Flash News

‘ഇസ്ലാമോഫോബിക്’ പോസ്റ്റുകള്‍ പോസ്റ്റ് ചെയ്തതിന് മൂന്ന് ഇന്ത്യക്കാരെ കൂടി യുഎഇയില്‍ നിന്ന് പുറത്താക്കി

May 4, 2020

Social-Media-Pixabayദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ (യുഎഇ) സോഷ്യല്‍ മീഡിയയില്‍ ‘ഇസ്ലാമോഫോബിക്’ (ഇസ്ലാമിനെ അപലപിക്കുന്ന) സന്ദേശം പോസ്റ്റ് ചെയ്തതിന് മൂന്ന് ഇന്ത്യക്കാരെ കൂടി രാജ്യത്തുനിന്ന് പുറത്താക്കി

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രാജ്യത്തെ ഇന്ത്യന്‍ അംബാസഡര്‍ കുടിയേറ്റക്കാരോട് ഇത്തരം പ്രകോപനപരമായ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അര ഡസന്‍ ഇന്ത്യക്കാരില്‍ ഷെഫ് റാവത്ത് രോഹിത്, സ്റ്റോര്‍ കീപ്പര്‍ സച്ചിന്‍ കിനിഗോലി എന്നിവരെക്കൂടാതെ മറ്റൊരു ഇന്ത്യാക്കാരനേയുമാണ് രാജ്യത്തു നിന്ന് പുറത്താക്കിയത്.

സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമോഫോബിക് അഭിപ്രായമിടുന്ന ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം കൂടിവരുന്നതിനാല്‍ ഇന്ത്യന്‍ മിഷന്‍ നല്‍കിയ മുന്നറിയിപ്പിന് യാതൊരു ഫലവുമുണ്ടായില്ലെന്ന് പറയുന്നു.

ഇത്തരം പെരുമാറ്റത്തിനെതിരെ ഏപ്രില്‍ 20 നാണ് ഇന്ത്യന്‍ അംബാസഡര്‍ പവന്‍ വര്‍മ്മ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നത്. ദുബായില്‍ നിരവധി റസ്റ്റോറന്‍റുകള്‍ നടത്തുന്ന അജാഡിയ ഗ്രൂപ്പിന്‍റെ വക്താവ് രോഹിതിന്‍റെ സസ്പെന്‍ഷന്‍ സ്ഥിരീകരിച്ച് തനിക്കെതിരെ അച്ചടക്ക അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞു.

ഇനിയൊരു തീരുമാനമുണ്ടാകുന്നതുവരെ തങ്ങളുടെ സ്റ്റോര്‍ കീപ്പര്‍ സച്ചിനെ സസ്പെന്‍ഡ് ചെയ്തതായി ഷാര്‍ജ ആസ്ഥാനമായുള്ള ന്യൂമിക് ഓട്ടോമേഷന്‍ അറിയിച്ചു.

കമ്പനി ജീവനക്കാരന്‍ ജോലിക്ക് വരരുതെന്നും, ശമ്പളം തടഞ്ഞുവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്പനി വക്താവ് അറിയിച്ചു. ഏതെങ്കിലും മതത്തെ അവഹേളിക്കുകയോ അപമാനിക്കുകയോ ചെയ്താല്‍ കുറ്റക്കാരനാണെന്ന് തെളിയുന്ന പക്ഷം നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ഇസ്ലാം വിരുദ്ധ സന്ദേശങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് തങ്ങളുടെ ജീവനക്കാരില്‍ ഒരാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായും കമ്പനി നയമനുസരിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായും ദുബായ് ആസ്ഥാനമായുള്ള ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പ് അറിയിച്ചു.

‘ഒരു ആഭ്യന്തര അന്വേഷണത്തിന് ശേഷം, ഈ ജീവനക്കാരന്‍റെ യഥാര്‍ത്ഥ ഐഡന്‍റിറ്റി പരിശോധിക്കുകയും അയാളുടെ സുരക്ഷാ യോഗ്യതാപത്രങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും ജോലിയില്‍ നിന്ന് നീക്കം ചെയ്യുകയും കമ്പനി നയം അനുസരിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയും ചെയ്തു,’ ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പ് പറഞ്ഞു. ഈ പ്രസ്താവന പ്രകാരം ഇയാള്‍ ദുബായ് പോലീസിന്‍റെ കസ്റ്റഡിയിലാണ്.

യുഎഇയില്‍ പോസ്റ്റ് ചെയ്ത മുന്‍, നിലവിലെ ഇന്ത്യന്‍ അംബാസഡര്‍മാര്‍ യുഎഇയുടെ വിദ്വേഷകരമായ പ്രസ്താവനകളുമായി ബന്ധപ്പെട്ട കര്‍ശന നിയമങ്ങളെക്കുറിച്ച് രാജ്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകളും സമാനമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മാസം ഷാര്‍ജയിലെ വ്യവസായി സോഹന്‍ റോയി തന്‍റെ കവിതയിലൂടെ മതവികാരം വ്രണപ്പെടുത്തിയതിന് ക്ഷമ ചോദിക്കേണ്ടി വന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top