Flash News

ദൈവം ജനനേന്ദ്രിയം ബലിയായി ചോദിച്ചു, അയാള്‍ അറുത്തു കൊടുത്തു

May 6, 2020

Knife-320x180ഗ്വാളിയോര്‍: ദൈവം സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് തന്റെ ജനനേന്ദ്രിയം ബലിയായി നല്‍കാന്‍ ആവശ്യപ്പെട്ടെന്ന് പറഞ്ഞ യുവാവ് സ്വന്തം ജനനേന്ദ്രിയം അറുത്തെടുത്ത സംഭവം ഗ്വാളിയോറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുപത്തഞ്ചുകാരനായ കൊലക്കേസ് പ്രതിയാണ് ഈ കൃത്യം ചെയ്തത്. ജയിലിനുള്ളില്‍ വച്ച് സ്വന്തം ജനനേന്ദ്രിയം അറുത്തെടുത്ത് ദൈവത്തിന് സമര്‍പ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് വിഷ്ണുകുമാര്‍ എന്ന യുവാവ് ജനനേന്ദ്രിയം മുറിച്ചത്.

ജയിലിലെ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് ഇയാള്‍ കൃത്യം നടത്തിയത്. അതീവ ഗുരുതരാവസ്ഥയില്‍ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ദൈവം സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട് ജനനേന്ദ്രിയം ബലിയായി ആവശ്യപ്പെടുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. 2018 മുതല്‍ ഇയാള്‍ ജയിലില്‍ കഴിയുകയാണ്. കരച്ചില്‍ കേട്ട് ഓടിയെത്തിയ സഹടതവുകാരാണ് വിവരം അധികൃതരെ അറിയിച്ചത്. രക്തത്തില്‍ കുളിച്ചുകിടന്ന ഇയാളെ ജയില്‍ അധികൃതര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top