Flash News

തിരിച്ചുവരുന്ന പ്രവാസികളെല്ലാവരും എഴ് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന് മുഖ്യമന്ത്രി

May 5, 2020

airport-1തിരുവനന്തപുരം: കൊറോണ വൈറസ് പരിശോധന നടത്താതെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും ആളുകളെ എത്തിക്കുന്നതെങ്കില്‍ അവര്‍ 7 ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത് പ്രകാരം നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്ക് കൊവിഡ്-19 ന്റെ പരിശോധന നടത്തിയിട്ടില്ല. ഇത് വളരെ അപകടം പിടിച്ചതാണ്. ഒരു വിമാനത്തില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടെങ്കില്‍ അത് ആ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും ബാധിക്കും. ഇത് രാജ്യത്താകെ രോഗവ്യാപനത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ചിട്ടയോടുകൂടിയ പദ്ധതിയാണ് കേരളം ആവിഷ്‌കരിച്ചിട്ടുള്ളത്. ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളുണ്ട്. അതില്‍ ഇളവ് വരുത്തുന്നത് അനുവദിക്കാനാകില്ല. വിദേശരാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ തിരിച്ചെത്തിക്കുമ്പോള്‍ തന്നെ കൊവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തില്‍ നിന്ന് പിന്‍മാറാന്‍ കഴിയില്ല. അതുകൊണ്ട് പ്രവാസികള്‍ യാത്ര തിരിക്കുന്നതിന് മുമ്പ് അവര്‍ക്ക് കൊവിഡ് പരിശോധന നടത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ പ്രഖ്യാപിച്ചത് പോലെയാണ് ആളുകള്‍ വരുന്നതെങ്കില്‍ ആരെയും വീടുകളിലേക്ക് അയക്കാന്‍ പറ്റില്ല. ഏഴ് ദിവസത്തെ ക്വാറന്റൈനില്‍ കഴിഞ്ഞതിന് ശേഷം പിസിആര്‍ ടെസ്റ്റ് നടത്തും. അതിന്റെ ഫലം പോസിറ്റീവാണെങ്കില്‍ ആശുപത്രികളിലേക്ക് അയക്കും. വീടുകളിലേക്ക് പോകുന്നവര്‍ തുടര്‍ന്നും ഒരാഴ്ചക്കാലം ക്വാറന്റൈനില്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top