ന്യൂയോർക്ക്:- ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട അക്രമ പരമ്പരകളുടെ ചിത്രങ്ങളെടുത്ത അസ്സോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫർമാരായ ഡർ യസ്സിൻ മുക്തര്‍ ഖാൻ, ചെന്നൈ ആനന്ദ് എന്നിവർ 2020ലെ ഫീച്ചർ ഫോട്ടോഗ്രാഫിക്കുള്ള പുലിറ്റ്സർ സമ്മാനത്തിന് അർഹരായി.
മെയ് നാലിന ഫോട്ടോഗ്രാഫർ യസ്സിൻ അയച്ച ഇ-മെയിലിലാണ് കശ്മീരിൽ ചിത്രങ്ങൾ പകർത്തുന്നതിന് അനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങൾ വിശദീകരിച്ചിരിക്കുന്നത്.
കശ്മീരിലിലെ വലിയ സിറ്റിയായ ശ്രീനഗറിൽ നിന്നുള്ള യസ്സിനും ഖാനും ജമ്മു ഡിസ്ട്രിക്ടിലുള്ള ആനന്ദും തങ്ങൾക്ക് ലഭിച്ച അംഗീകാരത്തിന്റെ സന്തോഷം പങ്കുവച്ചു. അസോസിയേറ്റഡ് പ്രസിനു ലഭിച്ചത് വിലമതിക്കാനാവാത്ത സമ്മാനമാണെന്ന് സി.ഇ ഒയും പ്രസിഡന്റുമായ ഗാരി പ്രൂയ്റ്റ് പറഞ്ഞു. പ്രസ് ഫോട്ടോഗ്രാഫർമാരെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
ജമ്മു കശ്മീരിൽ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളുടെ യഥാർത്ഥ ചിത്രം ലോകത്തിന് വെളിപ്പെടുത്തി കൊടുക്കാൻ ഇവർ ജീവൻ പോലും പണയം വച്ചിട്ടാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങൾ ഡൽഹി എ.പി. ആസ്ഥാനത്ത് എത്തിക്കുന്നതിനു നടത്തിയ ഭഗീരഥ പ്രയത്നങ്ങളെ യസ്സിൻ തന്റെ ഇ-മെയിലിൽ വിശദീകരിച്ചിട്ടുണ്ട്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply