ന്യൂഡല്‍ഹി: യു എ യില്‍ നിന്ന് പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിനായി പുറപ്പെട്ട ഇന്ത്യന്‍ നാവിക സേനയുടെ രണ്ടു കപ്പലുകള്‍ക്ക് ദുബായ് പോര്‍ട്ടില്‍ അടുപ്പിക്കാനായില്ല. കപ്പലുകൾക്ക് ദുബായ് തുറമുഖത്ത് പ്രവേശിക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായിട്ടില്ലെന്നും അതിനായി കുറച്ചു സമയം കൂടി വേണമെന്നുമാണ് യുഎഇ സർക്കാർ ഇന്ത്യയെ അറിയിച്ചിരിക്കുന്നത്.
വ്യാഴാഴ്ച കപ്പലുകള്‍ ദുബായ് തീരത്ത് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നും സ്ഥിരീകരിക്കാനാവില്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്. നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകളാണ് വന്ദേഭാരത് മിഷൻ്റെ ഭാഗമായി യുഎഇയിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനായി പുറപ്പെട്ടത്. ഒരോ കപ്പലിലും മുന്നൂറ് പേരെ വീതം തിരികെയെത്തിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. കരയ്ക്ക് അടുപ്പിക്കാൻ യുഎഇ സർക്കാരിൻ്റെ അനുമതി കിട്ടാത്തത് കാരണം കപ്പലുകൾ ഇപ്പോഴും കടലിൽ തന്നെ തുടരുകയാണ് എന്നാണ് വിവരം. കപ്പലുകൾ ഇറാൻ തീരത്തേക്ക് വഴി തിരിച്ചു വിട്ടേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
വിമാനമാർഗഗ്ഗം വിദേശത്തുനിന്നുള്ള പ്രവാസികളുടെ മടക്കം നാളെ മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. രാജ്യത്തെ പതിമൂന്ന് നഗരങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ പ്രവാസികളെ തിരികെയെത്തിക്കുന്നത്. ഗള്‍ഫിലെ ആറു രാജ്യങ്ങളിലേക്ക് ആദ്യ ആഴ്ച സര്‍വ്വീസുകളുണ്ട്. അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും ഏഴും ആറും സര്‍വ്വീസുകളാണ് നടത്തുക. ബംഗ്ലാദേശ്, ഫിലിപ്പിയന്‍സ് , മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലുള്ളവരെയും മടക്കി എത്തിക്കും. എയർ ഇന്ത്യ എക്സ്പ്രസിനാണ് കേരളത്തിലേക്കുള്ള സർവ്വീസിന്റെ ചുമതല. മടക്കത്തിന് തയാറെടുക്കുന്ന പ്രവാസികള്‍ എംബസികളുമായി സമ്പര്‍ക്കത്തിലിരിക്കണമെന്ന് വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
സംസ്ഥാനത്തെ എട്ട് ജില്ലകള്‍ കോവിഡ് മുക്തമായി, ഇന്ന് പുതിയ കേസുകള്‍ ഒന്നുമില്ല, ഏഴ് പേര് രോഗമുക്തി നേടി
ദൈവദശകം പാരായണം, അര്‍ത്ഥതലത്തില്‍ നിന്നും അനുഭവ തലത്തിലേക്ക്: ബ്രഹ്മശ്രീ ത്രിരത്ന തീര്‍ത്ഥസ്വാമികള്‍
ഡാളസ് കൗണ്ടിയില്‍ തുടര്‍ച്ചയായി മൂന്നാം ദിനവും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്
കൊറോണ ചികിത്സയ്ക്കായി ഗംഗാ ജലത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഐസിഎംആര്‍ നിരസിച്ചു
ജോര്‍ജ്ജ് മുത്തലത്ത് (69) ന്യൂയോര്‍ക്കില്‍ നിര്യാതനായി
കോവിഡ്-19: കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ വഴി ആദ്യത്തെ അഞ്ചു ദിവസം 2150 പേരെത്തും, കണ്ണൂരില്‍ ആരേയും ഇറക്കില്ലെന്ന് മുഖ്യമന്ത്രി
ധനമന്ത്രി ദുരിതാശ്വാസ പാക്കേജിന്റെ രൂപരേഖ തയ്യാറാക്കി, എംഎസ്എംഇ, എന്‍ബിഎഫ്സി എന്നിവയ്ക്ക് സഹായം പ്രഖ്യാപിച്ചു
കോവിഡ്-19നേക്കാള്‍ പ്രഹരശേഷിയുള്ള സാംക്രമിക വൈറസിനെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
കൊറോണ വൈറസ്: ഇന്ത്യയില്‍ 1,694 പേര് മരിച്ചു, 2,958 പുതിയ കേസുകള്‍ കണ്ടെത്തി
മെയ് പതിമൂന്നു മുതല്‍ കള്ളുഷാപ്പുകള്‍ തുറക്കും
യുഎസ് സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കുന്നതിലൂടെ കൂടുതല്‍ ജീവന് നഷ്ടപ്പെടുമെന്ന് ട്രംപ് സമ്മതിച്ചു
മക്ഡോണള്സും മലയാളിയും
ഫെഡറല്‍ നിര്‍ദ്ദേശം അവഗണിച്ചു സംസ്ഥാനങ്ങള്‍ തുറക്കുന്നു, ന്യൂജേഴ്സി അടഞ്ഞു തന്നെ
കണക്കുകൂട്ടലുകള്‍ തെറ്റുന്നു, രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ ദിനംപ്രതി കൂടുന്നു, രോഗികളുടെ എണ്ണം 67,000 കവിഞ്ഞു
വിശാഖപട്ടണത്ത് വാതകച്ചോര്‍ച്ച; ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് മരണം; നിരവധിപ്പേര്‍ ആശുപത്രിയില്‍
തോമസ് ഏബ്രഹാം (ബേബി-66) ന്യൂജെഴ്സിയില്‍ നിര്യാതനായി
സഹനത്തിന്റെ പാതയില്‍ സധൈര്യം മുന്നേറുവാന്‍ ദൈവീകശക്തി അനിവാര്യം: ഫിലക്സിനോസ് എപ്പിസ്കോപ്പ
മാതൃദിനം വ്യത്യസ്ഥമായി ആഘോഷിച്ച് കെസിസിഎന്‍സി, അനുഗ്രഹാശിസ്സുകളുമായി പ്രമുഖര്‍
നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
പ്രത്യേക പദവി നീക്കം ചെയ്ത കശ്മീരില്‍ നടന്ന അക്രമങ്ങളുടെ ചിത്രങ്ങളെടുത്ത അസ്സോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫർമാർക്ക് 2020ലെ പുലിറ്റ്സർ സമ്മാനം
സര്‍ക്കാര്‍ തീരുമാനം പ്രശ്നമല്ല, മെയ് 31 മുതല്‍ ചര്‍ച്ചുകള്‍ ആരാധനയ്ക്കായി തുറക്കുമെന്ന് കാലിഫോര്‍ണിയ പാസ്റ്റര്‍മാര്‍
ക്വാറന്റൈനിലുള്ള പ്രവാസികളുടെ വീടിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിക്കാനുള്ള നീക്കം അപലപനീയം: പിഎംഎഫ്
Leave a Reply