ഡിട്രോയിറ്റ്: മിഷിഗണിലെ ലിവോണിയ സിറ്റിയിലെ ബ്ലെസ്ഡ് വിർജിൻ മേരി ഫെലീഷ്യൻ കോൺവെന്റിൽ കോവിഡ് ബാധിച്ച് 7 കന്യാസ്ത്രീകൾ മരിച്ചു. ഇവിടെ 4 കന്യാസ്ത്രീകൾ കൂടി മറ്റ് അസുഖങ്ങൾ കാരണം മരിച്ചിരുന്നു അങ്ങനെ ഒരേ കോൺവെന്റിൽ പതിനൊന്നു കന്യാസ്ത്രീകൾക്കാണ് ജീവൻ നഷ്ടമായത്.
ലിവോണിയ കോൺവെന്റിൽ 56 കന്യാസ്ത്രീകളെയാണ് പാർപ്പിച്ചിരുന്നത്. 94000-ളം റെസിഡന്റ്സ് ഉള്ള മിഷിഗണിലെ ലിവോണിയ സിറ്റിയിൽ 129 പേർ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചു. മിഷിഗണിലെ വെയ്ൻ കൗണ്ടി കണക്കുപ്രകരം ഡിട്രോയിറ്റ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ലിവോണിയ സിറ്റിയിലാണ്. കൂടൂതൽ സീനിയർ ആളുകൾ പാർക്കുന്നതും ഒപ്പം നഴ്സിങ് ഹോമുകൾ ധാരാളം ഉള്ളതുമാണ് മരണ നിരക്ക് കൂടുവാൻ കാരണമെന്ന് ലിവോണിയ മേയർ മൊറീൻ മില്ലർ ബ്രോസ്നൻ പറഞ്ഞു.
അമേരിക്കയിലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കോവിഡ് മൂലം മരിച്ച സിറ്റികളിൽ ഒന്നാണ് മിഷിഗണിലെ ഡിട്രോയിറ്റ്. പതിറ്റാണ്ടുകളായി ലിവോണിയ സിറ്റിയിൽ പ്രവർത്തിക്കുന്ന ഫെലീഷ്യൻ സിസ്റ്റേഴ്സ് നിരവധി സ്ഥാപനങ്ങൾ ഇവിടെ സ്ഥാപിച്ചു. സെന്റ് മേരി മേഴ്സി ഹോസ്പിറ്റൽ, മഡോണ യൂണിവേഴ്സിറ്റി, എൻജെല ഹോസ്പിസ്, മേരിവുഡ് നഴ്സിംഗ് കെയർ സെന്റർ എന്നീ സ്ഥാപനങ്ങളോടൊപ്പം നിരവധി മെഡിക്കൽ സെന്റർ പ്രായമായവർക്കുള്ള നഴ്സിങ് സെന്ററുകൾ എന്നിവയും ഫെലീഷ്യൻ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
ഈ മഹാമാരിയുടെ കാലത്തു മരണപ്പെട്ട സിസ്റ്റർ വിക്ടോറിയ മേരി ഇൻഡിക് (69), സിസ്റ്റർ മേരി ലൂയിസ വാവരസയണിൿ (99), സിസ്റ്റർ സെലിൻ മേരി ലെസിൻസ്കി (92), സിസ്റ്റർ മേരി ഈസ്റ്റല്ലേ പ്രിന്റ്സ് (95), തോമസ് മേരി വഡോസ്കി (73), സിസ്റ്റർ മേരി പട്രീഷ്യ പയസ്സ്യാൻസ്കി (93), സിസ്റ്റർ മേരി ക്ലാരൻസ് ബോർക്കോസ്കി (83), സിസ്റ്റർ റോസ് മേരി വോളക്(86), സിസ്റ്റർ മേരി ജാനിസ് സോൽകൗസ്കി (86), സിസ്റ്റർ മേരി ആലിസ് ആൻ ഗ്രാഡോസ്കി (73), സിസ്റ്റർ മേരി മാർട്ടിനെസ് റോസിക് (87) എന്നിവരുടെ വേർപാടിൽ കോൺവെന്റ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഇവർ സമൂഹത്തിനു ചെയ്ത സേവനങ്ങൾ എന്നും സ്മരിക്കപ്പെടും.
അലൻ ചെന്നിത്തല
Print This Post
To toggle between English & Malayalam Press CTRL+g
Read More
കോവിഡ്-19: ആഫിക്കയില്‍ 190,000 വരെ മരണപ്പെടാമെന്ന് ലോകാരോഗ്യ സംഘടന
ഡാളസ് കൗണ്ടിയില്‍ കോവിഡ് -19 പോസിറ്റീവ് കേസ്സുകള്‍ 5000 കവിഞ്ഞു, മരണം 125
കോവിഡ്-19: യു എസില്‍ 24 മണിക്കൂറിനുള്ളില്‍ 1813 മരണം, സ്കൂളുകള്‍ ഉടന്‍ തുറക്കും
കോവിഡ്-19 പേള്‍ ഹാര്‍ബറിനേക്കാള്‍ ഭയാനകമാണെന്ന് ട്രംപ്
ഫെയ്സ് മാസ്ക് ഫാക്ടറിയില്‍ ട്രംപ് മാസ്ക് ധരിച്ചില്ല
സംസ്ഥാനത്ത് കോവിഡ്-19 വീണ്ടും പിടിമുറുക്കുന്നു, ഇനിയുള്ള കാലം ജാഗ്രതയോടെ ജീവിക്കണമെന്ന് മുഖ്യമന്ത്രി
സ്റ്റിമുലസ് ചെക്ക് വൈകി, പോസ്റ്റൽ ജീവനക്കാരി വെടിയേറ്റു മരിച്ചു
കോവിഡ്-19: യുഎസില്‍ മരണസംഖ്യ 75,000, 24 മണിക്കൂറിനുള്ളില്‍ 2400 പേര് മരിച്ചു
ആര്‍ട്ട് ഓഫ് ലവേര്‍സ് അമേരിക്കയുടെ ടെലികോണ്‍ഫറന്‍സില്‍ മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പങ്കെടുക്കുന്നു
കൊറോണ വൈറസ്: ഇന്ത്യയില്‍ മരണസംഖ്യ 2500 കവിഞ്ഞു
കോവിഡ് 19: വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടം മെയ് 16 മുതല്‍ 22 വരെ പ്രവര്‍ത്തിക്കും
കോവിഡ്-19: കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ വഴി ആദ്യത്തെ അഞ്ചു ദിവസം 2150 പേരെത്തും, കണ്ണൂരില്‍ ആരേയും ഇറക്കില്ലെന്ന് മുഖ്യമന്ത്രി
കൊവിഡ്-19 ഗവേഷകന് താമസസ്ഥലത്ത് തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍
കോവിഡ്-19: റഷ്യയില്‍ മൂന്നു ദിവസം കൊണ്ട് പതിനായിരത്തിലധികം കേസുകള്‍ വര്‍ദ്ധിച്ചു
കോവിഡ്-19 മഹാമാരിയുടെ സംഹാരതാണ്ഡവം തുടരുന്നു, അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1635 മരണങ്ങള്, ലോകമൊട്ടാകെ 40 ലക്ഷം രോഗ ബാധിതര്‍
കോവിഡ്-19: ഭക്ഷ്യവിഭവങ്ങള്‍ വീടുകളിലെത്തിക്കാന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന്റെ ആംഗോ.സ്റ്റോര്‍ ആപ്പ്
കോവിഡ്-19: നിയന്ത്രിക്കാന്‍ കഴിയാവുന്ന പാന്‍ഡെമിക് ആണെന്ന് ലോകാരോഗ്യ സംഘടന
കോവിഡ്-19: ലോകത്തൊട്ടാകെ മരണ സംഖ്യ 300,000 കവിഞ്ഞു, അമേരിക്കയും യുകെയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍
കോവിഡ്-19: കുട്ടികളുടെ അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം അപകട സാധ്യത കൂടുമെന്ന് യു എന്‍
കോവിഡ്-19: അടുത്ത ആറു മാസത്തിനുള്ളില്‍ പ്രതിദിനം ആറായിരത്തിലധികം കുട്ടികള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് യൂണിസെഫ്
കൊറോണ ചികിത്സയ്ക്കായി ഗംഗാ ജലത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഐസിഎംആര്‍ നിരസിച്ചു
യുഎസ് സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കുന്നതിലൂടെ കൂടുതല്‍ ജീവന് നഷ്ടപ്പെടുമെന്ന് ട്രംപ് സമ്മതിച്ചു
വാടകക്കാരനെ ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കാനെത്തിയ പോലീസ് ഓഫീസര്‍ വെടിയേറ്റു മരിച്ചു; വാടകക്കാരനും കൊല്ലപ്പെട്ടു
പ്രവാസികളുടെ തിരിച്ചു പോക്കിന് ഇന്ത്യന്‍ എംബസികളുടെ വെല്‍ഫെയര്‍ ഫണ്ടും ഉപയോഗിക്കണം: പി എം എഫ്
Leave a Reply