Flash News
കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****    ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി   ****   

ഫിലാഡൽഫിയയിൽ നിര്യാതനായ റവ. എം. ജോണിന്റെ അനുസ്മരണവും ഒന്നാം ഭാഗ ശുശ്രുഷയും ഇന്ന് വൈകിട്ട്

May 7, 2020 , ഷാജി രാമപുരം

Rev. John1ന്യൂയോർക്ക്: മാർത്തോമ്മ സഭയിലെ സീനിയർ വൈദികനും മിഷനറിയും, ഫിലഡൽഫിയ ക്രിസ്തോസ് മാർത്തോമ്മ ഇടവാംഗവുമായ കൊട്ടാരക്കര കല്ലുപറമ്പിൽ റവ. എം ജോണിന്റെ (87) സംസ്കാര ശുശ്രൂഷയോടനുബന്ധിച്ചുള്ള അനുസ്മരണ ശുശ്രുഷയും, ഒന്നാം ഭാഗ ശുശ്രുഷയും ഇന്ന് (വ്യാഴം) ന്യൂയോർക്ക് സമയം വൈകിട്ട് 7.30 ന് നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസിന്റെ നേതൃത്വത്തിൽ സൂം കോൺഫറൻസിലൂടെ (zoom conference call) നടത്തപ്പെടുന്നു. (Zoom Meeting ID 870 8053 2881, Password: 031840).

കൊട്ടാരക്കര – പുനലൂർ ഭദ്രാസനാധിപൻ ബിഷപ് ഡോ. യുയാക്കിം മാർ കൂറിലോസ്, മാർത്തോമ്മ സഭാ സെക്രട്ടറി റവ.കെ.ജി ജോസഫ് അനേക വൈദികർ, ആത്മായ നേതാക്കൾ തുടങ്ങിയവർ ശുശ്രൂഷയിൽ പങ്കെടുക്കുന്നു.

സംസ്കാരത്തോടനുബന്ധിച്ചുള്ള രണ്ടും, മൂന്നും ഭാഗ ശുശ്രുഷകൾ മെയ് 8 വെള്ളിയാഴ്ച ന്യൂയോർക്ക് സമയം വൈകീട്ട് 5 ന് ഫിലഡൽഫിയയിലെ ലാംബ് ഫ്യൂണറൽ ഹോമിൽ (101 Bayberry Road, Huntington Valley, PA 19006) വെച്ച് ഫിലഡൽഫിയ സെന്ററിൽ ഉള്ള വൈദികരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്.

മെയ് 9 ശനിയാഴ്ച ന്യൂയോർക്ക് സമയം ഉച്ചക്ക് 12 മണിക്ക് നാലാം ഭാഗ സംസ്കാര ശുശ്രുഷ ഫിലഡൽഫിയ ക്രിസ്തോസ് മാർത്തോമ്മ പള്ളിയിൽ വെച്ച് ബിഷപ് ഡോ. ഐസക്ക് മാർ ഫിലക്സിനോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതും തുടർന്ന് ഫോറസ്ററ് ഹിൽസ് സെമിത്തേരിയിൽ (25 Byberry Road, Huntingdon Valley, PA 19006) സംസ്കരിക്കുന്നതാണ്.

‘സുഹൃത്ത് അച്ചൻ’ എന്ന പേരിൽ മാർത്തോമ്മക്കാര്‍ക്കിടയിൽ അറിയപ്പെടുന്ന റവ. എം. ജോണിന്റെ ജീവിതം കോവിഡ് എന്ന മഹാമാരിയാണ് തട്ടിയെടുത്തത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിന് അനുസരിച്ചിട്ടുള്ള നിയമങ്ങൾക്ക് വിധേയമായിരിക്കും സംസ്കാര ചടങ്ങുകൾ നടത്തപ്പെടുക എന്ന് ഭദ്രാസന സെക്രട്ടറി റവ. മനോജ് ഇടിക്കുള അറിയിച്ചു.

വെള്ളിയാഴ്ചത്തെയും, ശനിയാഴ്ചത്തെയും ശുശ്രുഷകൾ www.sumodjacobphotography. com/Live എന്ന വെബ് സൈറ്റിലും, അബ്ബാ ന്യൂസിലും തത്സമയം ദർശിക്കാവുന്നതാണ്.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top