കൊവിഡ്-19: യു എസിലെ മരണ സംഖ്യ ചൊവ്വാഴ്ച 70,000 കടന്നു

544157_51730007വാഷിംഗ്ടണ്‍: കോവിഡ്-19 ബാധയേറ്റ് അമേരിക്കയിലെ മരണം ചൊവ്വാഴ്ചയോടെ 70,000 കടന്നതായി റിപ്പോര്‍ട്ട്. 1.2 ദശലക്ഷം ആളുകള്‍ വൈറസ് പോസിറ്റീവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പെയിന്‍, ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളിലെ വൈറസ് വ്യാപനത്തേക്കാള്‍ കൂടുതലാണിത്.

വാഷിംഗ്ടണ്‍ സര്‍വകലാശാലയുടെ https://covid19.healthdata.org/united-states-of-america അനുസരിച്ച് ആഗസ്റ്റ് 4 ഓടെ യു മരണസംഖ്യ 134,000 ആയി ഉയരുമെന്നാണ്.

മെയ് 11 നകം 31 സംസ്ഥാനങ്ങളില്‍ ബിസിനസ് അവസാനിപ്പിക്കല്‍, സ്റ്റേഹോം ഓര്‍ഡറുകള്‍ എന്നിവ ലഘൂകരിക്കുന്നതിലൂടെ മിക്ക സംസ്ഥാനങ്ങളിലും കോവിഡ്-19 ബാധ വര്‍ദ്ധിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം വ്യക്തമാക്കുന്നു. ട്രംപ് ഭരണകൂടത്തിന്‍റെ പ്രവചനം മെയ് അവസാനത്തോടെ പ്രതിദിനം 3,000 ആയി ഉയരുമെന്നാണ്.

യുഎസ് സെന്‍റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് പ്രകാരം 1967 മുതല്‍ ഒരു ലക്ഷത്തോളം അമേരിക്കക്കാര്‍ മരണമടഞ്ഞ ഫ്ലൂ സീസണേക്കാളും കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നത് കൂടുതല്‍ അപകടകരമാണ്. വിയറ്റ്നാം യുദ്ധത്തില്‍ 16 വര്‍ഷത്തെ യുഎസ് സൈനിക ഇടപെടലില്‍ കൊല്ലപ്പെട്ട 58,220 അമേരിക്കക്കാരാണ്. എന്നാല്‍, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കോവിഡ് 19 മരണങ്ങള്‍ അതിനെ കടത്തിവെട്ടി.

675,000 അമേരിക്കക്കാരെ കൊന്നൊടുക്കിയ 1918 ലെ സ്പാനിഷ് ഫ്ലൂവിനെ അപേക്ഷിച്ച് കൊവിഡ്-19ന്റെ ഇപ്പോഴത്തെ സ്ഥിതി വളരെ കുറവാണ്.

കൊറോണ വൈറസിന് ഇതുവരെ ചികിത്സയോ വാക്സിനോ ഇല്ല. അതേസമയം ചികിത്സയ്ക്കൊപ്പം ഇന്‍ഫ്ലുവന്‍സ വാക്സിനുകളും വ്യാപകമായി ലഭ്യമാണ്.


Print Friendly, PDF & Email

Related News

Leave a Comment