര അനുവദിനീയമല്ലാത്തതിനാലാണ് അതിര്‍ത്തിയില്‍ മണ്ഡപമൊരുങ്ങിയത്.

വരന്‍ അരവിന്ദ് കുമാര്‍ ഉത്തര്‍പ്രദേശിലെ റെഡ് സോണായ ബിജിനോര്‍ ജില്ലയിലാണ് താമസിക്കുന്നത്, വധു ഉത്തരാഖണ്ഡിലെ ഗ്രീന്‍ സോണിലും. ജില്ലാ മേലധികാരിയുടെ യാത്രാ പാസ് അടക്കം വാങ്ങിയാണ് വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. 150 കിലോമീറ്റര്‍ അകലെയുള്ള വധുവിന്റെ വീട്ടിലേക്ക് വരനും സംഘവും യാത്ര പുറപ്പെട്ടെങ്കിലും അതിര്‍ത്തിയില്‍ നില്‍ക്കേണ്ടിവന്നു.

റെഡ് സോണിലുള്ളവരെ ഗ്രീന്‍ സോണിലേക്ക് പ്രവേശിപ്പിക്കാന്‍ അനുമതി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരനെയും കൂട്ടരെയും തടഞ്ഞത്. വധുവിന്റെ വീട്ടില്‍ വിളിച്ച് കാര്യമറിയിക്കുന്നതിനിടയിലാണ് അതിര്‍ത്തിയില്‍ വച്ച് കല്യാണം നടത്താം എന്ന തീരുമാനത്തിലെത്തിയത്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top