കോവിഡിന്‍റെ മറവില്‍ സംഘ്പരിവാര്‍ മുസ്ലിം വേട്ട: ‘പ്രതിഷേധ ദിനം’ തീര്‍ത്ത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍

IMG-20200506-WA0102
മാസ് മെയ്‌ലിംഗിന്റെ ജില്ലാതല ഉദ്ഘാടനം പ്രസിഡന്‍റ് നവാഫ് പത്തിരിപ്പാല നിര്‍വഹിക്കുന്നു

പാലക്കാട്: കോവിഡിന്‍റെ മറവില്‍ പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സാമൂഹിക പ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥി നേതാക്കളെയും ദല്‍ഹി പോലീസിനെ വെച്ച് തുറങ്കലിലടച്ച് യു.എ.പി.എ ചുമത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ബുധനാഴ്ച പ്രതിഷേധ ദിനം ആചരിച്ചു.

ദല്‍ഹിയിലെ മുസ്ലിം വേട്ടക്കെതിരെ രാവിലെ 10 മണി മുതല്‍ പ്രവര്‍ത്തകര്‍ വീടകങ്ങള്‍ പ്രക്ഷുബ്ധമാക്കി. ദല്‍ഹി പോലീസ് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തു. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ജില്ലയിലെ എം.പിമാര്‍ക്ക് ഇ മെയില്‍ അയച്ചു. മാസ് മെയ്‌ലിംഗിന്റെ ജില്ലാതല ഉദ്ഘാടനം പ്രസിഡന്‍റ് നവാഫ് പത്തിരിപ്പാല നിര്‍വഹിച്ചു. രാത്രി 10 മണി വരെ നീണ്ടു നില്‍ക്കുന്ന വ്യത്യസ്ത പരിപാടികള്‍ പ്രവര്‍ത്തകര്‍ വീടുകളില്‍ സംഘടിപ്പിച്ചു.

രാത്രി മെഴുകുതിരി വെട്ടം തെളിയിച്ച് ഭരണകൂട അമിധാതികാരത്തിനെതിരെ പ്രവര്‍ത്തകര്‍ വീടുകളില്‍ പ്രക്ഷോഭ ശബ്ദം മുഴക്കി.


Print Friendly, PDF & Email

Related News

Leave a Comment