തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൊവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. അതേസമയം 7 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. കോട്ടയത്ത് ആറ് പേരും പത്തനംതിട്ടയില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 502 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 14,670 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 268 പേര് ആശുപത്രികളിലാണ്. ഇന്ന് 58 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാനത്തെ ആറ് ജില്ലകളില്‍ മാത്രമാണ് നിലവില്‍ കൊവിഡ് രോഗികളുള്ളത്. എട്ട് ജില്ലകള്‍ കൊവിഡ് മുക്തമായിട്ടുണ്ട്. പുതിയ ഹോട്സ്പോട്ടുകള്‍ ഇല്ലാത്തതും സംസ്ഥാനത്തിന് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ലോക്ക്ഡൗണ്‍ മൂലം വിദേശരാജ്യങ്ങളില്‍ പെട്ടുപോയ കേരളീയര്‍ നാളെ മുതല്‍ കേരളത്തിലെത്തും. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും സൗദിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്കുമാണ് നാളെ പ്രവാസികള്‍ എത്തുന്നത്.
മടങ്ങിയെത്തുന്നവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ വലിയ കരുതലാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വരുന്നവര്‍ താമസസ്ഥലം മുതല്‍ യാത്രാവേളയിലുടനീളം ജാഗ്രത പുലര്‍ത്തണം. വിമാനത്താവളം മുതല്‍ ജാഗ്രത വേണം. അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
രാജ്യത്ത് പലയിടങ്ങളിലും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങിക്കിടക്കുന്നു. ഡല്‍ഹി ജാമിയ സര്‍വ്വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികളോട് ആ മാസം 15ന് മുമ്പ് ഹോസ്റ്റലുകള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിരീക്ഷണ കേന്ദ്രങ്ങള്‍ ആക്കാന്‍ വേണ്ടിയാണിത്. അവിടെ പെണ്‍കുട്ടികള്‍ അടക്കം 40 വിദ്യാര്‍ത്ഥികളുണ്ട്. ഇവരുള്‍പ്പെടെ ഡല്‍ഹി, പഞ്ചാബ്, ഹിമാചല്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ കാരണം കുടങ്ങിയ വിദ്യാര്‍ത്ഥികളെ കേരളത്തില്‍ എത്തിക്കാനുള്ള ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കൊറോണ വൈറസ്: ഇന്ത്യയില്‍ 1,694 പേര് മരിച്ചു, 2,958 പുതിയ കേസുകള്‍ കണ്ടെത്തി
കഞ്ചാവ് വില്പനക്കാരില് നിന്ന് പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു; മാനന്തവാടി പോലീസ് സ്റ്റേഷന് അണുവിമുക്തമാക്കുന്നു
കണക്കുകൂട്ടലുകള്‍ തെറ്റുന്നു, രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ ദിനംപ്രതി കൂടുന്നു, രോഗികളുടെ എണ്ണം 67,000 കവിഞ്ഞു
होम्योपैथी में है Covid-19 से बचने का इलाज, तेजी से बढ़ी डिमांड
കോവിഡ്-19 പേള്‍ ഹാര്‍ബറിനേക്കാള്‍ ഭയാനകമാണെന്ന് ട്രംപ്
അമേരിക്കയില്‍ കൊറോണ വൈറസ് വ്യാപനം വര്‍ദ്ധിക്കുന്നു
മെയ് പതിമൂന്നു മുതല്‍ കള്ളുഷാപ്പുകള്‍ തുറക്കും
ഡ്രൈവ് ബൈ കുമ്പസാരവും ഡ്രൈവ് ഇന്‍ സിനിമയും
ഡാളസ് കൗണ്ടിയില്‍ തുടര്‍ച്ചയായി മൂന്നാം ദിനവും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്
യുഎസ് സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കുന്നതിലൂടെ കൂടുതല്‍ ജീവന് നഷ്ടപ്പെടുമെന്ന് ട്രംപ് സമ്മതിച്ചു
കോവിഡ്-19: കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ വഴി ആദ്യത്തെ അഞ്ചു ദിവസം 2150 പേരെത്തും, കണ്ണൂരില്‍ ആരേയും ഇറക്കില്ലെന്ന് മുഖ്യമന്ത്രി
കോവിഡ്-19: റഷ്യയില്‍ മൂന്നു ദിവസം കൊണ്ട് പതിനായിരത്തിലധികം കേസുകള്‍ വര്‍ദ്ധിച്ചു
കൊവിഡ്-19 അണുബാധ കേസുകള്‍ ഇന്ത്യയില്‍ 90,000 കടക്കുന്നു, അഞ്ച് നഗരങ്ങളിലായി 46,000 രോഗികള്‍
ചൈനയില്‍ 15 പുതിയ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
കോവിഡ്-19: ലോകത്തൊട്ടാകെ മരണ സംഖ്യ 300,000 കവിഞ്ഞു, അമേരിക്കയും യുകെയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുടനീളം കൊവിഡ്-19; ലെസോത്തോയില്‍ അണുബാധ കേസ് ഉയര്‍ന്നു
കൊറോണ വൈറസ്: ഇന്ത്യയില്‍ മരണസംഖ്യ 2500 കവിഞ്ഞു
സംസ്ഥാനത്ത് കോവിഡ്-19 വീണ്ടും പിടിമുറുക്കുന്നു, ഇനിയുള്ള കാലം ജാഗ്രതയോടെ ജീവിക്കണമെന്ന് മുഖ്യമന്ത്രി
കുട്ടികളില്‍ കൊറോണ വൈറസ്: ജൂണ്‍ മാസം പ്രതിദിനം ആറായിരം കുട്ടികള്‍ വരെ മരിക്കാന്‍ സാധ്യതയെന്ന് യൂണിസെഫ്
ക്വാറന്റൈനിലുള്ള പ്രവാസികളുടെ വീടിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിക്കാനുള്ള നീക്കം അപലപനീയം: പിഎംഎഫ്
കോറോണ വൈറസ് ഭീഷണി ഒരിക്കലും അവസാനിക്കില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കോവിഡ്-19: യു എസില്‍ 24 മണിക്കൂറിനുള്ളില്‍ 1813 മരണം, സ്കൂളുകള്‍ ഉടന്‍ തുറക്കും
കൊറോണ വൈറസും അണുനാശക ടണലും
ഫെയ്സ്ബുക്കിനും ഗൂഗിളിനും പുറകെ ട്വിറ്ററും; ജീവനക്കാര്‍ക്ക് വീട്ടിലിരുന്നും ജോലി ചെയ്യാം
Leave a Reply