Flash News

വാക്സിന്‍ ഉല്പാദിപ്പിക്കാന്‍ 8.1 ബില്യണ്‍ ഡോളര്‍ സമാഹരിച്ചു, അമേരിക്കയില്‍ കൊവിഡ്-19 മരണം ഇരട്ടിയാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

May 5, 2020

Covid death increasവാഷിംഗ്ടണ്‍: കൊറോണ വൈറസ് പാന്‍ഡെമിക്കില്‍ നിന്നുള്ള ആഗോള മരണങ്ങള്‍ തിങ്കളാഴ്ച കാല്‍ ലക്ഷത്തിലേറെയായി. 145,000 മരണങ്ങള്‍ ഏറ്റവുമധികം ബാധിച്ച ഭൂഖണ്ഡമാണ് യൂറോപ്പ് എന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയില്‍ 68,700 മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ആഗോള മരണങ്ങളില്‍ 85 ശതമാനത്തിലധികമാണ്.

ഗവണ്മെന്റിന്റെ ഒരു ഇന്റേണല്‍ റിപ്പോര്‍ട്ടിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇനിയും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുമെന്ന് പ്രവചിക്കുന്നു. മെയ് അവസാനത്തോടെ പ്രതിദിനം കൊവിഡ്-19 മരണസംഖ്യ ഇരട്ടിയാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

റഷ്യയില്‍ അണുബാധകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ദിവസം പതിനായിരത്തിലധികം പേര്‍ക്കാണ് ഇവിടെ കൊവിഡ്-19 ബാധയേല്‍ക്കുന്നത്. കൊവിഡ് ഭീഷണി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മോസ്കോ മേയര്‍ സെര്‍ജി സോബിയാനിന്‍ പറഞ്ഞു.

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണങ്ങള്‍ ഒരു മാസത്തിലെ ഏറ്റവും താഴ്ന്ന കണക്കായ 1,015 ആയി.

ജൂണ്‍ 1 നകം പുതിയ കൊറോണ വൈറസ് കേസുകള്‍ പ്രതിദിനം എട്ടിരട്ടിയില്‍ നിന്ന് 200,000 ആയി ഉയരുമെന്നും നിലവിലുള്ളവരുടെ എണ്ണം 1,000 ആയിരുന്നത് പ്രതിദിനം 3,000 ആയി ഉയരുമെന്നും യുഎസ് സെന്‍റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍റെ പഠനത്തില്‍ പ്രവചിക്കുന്നു.

അടുത്ത കുറച്ച് മാസങ്ങളില്‍ കൊറോണ വൈറസ് മരണത്തിന്‍റെ ഇരട്ടിയിലധികം വരും. ഇപ്പോള്‍ ഇത് ഏകദേശം 69,000 ആയിരിക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസും വാഷിംഗ്ടണ്‍ പോസ്റ്റും ആദ്യം റിപ്പോര്‍ട്ട് ചെയ്ത പഠനത്തില്‍ പറയുന്നു.

ട്രംപും അദ്ദേഹത്തിന്‍റെ സഖ്യകക്ഷികളും പല ഗവര്‍ണര്‍മാരേയും സമുദായ നേതാക്കളേയും ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാന്‍ നിര്‍ബ്ബന്ധിപ്പിച്ച സംഭവങ്ങള്‍ക്ക് രാഷ്ട്രീയമായ സംവാദത്തിന് ഇത് കാരണമാകുമെന്ന് നിരീക്ഷകര്‍ കരുതുന്നു.

കര്‍ശനമായ അകലം പാലിക്കല്‍ നടപ്പാക്കാത്തതോ വളരെ നേരത്തെ തന്നെ നിബന്ധനകള്‍ക്ക് ഇളവു വരുത്തിയതോ ആയ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും മെയ് പകുതി മുതല്‍ അണുബാധയുടെ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് പഠനം സൂചിപ്പിക്കുന്നു.

മരണങ്ങള്‍ തന്‍റെ മുന്‍ പ്രവചനമായ 60,000 എതിനപ്പുറത്തേക്ക് പോകുമെന്ന് ഞായറാഴ്ച ട്രംപ് സമ്മതിച്ചു, ‘75000-80000 മുതല്‍ 100,000 വരെ ആളുകളെ നമുക്ക് നഷ്ടപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്‍റെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സാകട്ടേ സിഡിസി പ്രവചനത്തെ നിസ്സാരവത്ക്കരിച്ച് വെറും ‘ആഭ്യന്തര രേഖ’യാക്കി മാറ്റി.

തെരുവുകളിലേക്ക് മടങ്ങാനും ചില ബിസിനസുകള്‍ തുറക്കാനും രാജ്യങ്ങള്‍ ആളുകളെ അനുവദിച്ചതിനാല്‍ യൂറോപ്പില്‍ ഇപ്പോഴും ജാഗ്രതയിലാണ്. തിങ്കളാഴ്ച മുതല്‍ സ്പെയിനും പോര്‍ച്ചുഗലും പൊതുഗതാഗതത്തില്‍ ഫെയ്സ് മാസ്കുകള്‍ നിര്‍ബന്ധമാക്കി.

സ്ലൊവേനിയ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങളും പൊതു ഇടങ്ങളും ബിസിനസ്സുകളും ഭാഗികമായി വീണ്ടും തുറക്കാന്‍ അനുവദിച്ചു.

കൊറോണ വൈറസ് വ്യാപനം മന്ദഗതിയിലാക്കുന്നതിന് ഒരു വാക്സിന്‍ വികസിപ്പിക്കാനും നിര്‍മ്മിക്കാനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണയ്ക്കുതിനായി ലോകാരോഗ്യ സംഘടനയുടെ പിന്തുണയുള്ള ഒരു പ്രത്യേക ടെലിത്തണ്‍ 7.4 ബില്യണ്‍ യൂറോ (8.1 ബില്യണ്‍ ഡോളര്‍) നേടി.

യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ആതിഥേയത്വം വഹിച്ച വീഡിയോ കോണ്‍ഫറന്‍സില്‍ പ്രമുഖ യൂറോപ്യന്‍ ശക്തികളുടെ നേതാക്കളായ ജപ്പാനും കാനഡയും ബില്‍, മെലിന്‍ഡ ഗേറ്റ്സ് ഉള്‍പ്പെടെയുള്ള മനുഷ്യ സ്നേഹികള്‍ വാഗ്ദാനങ്ങള്‍ നല്‍കി.

ഇത് ആഗോള ഐക്യദാഢ്യത്തിന്റെ ശക്തമായതും പ്രചോദനാത്മകവുമായ പ്രകടനമായിരുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് സംഭാവനകളെക്കുറിച്ച് പറഞ്ഞു.

ഈ വീഡിയോ കോണ്‍ഫറന്‍സില്‍ യു എസ് പങ്കെടുത്തില്ല. പങ്കെടുക്കാത്തതിനെ ന്യായീകരിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് പ്രസ്താവന ഇറക്കി. കോവിഡ് 19 പാന്‍ഡെമിക്കിനോടുള്ള ആഗോള പ്രതികരണത്തെ അമേരിക്ക നയിക്കുന്നു എന്നാണ് പ്രസ്താവനയില്‍ പറയുന്നത്. കൂടാതെ യുഎസ് മരുന്ന് കമ്പനികളുമായി ചേര്‍ന്ന് വാക്സിന്‍ ഉല്പാദിപ്പിക്കാന്‍ ഒരു ബില്യണ്‍ ഡോളറിലധികം ചെലവഴിച്ചതായും പറഞ്ഞു.

ഈ വര്‍ഷം അവസാനത്തോടെ അമേരിക്കയില്‍ ഒരു കൊറോണ വൈറസ് വാക്സിന്‍ തയ്യാറാക്കുമെന്ന് ട്രംപ് ഞായറാഴ്ച അവകാശപ്പെട്ടിരുന്നു.

പകര്‍ച്ചവ്യാധിയുടെ ഉത്തരവാദിത്തത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിലുള്ള വാക്‌പോര് തുടരുകയാണ്. അതേസമയം, വുഹാന്‍ ലാബില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.




Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top