Flash News

അമേരിക്കയില്‍ കൊറോണ വൈറസ് വ്യാപനം വര്‍ദ്ധിക്കുന്നു

May 6, 2020

dfsadffasന്യൂയോര്‍ക്ക്: ആഗോള പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിനായി ന്യൂയോര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനിടയില്‍ മറ്റു സംസ്ഥാനങ്ങള്‍ കോവിഡ്-19 മഹാമാരിയെ നേരിടാന്‍ തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നതെന്ന് ഡാറ്റ കാണിക്കുന്നു. ന്യൂയോര്‍ക്ക് ഒഴികെ യുഎസിലെ മറ്റ് സംസ്ഥാനങ്ങളില്‍ അണുബാധയുടെ തോത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ ഡാറ്റ പ്രകാരം 20,000ത്തിലധികം പേര്‍ എല്ലാ ദിവസവും രോഗബാധിതരാകുന്നതായി കാണുന്നു. അവരില്‍ ആയിരത്തിലധികം പേര്‍ എല്ലാ ദിവസവും മരിക്കുകയും ചെയ്യുന്നു.

പകര്‍ച്ചവ്യാധി നിരക്ക് കുറയ്ക്കാന്‍ ആളുകള്‍ സഹകരിക്കാത്തതു കാരണം നിരവധി സ്ഥലങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാരണം ആളുകള്‍ക്ക് ഇപ്പോള്‍ ബിസിനസ്സുകളിലേക്ക് തിരിച്ചുപോകാനുള്ള അനുവാദം തന്നെ.

‘തെറ്റായ ഒരു നീക്കവും നടത്തരുത്. ഈ അണുബാധ ഇപ്പോഴും നമ്മുടെ കമ്മ്യൂണിറ്റിയില്‍ പടരുന്നുണ്ട്, ഒരുപക്ഷേ മുമ്പത്തെ ആഴ്ചകളേക്കാള്‍ വേഗത്തില്‍ പടരുന്നുണ്ട്,’ കന്‍സാസിലെ ഷാവ്നി കൗണ്ടി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ലിന്‍ഡ ഓച്ച് പറയുന്നു.

ന്യൂയോര്‍ക്കിലാണ് അമേരിക്കയില്‍ വെച്ച് ഏറ്റവും കൂടുതല്‍ കൊവിഡ്-19 ബാധിച്ചത്. രാജ്യത്തെ മൊത്തം മരണങ്ങളില്‍ മൂന്നിലൊരു ഭാഗം പേരും ന്യൂയോര്‍ക്കിലാണ്. ലോക്ക്ഡൗണ്‍ ഇപ്പോഴും ന്യൂയോര്‍ക്കില്‍ തുടരുന്നുണ്ട്.

അയോവയിലും കന്‍സാസിലും അണുബാധ കേസുകളുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടും ആയിരക്കണക്കിന് ആളുകള്‍ മരിച്ചിട്ടും ചില യുഎസ് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചത് ആശങ്കകള്‍ ഉയര്‍ത്തുന്നു.

വാഷിംഗ്ടണില്‍, സുപ്രീം കോടതി വീഡിയോ കോണ്‍ഫറന്‍സിലൂടെ വാദങ്ങള്‍ കേള്‍ക്കുകയും ലോകമെമ്പാടും ആദ്യമായി ഇത് കേള്‍ക്കാന്‍ അനുവദിക്കുകയും ചെയ്തു. മാര്‍ച്ചിന് ശേഷം ആദ്യമായി സെനറ്റ് യോഗം ചേര്‍ന്നു. പുതിയ ദുരിതാശ്വാസ പാക്കേജിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ല.

സൗത്ത് ഡക്കോട്ടയിലെ പന്നിയിറച്ചി സംസ്കരണ പ്ലാന്‍റ് വീണ്ടും തുറക്കാന്‍ നടപടികള്‍ സ്വീകരിച്ചു. 800 ലധികം തൊഴിലാളികള്‍ക്ക് ഇവിടെ വൈറസ് ബാധയുണ്ടായി. ചില വ്യവസായ നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം അറിയിച്ചു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top