- Malayalam Daily News - https://www.malayalamdailynews.com -

മെയ് പതിമൂന്നു മുതല്‍ കള്ളുഷാപ്പുകള്‍ തുറക്കും

85_bigതിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കള്ളുഷാപ്പുകള്‍ ഈ മാസം 13 മുതല്‍ പ്രര്‍ത്തിച്ച് തുടങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചെത്ത് തൊഴിലാളികളെ സംരക്ഷിക്കാന്‍ വേണ്ടിയാണിത്. കള്ള് ഉല്‍പ്പാദനം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ടെന്നും തെങ്ങൊരുക്കാന്‍ നേരത്തെ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നൊക്കെ മദ്യ ഷാപ്പുകള്‍ തുറന്നപ്പോഴുണ്ടായ പ്രശ്‌നം നമ്മള്‍ കണ്ടതാണ്. അത് ഇവിടെയുണ്ടാകാന്‍ പാടില്ല എന്നുള്ളതുകൊണ്ടാണ് വൈകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തെങ്ങൊരുക്കാന്‍ നേരത്തെ അനുമതി നല്‍കിയിട്ടുള്ളതിനാല്‍ അതിപ്പോള്‍ കള്ളായിട്ടുണ്ടാകും. ഷാപ്പിലെത്തിയില്ലെങ്കില്‍ പ്രശ്‌നമാകും. കള്ളുഷാപ്പുകളില്‍ ഇരുന്ന് കഴിക്കാനുള്ള സൗകര്യമുണ്ടാവുമോ എന്ന കാര്യം ആലോചിക്കാം. കള്ള് ചെത്ത് എക്‌സൈസ് സമ്മതിക്കുന്നില്ലെന്ന കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ വഴിയുള്ള മദ്യവില്‍പ്പനയെക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ല. എന്താണ് വേണ്ടതെന്ന് പിന്നീട് തീരുമാനിക്കാമെന്നും അദ്ദേഹം അറിയിച്ചു.



Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]