Flash News

ഇന്ന് നിങ്ങള്‍ക്ക് (നക്ഷത്രഫലം മെയ് 6, 2020)

May 6, 2020

rob-astrologyഅശ്വതി: കഴിവിന്‍റെ പരമാവധി പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാകും. ഗൃഹപ്രവേശനച്ചടങ്ങ് നിര്‍വഹിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും.

ഭരണി: ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. മനസിന് സ്വസ്ഥത കുറയും. പകര്‍ച്ചവ്യാധി പിടിപെടും.

കാര്‍ത്തിക: സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. വ്യവസ്ഥകള്‍ പാലിക്കും. കുടുംബത്തില്‍ സമാധാനമുണ്ടാകും. കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വാത്മനാ സഹകരിക്കും.

രോഹിണി: അനാവശ്യചെലവുകള്‍ നിയന്ത്രിക്കണം.  നിസ്സാര കാര്യങ്ങള്‍ക്കുള്ള ദുര്‍വാശി ഒഴിവാക്കണം. ഔദ്യോഗികമായി മാനസികസമ്മർദം വർധിക്കും.

മകയിരം: ദാമ്പത്യസൗഖ്യവും ഉണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും. മനസാന്നിധ്യത്താല്‍ അഭീഷ്ടകാര്യങ്ങള്‍ വിജയിക്കും. സാഹിത്യരചന‌ക്ക് അംഗീകാരം ലഭിക്കും.

തിരുവാതിര: ഔദ്യോഗികമായി യാത്രവേണ്ടിവരും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. സങ്കീര്‍ണ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തും.

പുണര്‍തം: അവധിയെടുത്ത് ആരാധനാലയദര്‍ശനം നടത്താനിടവരും. ആത്മവിശ്വാസവും കാര്യനിര്‍വഹണശക്തിയും വർധിക്കും. ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിനു ചേരാന്‍ സാധിക്കും.

പൂയ്യം: ആശയവിനിമയങ്ങളില്‍ ശ്രദ്ധിക്കണം. മംഗളകർമങ്ങളില്‍ പങ്കെടുക്കും. നല്ല ശീലങ്ങള്‍ ജീവിതത്തിലേക്കു പകർത്താന്‍ തയാറാകും. മനസന്തോഷം ഉണ്ടാകും.

ആയില്യം: ധര്‍മ്മപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും സര്‍വ്വാത്മനാ സഹകരിക്കും. വാഹനം മാറ്റിവാങ്ങാന്‍ തീരുമാനിക്കും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധയുണ്ടാകും.

മകം: മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കും. ബന്ധുഗൃഹത്തിലേക്ക് വിരുന്നുപോകും. ക്രയവിക്രയങ്ങളില്‍ വിജയിക്കും.

പൂരം: ബാധ്യതകള്‍ തീർക്കാന്‍ ഭൂമിവിൽക്കാന്‍ ധാരണയാകും. സ്വന്തം ചുമതലകള്‍ മറ്റൊരാളെ ഏൽപ്പിച്ചാല്‍ അബദ്ധമാകും. വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച വന്നുചേരും.

ഉത്രം: കുടുംബത്തില്‍ സമാധാനമുണ്ടാകും. സുഖഭക്ഷണവും സുഖസുഷുപ്തിയും ഉണ്ടാകും. പുതിയ പ്രവര്‍ത്തനങ്ങളെപ്പറ്റി ചര്‍ച്ചചെയ്യും. മംഗളവേളയില്‍ പങ്കെടുക്കും.

അത്തം: കാര്യനിർവഹണശക്തി വർധിക്കും. സ്വയംഭരണാധികാരം ലഭിക്കും. അഭിപ്രായവ്യത്യാസം പരിഹരിക്കാന്‍ സാധിക്കും. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

ചിത്തിര: വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. ആഗ്രഹസാഫല്യത്താല്‍ ആത്മസംതൃപ്തിയുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും.

ചോതി: ഓര്‍മ്മശക്തി കുറയും. മിഥ്യാഭ്രമം ഉണ്ടാകും. വിപണനങ്ങളില്‍ ഉണര്‍വ്വ് ഉണ്ടാകും. അവ്യക്തമായ പണമിടപാടില്‍ നിന്നും പിന്മാറുകയാണ് നല്ലത്.

വിശാഖം: അവ്യക്തമായ പണമിടപാടില്‍ നിന്നും പിന്മാറും. വഴുക്കിവീഴാതെ സൂക്ഷിക്കണം. അസുഖമുണ്ടോയെന്ന അനാവശ്യതോന്നല്‍ ഒഴിവാക്കണം.

അനിഴം: ഗൃഹത്തിന്‍റെ അറ്റകുറ്റപണികള്‍ തുടങ്ങിവെക്കും. പ്രവര്‍ത്തനക്ഷമതയുള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. സേവനസാമര്‍ത്ഥ്യത്താല്‍ ഉദ്ദിഷ്ടകാര്യങ്ങള്‍ വിജയിക്കും.

തൃക്കേട്ട: സഹോദരസുഹൃത്സഹായമുണ്ടാകും. നിന്ദാശീലം ഉപേക്ഷിക്കണം. മനോധൈര്യം കുറയും. വാഹന ഉപയോഗം ഉപേക്ഷിക്കുകയാണ് നല്ലത്.

മൂലം: കടം കൊടുക്കരുത്, ജാമ്യം നില്‍ക്കരുത്. മദ്ധ്യസ്ഥതക്കു പോകരുത്. വിഷമഘട്ടങ്ങളെ തരണം ചെയ്യാന്‍ സുഹൃത്സഹായം തേടും. നിന്ദാശീലം ഉപേക്ഷിക്കണം.

പൂരാടം: പുതിയ കരാറുജോലികള്‍ ഏറ്റെടുക്കും. സാമ്പത്തിക നീക്കിയിരുപ്പ് ഉണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും. പ്രതീക്ഷിച്ച ലാഭമുണ്ടാകയാല്‍ ഭൂമിവിൽക്കാനിടവരും.

ഉത്രാടം: ബന്ധുവിന്‍റെ അകാലവിയോഗത്തില്‍ അതീവദുഃഖമനുഭവപ്പെടും. ചര്‍ച്ചകള്‍ക്ക് പൂര്‍ണത ഉണ്ടാവുകയില്ല. ഓര്‍മ്മശക്തി കുറയും. അധികച്ചെലവു നിയന്ത്രിക്കും.

തിരുവോണം: വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. ഭാരവാഹിത്വം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാകും. ജാമ്യം നില്‍ക്കരുത്. വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം.

അവിട്ടം: വർധിച്ചുവരുന്ന ചുമതലകള്‍ ഏറ്റെടുക്കും. പ്രവര്‍ത്തനശൈലിയില്‍ പുതിയ ആശയങ്ങള്‍ അവലംബിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും.

ചതയം: മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. സുരക്ഷാപദ്ധതികളില്‍ പണം മുടക്കും. പൊതുജനപ്രവര്‍ത്തനങ്ങളില്‍ ജനപിന്തുണ ലഭിക്കും.

പൂരോരുട്ടാതി: ഔദ്യോഗികമായി അര്‍ഹമായ സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ നിയമസഹായം തേടും. നടപടിക്രമങ്ങളില്‍ അപാകതകളുണ്ടാവാതെ ശ്രദ്ധിക്കണം.

ഉത്രട്ടാതി: സുപരിചിതമായ മേഖലകളില്‍ പണം മുടക്കും. ഉദ്യോഗം ഉപേക്ഷിച്ച് വ്യാപാരം തുടങ്ങാന്‍ തീരുമാനിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യഐക്യതയും ഉണ്ടാകും.

രേവതി: സൗമ്യസമീപനം സര്‍വ്വകാര്യവിജയത്തിനു വഴിയൊരുക്കും. വിതരണമേഖലയില്‍ ഉണര്‍വ്വ് ഉണ്ടാകും. പ്രവര്‍ത്തനശൈലിയില്‍ മാറ്റങ്ങള്‍ക്കു തയാറാകും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top